"My favorite blog comments and 'mini stories - ValTube"

Friday, February 21, 2014

ടോയിലെറ്റിലെ സ്വർണ്ണ കട്ടികൾ

Posted by VaITube | Friday, February 21, 2014 | Category: |


മൊബൈൽ ആപ്പിനെ കുറിച്ച് പറഞ്ഞപ്പോഴാണ്, അപ്പിയെ കുറിച്ച് അടുത്തിടെ കേട്ട ഒരു ന്യൂ ജനറേഷൻ കഥ ഓർമ്മ വന്നത്. പഴയ മരം വെട്ടുകാരനും സ്വർണ്ണ മഴുവും ദേവതയും ഇവിടെ വീണ്ടും ഒന്നിക്കുന്നു. 
വർഷങ്ങൾക്കു ശേഷം മരംവെട്ടുകാരൻറെ മകൻ കമ്പ്യൂട്ടർ എല്ലാം പഠിച്ചു നല്ലൊരു ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയതിൽ നിന്ന്, എല്ലാവരും ചെയ്യുന്ന പോലെ അവനും ഒരു മൊബൈൽ ഫോണ്‍ വാങ്ങി ടോയലറ്റിൽ ഇരുന്നു "ക്യണ്ടി കൃഷ്" കളി തുടങ്ങി. കളിയുടെ മൂർധന്യത്തിൽ. മൊബൈൽ തെറിച്ചു ക്ലോസെറ്റിൽ വീണു.
അതാ ഒരു പുകമറ ....ഇത്തവണ ദേവത ടോയിലട്റ്റിലാണ് അവതരിച്ചത്. എന്ത് ചെയ്യാം. നാട്ടിലെ പുഴകളും കുളങ്ങളും മാഫിയകൾ നികതിയില്ലേ....!

പതിവുപോലെ ദേവത ഒരു സ്വർണത്തിൻറെ ഐ ഫോണ്‍ എടുത്തു മരംവെട്ടുകാരൻറെ മകന് നേരെ നീട്ടി ...ഇതാണോ മകനെ നിൻറെ കാണാതായ  മൊബൈൽ . ....?
സ്വർണ്ണ മൊബൈൽ കണ്ടു മരംവെട്ടുകാരൻറെ മകൻ ഒന്ന് പതറി. ദുബൈയിൽ നിന്ന് വരുന്ന വീമാനത്തിൻറെ ടോയിലെറ്റിൽ സ്വർണ്ണം ഒരു പതിവ് വാർത്ത‍ ആയതിനാൽ അതുപോലെ ആയിരിക്കുമെന്ന് ആശ്വസിച്ചു. മരം വെട്ടുകാരുടെ കുടുംബം സത്യസന്ധരായിരുന്നതിനാൽ അവൻ കള്ളം പറഞ്ഞില്ല .....ഇതെൻറെ മൊബൈൽ അല്ല ...എനിക്ക് നഷ്ട പെട്ടത് ചൈന മെയ്ഡ് നോക്കിയ പ്ലാസ്റ്റിക്‌ ഫോണ്‍ ആയിരുന്നു.
ഉടനെ ദേവത മറ്റൊരു സ്വർണ്ണ സാംസങ്ങ് മൊബൈൽ നീട്ടി ചോദിച്ചു ..ഇതാണോ നിൻറെ മൊബൈൽ ..?
അതും അല്ല ...മരം വെട്ടുകാരന്റെ മകൻ സത്യസന്ധത മുറുകെ പിടിച്ചു...!

പിന്നീട് ബ്ലാക്ക്‌ ബെറി, എൽജി, തുടങ്ങിയ നിരവധി സ്വർണ്ണ മൊബൈൽ ഫോണുകൾ കാണിച്ചെങ്കിലും എല്ലാം തിരസ്കരിച്ചു. അവസാനം നഷ്ടപ്പെട്ടു പോയ നോക്കിയ പ്ലാസ്റ്റിക്‌ മൊബൈൽ എടുത്തു കാണിച്ചപ്പോൾ മരം വെട്ടു മകനു സന്തോഷമായി. ഇത് തന്നെ എൻറെ മൊബൈൽ ...വളരെ ഉപകാരം ....!

മരംവെട്ടുകാരൻറെ മകൻറെ സത്യ സന്ധത മനസ്സിലാക്കിയ ദേവത അവനു എല്ലാ സ്വർണ്ണ ഫോണും നല്കി കൊണ്ട് പറഞ്ഞു . ഇതെല്ലം നിനക്ക് മുൻപ് ഇവിടെ ക്യണ്ടി കൃഷ്‌ കളിച്ച് നഷ്‌ടമായ വെറും മൊബൈല് കളാണ്. നിൻറെ സത്യസന്ധതയിൽ സംപ്രീതൻ ആയിരിക്കുന്നു. അത് കൊണ്ട് ഇവയെ ഞാൻ സ്വർണമാക്കി മാറ്റി നിനക്ക് തരുന്നു ...ഗുഡ് ബൈ ..!
മുന്നറിയിപ്പ് : നിങ്ങൾ ടോയിലെറ്റിൽ ഇരുന്നു മൊബൈൽ ആപ്പ് ഉപയോഗിക്കാറുണ്ടോ....? Don't try this at your toilet.  നീ വിചാരിക്കുന്ന പോലെ ഇതൊന്നും തനിയെ സ്വർണ്ണം ആകില്ല, വൃത്തിയായി ഒന്ന് കഴുകി എടുത്താൽ മതി....! എല്ലാം സ്വർണ്ണ നിറമുള്ള മായകൾ മാത്രം. വെറുതെ അതിനു പുറകെ പോയി സമയം കളയണ്ട. പ്രസ്ഥാനങ്ങളും ഉണ്ടാക്കണ്ട.