"My favorite blog comments and 'mini stories - ValTube"

Monday, November 25, 2013

മങ്കൾയാൻ നേരിടുന്ന വെല്ലുവിളികൾ

Posted by VaITube | Monday, November 25, 2013 | Category: |




മങ്കൾയാൻ ഭൂമിയുടെ ഭ്രമണപഥത്തിൽ  നിന്ന് ഉയരും മുൻപേ പല വാർത്താമാധ്യമങ്ങളും അതൊരു വിജയമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പല ബ്ലോഗ്ഗുകളും ലേഖനങ്ങളും അതൊരു ദേശീയസംഭവമായി കൊണ്ടാടി, പുതു തലമുറയുടെ അഭിമാനമായി പ്രകീർത്തിച്ചു. സത്യത്തിൽ മങ്കൾയാൻ ലക്ഷ്യസ്ഥാനം കാണുമോ ...? വേഗത ഉയർത്തുവാൻ ശ്രമം പരാജയപെട്ടപ്പോൾ കണ്ടു പിടിക്കപ്പെട്ട സാങ്കേതിക തകരാറ്  പരിഹരിച്ചു എന്ന് പറയുമ്പോഴും, പ്രശനം ഇപ്പോഴും നില നിൽക്കുന്നു എന്ന് വേണം കരുതാൻ. യഥാർത്ഥത്തിൽ എന്താണ് മങ്കൾയാൻ നേരിടുന്ന വെല്ലുവിളികൾ..?

പരിക്രമണപഥം ഉയർത്തുന്ന, നവംബർ പത്തിലെ നാലാം ദൌത്യം പരാജയപെട്ടതിനാൽ ഒരു ദിവസം നഷ്ടപെടുകയും, തുടർന്ന് മുന്നൂറു ദിവസം കഴിഞ്ഞു ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കും ചൊവ്വയുടെ സ്ഥാനം വളരെ വിദൂരമായിരിക്കും. വളരെ സങ്കീർണമായ ഈ അവസ്ഥ മറികടക്കാൻ കഴിഞ്ഞാൽ, ബഹിരാകാശ ശാസ്ത്രത്തിലെ ഇന്ത്യയുടെ സ്ഥാനം ഒരു നാഴിക കല്ലാകും.

ദൗത്യം പരാജയപ്പെടാനുള്ള സാധ്യത എന്താണ് ...? ഭാരമുള്ള ഒരു കല്ല്‌ നേരേ മുകളിലേക്ക് എറിയുന്നതും വട്ടം കറക്കി, ഒരു ഗുരുത്വാകർഷണ വലയം സൃഷ്ടിച്ചു കൊണ്ട്,  കല്ലിനു സുഗമമായി സഞ്ചരിക്കാൻ ഒരു വഴി ഉണ്ടാക്കി കൊടുത്തു എറിയുന്നതും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. കായിക വിനോദങ്ങളിലെ ഒരിനമായ ഡിസ്കസ് ത്രോ എറിയുന്നവർക്ക് അതറിയാം. A discus with more weight in the rim produces greater angular momentum for any given spin rate, and thus more stability, although it is more difficult to throw. However, a higher rim weight, if thrown correctly, can lead to a farther throw. അപ്പോൾ വട്ടം കറക്കുന്നതിൽ ഒരു പാളിച്ച പറ്റിയാൽ, അതിൻറെ സുഗമമായ സഞ്ചാരത്തെ അത് ബാധിക്കും, എറിയുന്ന സമയം കൃത്യമായലും.

ഭൂമിയിൽ നിന്ന്  അകലും തോറും മങ്കൾയാനുമായുള്ള  ആശയ  വിനിമയത്തിനുള്ള സമയം കൂടുന്നതും, ദിശാമാറ്റം തിരുത്താനും വേഗത വർദ്ധിപ്പിക്കുവാനും ആവശ്യമായ  ഇന്ധനത്തിൻറെ അളവ് കുറഞ്ഞു വരുന്നതും ശാസ്ത്രജ്ഞര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇതു വരെ ഉണ്ടായ ചൊവ്വ ദൌത്യം പരാജയപെട്ടത്, ഭൂമിയിൽ നിന്നു ചോവ്വയിലേക്കുള്ള യാത്രയിലെ ചെറിയ ദിശാ മാറ്റവും വേഗതയും കണക്കു കൂട്ടുന്നതിലുള്ള പാളിച്ചയിലാണ്.

ദൗത്യം പരാജയപെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്‌.  മങ്കൾയാനിനു വേണ്ടി ഇന്ത്യ ചെലവാക്കിയ പണം വെറുതെയാകില്ല.  അതു  ഒട്ടേറെ പുതിയ പഠനങ്ങൾക്ക് വഴി വെക്കും. ഭാവിയിലേക്കുള്ള പ്രയാണത്തിന് അതൊരു മുതൽകൂട്ടാകും. ബഹിരാകാശ പഠനങ്ങൾക്ക് വേണ്ടി  ഇന്ത്യ നടത്തുന്ന പരീക്ഷങ്ങൾ വിജയം കാണുന്നതോടെ, ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യുടെ സ്ഥാനം നിർണായകമാകും.