Thursday, June 5, 2014
മൈ വൈഫ് ഫസ്റ്റ് ബേബി ഡൌണ്‍ (A KOREAN STORY)
Posted by VaITube | Thursday, June 5, 2014 | Category:
|
ജീവിതത്തിൽ ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞാൽ പിന്നെ നരകത്തിൽ പോകേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. അത്രയും പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട് എങ്കിലും കൊറിയൻറെ ഇംഗ്ലീഷ് കേട്ടാൽ ചിരിക്കാത്തവർ ആരുമില്ല. ഇനി കൊറിയൻറെ മുന്നിൽ വെച്ച് പൊട്ടി ചിരിച്ചാൽ, എപ്പോൾ മൂക്കിൽ പഞ്ഞി വെച്ചാൽ മതി എന്നുള്ളത് കൊണ്ട്, ഗൌരവത്തിൽ തന്നെ മുഖം പിടിച്ചു ടോയിലെറ്റിൽ പോയി 'അലറി പൊട്ടിച്ചിരിക്കണം' എന്ന് നിയമപ്രകാരമുള്ള മുന്നറിയിപ്പും ഇതോടൊപ്പം നല്കുന്നു.
ഊട്ടിയിലെ മൂടൽ മഞ്ഞിനെ ഓര്മ്മ പെടുത്തും വിധം പതിവ് പോലെ ഓഫീസിൽ ഒരു സുപ്രഭാതം പൊട്ടി വിരിഞ്ഞു. പുകവണ്ടി പോലെ പുക തുപ്പി കൊണ്ട് കൊറിയൻ "ദിസ്" സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് ഒരു ദിവസം ആരംഭിച്ചു. പുതിയതും പഴയതുമായ കൊറിയൻ തെറികൾ ഓഫീസ് റൂമിൽ അലയടിക്കുന്നത് ആര് കേൾക്കാൻ...? ഞാൻ പതിവുപോലെ എന്റെ ജോലി തുടങ്ങി, നാപ്സ്റ്ററിൽ പുതിയ MP3 അപ്‌ലോഡ് ചെയ്യും, ആരാധകർക്ക് മറുപടി കൊടുക്കും, 14 വർഷം മുൻപ് ഇതൊക്കെ വലിയ സംഭവം ആയിരുന്നു. ദിവസത്തിൽ 14 മണിക്കൂറിൽ കൂടുതൽ "വിൻഡോസ്" കൊറിയൻ വേർഷനിൽ ജോലി ചെയ്യുന്നവർ ഇതിൽ കൂടുതൽ എന്ത് ആനന്ദിക്കാൻ...? അമ്പതോളം പേര് ജോലി ചെയ്യുന്ന വലിയൊരു ഓഫീസിൽ മലയാളികൾ വളരെ കുറവ്. കൊറിയൻ മാരിൽ അധികം പേരുടെയുയും പേര് "കിം" ആയതിനാൽ ഭയങ്കര കണ്‍ഫൂഷ്യൻ ആയിരുന്നു. ഒരു കിമ്മിനെ വിളിച്ചാൽ, മിനിമം 30 പേരെങ്കിലും വിളി കേൾക്കും. അങ്ങിനെയിരിക്കെ എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു "കിം" നാട്ടിൽ പോയി വന്നതിൻറെ സന്തോഷത്തിൽ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തു ആശംസകൾ പങ്കു വെക്കുകയായിരുന്നു.
ഞാൻ : "ഹായ് കിം ..? എനിതിങ്ങ് സ്പെഷ്യൽ ......? " സ്ക്രീനിലെ രവിന്ദ്രൻ സാറിൻറെ പാട്ടുകളുടെ ലിസ്റ്റ് ഒരു ഫയൽ ഫോൾഡർ കൊണ്ട് മറച്ചു പിടിച്ചു ഞാൻ ചോദിച്ചു.
കൊറിയൻ : ബേബികാ ...!മൈ വൈഫ് ഫസ്റ്റ് ബേബി ഡൌണ്‍ ...!
(ഹായ് ബേബി...! എൻറെ ഭാര്യ ആദ്യമായി പ്രസവിച്ചു)
ഞാൻ : താങ്ക് യു ... സെയിം റ്റു യു ......!
(നന്ദി.....!) എപ്പോഴും "സെയിം റ്റു യു" കൂടെ പറഞ്ഞാൽ അവർക്ക് വളരെ സന്തോഷം ആകും.
ഞാൻ : ഹൌ ഈസ് ഷീ ആൻഡ് "ബേബി" ...?
(ഭാര്യക്കും കുട്ടിക്കും സുഖം തന്നെയല്ലേ ?)
കൊറിയൻ : #&%₹#^%₹് (കൊറിയൻ തെറി)
എൻറെ പേരും കൊറിയൻറെ ഭാര്യയുടെ പേരും ചേർത്ത് പറഞ്ഞത് ആ തെണ്ടിക്ക് ഇഷ്ടമായില്ല.
ഞാനൊന്നും മിണ്ടിയില്ല. രവീന്ദ്രൻ മാസ്റ്ററുടെ കമലധളം ഡൌണ്‍ ലോഡ് ആയി. അടുത്തതായി എ.ആർ. റഹ്മാൻ സൂപർ ഹിറ്റ്
"മുസ്തഫാ മുസ്തഫാ....! ഡോണ്ട് വറി ...മുസ്തഫാ" അപ്‌ലോഡ് ....
********************************************************************
ഓഫിസ് ബോയി അവിടെ ഉണ്ടായിരുന്നില്ല. ഡിസംബറിലെ തണുപ്പിൽ ചുടു ചായ മോന്താൻ ഒരു മത്സരമാണ്. തൊട്ടടുത്ത് വെച്ചിട്ടുള്ള വെള്ളം തിളപ്പിക്കുന്ന കെറ്റിൽ തിളച്ചു മറിയുന്നു.... നീരാവി .... ധാരാവി യായി പിന്നെ മായാവി ആയി . 'ഓട്ടോ കട്ട് ഓഫ്' പണി മുടക്കിയതിനാൽ ...നിർത്താതെ ചൂളമടിച്ചു ബഹളം ഉണ്ടാക്കിയിരുന്നു . ഓഫിസ് ബോയി തമിഴൻ മാണിക്യൻ ആണ് സ്വിച്ച് ഓഫ് ചെയുന്നത്. (കരിക്കട്ട പോല്ലുള്ള മാണിക്യനു പേരിട്ട പെരിയ തന്തക്കു പ്രണാമം)
വെള്ളം ചൂടായി ... ഒപ്പം എൻറെ മാനേജർ കൊറിയനും ...
കൊറിയൻ : വൈ വാട്ടർ ടൂ മച്ചു ആങ്ക്രി ടുഡേ ....? വേർ ഈസ് മണികം ......? (എന്ത് കൊണ്ടാണ് ഇന്ന് വെള്ളം കൂടുതൽ തിളച്ചു മറിയുന്നത്....? മാണിക്യൻ എവിടെ പോയി ?)
കൊറിയൻ : ബെബികാ....യു... ഗോ ..! മാണികം ... കം ...! (ഞാൻ പോയി മണിക്യതിനെ വിളിച്ചു കൊണ്ട് വരാൻ)
ഞാൻ : സർ മാണിക്യം അദർ വർക്ക് .....(മാണിക്യൻ മറ്റു ജോലികളിൽ തിരക്കാണ്)
കൊറിയൻ : നോ... മാണി കം ...! നോ... "മണി" ഗോ ...!
(മാണിക്യം ഇപ്പോൾ വന്നില്ലെങ്കിൽ .... അവനു ഇത്തവണ സാലറി ഇല്ല)
************************************************************************
പത്തനംതിട്ടയിൽ നിന്ന് നിന്ന് കുരിയൻറെ ഭാര്യ സൂസന്നയുടെ ഫോണ്‍ .....
"ഞാൻ വീണ്ടും പ്രസവിച്ചു .... ഫോണ്‍ കൊര്യനു പെട്ടന്ന് കൊടുക്കോ.......!
വീണ്ടും കണ്‍ഫ്യൂഷൻ "കുര്യനോ" അതോ കൊറിയനോ ...?