"My favorite blog comments and 'mini stories - ValTube"

Sunday, October 27, 2013

ഇതു ശരിയാണോ ...അതോ ശശിയാണോ..?

Posted by VaITube | Sunday, October 27, 2013 | Category: |




നമ്മുടെ നാട്ടിൽ എന്തും നടക്കും എന്നൊരു ധാരണ പലർക്കും ഉണ്ട്. മറ്റു രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ജയസൂര്യക്ക് അപ്പോൾ തന്നെ തക്ക ശിക്ഷ കിട്ടിയേനെ. തോന്നിയ പോലെ കുഴി മൂടിയാൽ, നാളെ അത് ടാർ ചെയ്താലും ചിലപ്പോൾ നിലനിൽക്കില്ല. അതുമല്ലെങ്കിൽ നിയമപരമായ ഉറപ്പോടെ, നഗരസഭയുടെ അനുമതിയോടെ, എന്തു കൊണ്ട് ജയസൂര്യ റോഡ്‌ നന്നാക്കുവാൻ ശ്രമിക്കുന്നില്ല ...?  റോഡിൽ പണിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദ്ദണ്ടങ്ങളെ കുറിച്ചുള്ള അവബോധം ഇവർക്ക് ഉണ്ടായിരുന്നോ ...? അശാസ്ത്രീയ മായ രീതിയിൽ കുഴിയടച്ചതിനു ശേഷം ഉണ്ടാകുന്ന അപകടങ്ങൾക്ക് ആര് സമാധാനം പറയും...? അഥവാ ജയസൂര്യക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് പബ്ലിസിറ്റി ഒഴിവാക്കി ഇതു ചെയ്തില്ല ...? റോഡ്‌ മോശമായാൽ പൊതുമരമത്തിനെതിരെ നിയമനടപടിക്കാണ് ശ്രമിക്കേണ്ടത് .റോട്ടിലെ കുഴി അടക്കാൻ ബന്ധപെട്ടവരെ നിര്ബന്ധിക്കാൻ മാത്രമേ ഒരു പൌരനു അവകാശം ഉള്ളൂ, അതിനു വേണ്ടി ഏതു അറ്റം വരെ പോകാൻ ശ്രമിക്കുകയാണ് ജയസൂര്യ ചെയ്യേണ്ടിയിരുന്നത്. ഒരു പാലം ഇടിഞ്ഞു വീഴാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു പാലം പുതിക്കി പണിയാൻ ആരെങ്കിലും ശ്രമിക്കുമോ ..? സ്ട്രീറ്റ് ലൈറ്റ് ഫ്യൂസ് പോയാൽ ഇലക്ട്രിക്‌ സിറ്റി ഓഫീസിൽ പോയി പരാതി കൊടുക്കുന്നതിനു പകരം, സ്വയം അപകടം ക്ഷണിച്ചു വരുത്തുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട് . (സ്വന്തം വിവാഹ തലേന്ന്, കരണ്ട് പോയപ്പോൾ ഫ്യൂസ് കെട്ടാൻ പോയി ട്രാൻസ്ഫോർമ്മറിൽ നിന്ന് ഇലക്ട്രിക്‌ ഷോക്ക് അടിച്ചു മരണം വരിച്ച ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു). ജയസൂര്യയുടെ "THANK YOU" എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ നാട് നന്നവാത്തതിനെ കുറിച്ച് സിനിമയിൽ നായകൻ വിമർശിക്കുന്നുണ്ട്. സിനിമയുടെ പബ്ലിസിറ്റി കൂട്ടുന്നതിനു വേണ്ടി തന്നെയാകണം അത് വരെ ഇല്ലാത്ത ഒരു "പ്രത്യേക" രാജ്യസ്നേഹം! തല്ക്കാലം എല്ലാവര്ക്കും, അവരവരുടെ ജോലി ചെയ്യുന്നതാണ്‌ ഉചിതം. താങ്കളുടെ "കസർത്തുകൾ" സിനിമയിലൂടെ കാണാൻ ആഗ്രഹിക്കുന്ന ഒരു ആരാധകൻ മാത്രമാണ് ഞാൻ. അഗർബത്തീസിനു വിജയം ആശംസിക്കുന്നു ...!

Thursday, October 10, 2013

വീട്ടിലിരുന്നു കോടികള്‍ ഉണ്ടാക്കാം ...!

Posted by VaITube | Thursday, October 10, 2013 | Category: |






നിങ്ങള്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് ജോലിയില്‍ പരിജ്ഞാനം ഉള്ള വീട്ടമ്മയാണോ ..? വീട്ടിലിരുന്നു കോടികള്‍ ഉണ്ടാക്കാം ...!

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പു FM റേഡിയോവിലൂടെ കേട്ട ഒരു പരസ്യം ഓര്ക്കുന്നു. സ്കൂള് കുട്ടികള്ക്കും വീട്ടമ്മ മാര്ക്കും വീട്ടിലിരുന്നു കമ്പ്യൂട്ടറില്‍ ജോലി ചെയ്തു പണം ഉണ്ടാക്കാംഎന്നതായിരുന്നു പരസ്യം. ചുരുങ്ങിയത് മാസം 25000 രൂപ വരെ നിഷ്പ്രയാസം സമ്പാദിക്കാം. നിങ്ങളുടെ വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടാകണമെന്ന് മാത്രം. ഇല്ലെങ്ങില്‍ പൈസ കൊടുത്താല്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനി തന്നെ സെറ്റ് അപ്പ്‌ ചെയ്തു തരും, ചെറിയൊരു ഫീസില്‍ അത്യാവശ്യം കമ്പ്യൂട്ടര്‍ ട്രെയിനിങ്ങും കമ്പനി കൊടുക്കുമെത്രേ. കേട്ടവര് ഉടനെ തന്നെ വിവരങ്ങള്‍ തിരക്കി അറിഞ്ഞു. വിദേശത്തുള്ള ഒരു വലിയ ഗ്രൂപ്പിന്റെ കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ ജോലികള്‍ ചെയ്യാന്‍ ചെലവു ചുരുങ്ങിയ രീതിയില്‍ ചെയ്തെടുക്കുവാന്‍ വേണ്ടി ഒരു ഇടനിലക്കാര്‍ കൊടുത്ത പരസ്യം ആണ്. ഒരു പ്രൊജക്റ്റ്‌ ഒരു ആഴ്ചക്കുള്ളില്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ 2500 രൂപ കിട്ടും. പക്ഷെ ഒരു നിബന്ധന മാത്രം അക്ഷര തെറ്റ് വരുത്താനും പാടില്ല. ഒരു പ്രോജെക്ട്നു 5000 രൂപ എന്ന നിരക്കില്‍ ഡിപ്പോസിറ്റും നല്കണം. എപ്പോള്‍ വേണമെങ്കിലും തിരിച്ചെ ടുക്കാവുന്ന ഈ ഡിപ്പോസിറ്റ്‌ കമ്പനി ഒരു ഉറപ്പിനു വേണ്ടിയാണു വാങ്ങുന്നത് . അഥവാ നിങ്ങള്‍ ശരിയായ സമയത്ത് ജോലി തീര്തില്ലെങ്ങില്‍ അത് പ്രദാന കമ്പനിക്ക്‌ നഷ്ടമുണ്ടാക്കും. സമയത്തിന് ജോലി മുഴുവനക്കിയില്ലെങ്ങില്‍ ഡിപ്പോസിറ്റ്‌ നഷ്ടപെട്ടും. ആദ്യ ദിവസങ്ങളില തന്നെ ഒരു നല്ലൊരു ശതമാനം വീട്ടമ്മ മാരും സ്കൂള്‍ കുട്ടികളും കോളേജു വിദ്യാര്‍ത്ഥികളും പുതിയ സ്കീമില്‍ ചേരാന്‍ തിരക്കായി. 5000 രൂപ ഡിപ്പോസിറ്റ്‌ നല്കി ചേര്‍ന്നവര്‍ക്കു ഒരാഴ്ചക്ക് ശേഷം പറഞ്ഞ ശമ്പളവും കിട്ടി. തുടക്കത്തില ചെറിയ ടൈപ്പിംഗ്‌ ജോലിയാണ് ഇടനിലക്കാര്‍ കൊടുത്തിരുന്നത്. സുഖം ജോലി. ഒരു അല്ലലുമില്ലതെ വീട്ടിലിരുന്നു പൈസ ഉണ്ടാക്കാം. അക്ഷര തെറ്റ് ഉണ്ടെകിലും കമ്പനി ശമ്പളം പറഞ്ഞ കൊടുത്തിരുന്നു . ശമ്പളം കിട്ടി തുടങ്ങിയപ്പോള്‍ ഒരു പാട് പേര്‍ പാര്‍ട്ട്‌ ടൈം ആയി പുതിയ ജോലി ചെയ്യുവാനും തുടങ്ങി. ആദ്യം ഒരു പ്രൊജക്റ്റ്‌ ചെയ്തവര്‍ അത് രണ്ടാക്കി, പിന്നെ നാലു പ്രൊജക്റ്റ്‌ ആയി വര്ദ്ധിച്ചു . കമ്പനിക്ക് ടെപോസിറ്റ്‌ ഇനത്തില്‍ നല്ലൊരു വര്മാനം കിട്ടി തുടങ്ങി. രണ്ടു മൂന്ന് മാസം കൊണ്ട് 6000 പേര്‍ ജോയിന്‍ ചെയ്തു. പലരും ബാങ്കില്‍ നിന്ന് പണം വായ്പ എടുത്തു ജോലിക്കാരെ നിയമിച്ചു വന്‍ തോതില്‍ ജോലി ചെയ്തു. മറ്റു ചിലര് സ്വര്ണം പണയം വെച്ച് ബിസ്സിനെസ്സ് വലുതാക്കി. വീട്ടമ്മമാര്‍ രാത്രിയും പകലും ജോലി ചെയ്തുകൂടുതല്‍ കൂടുതല്‍ പ്രോജെച്ടുകള്‍ ചെയ്തു തീര്‍ത്തു. കോടി കണക്കിന് പൈസ ഡിപ്പോസിറ്റ്‌ ഇനത്തില്‍ കമ്പനിക്ക്‌ കിട്ടിയപ്പോള്‍ ഒരു ദിവസം കമ്പനി മുങ്ങി. ജോലിക്കാരില്‍ ചിലര്‍ ജയിലിലുമായി. കൂടുതല്‍ പേരുടെ ഡിപ്പോസിറ്റ്‌ തുക കിട്ടുന്നതിനു വേണ്ടി അക്ഷര തെറ്റ് വരുതിയവര്ക്കും ശമ്പളം കൊടുത്തിരുന്നു. കേസ് കൊടുക്കുന്നവര്‍ക്കെതിരെ അക്ഷര തെറ്റുകളുടെ പേരും പറഞ്ഞു ഡിപ്പോസിറ്റ്‌ തുക തിരികെ കൊടുക്കാതിരിക്കാം. വീട്ടമ്മമാരും കുട്ടികളും വിദ്യാര്‍ത്ഥികളും പാര്‍ട്ട്‌ ടൈം ജോലിക്കാരും ചെയ്തത് പാഴ്വേലയായി. ഡിപ്പോസിറ്റ്‌ തുക കൈക്കലാക്കാന്‍ വേണ്ടി ടൈപ്പ് ചെയ്യാന്‍ കൊടുത്ത documents എല്ലാം വെറും സ്ക്രാപ്പുകള്‍ ആയിരുന്നു എന്നുള്ള സത്യം പിന്നീടാണ്‌ അറിഞ്ഞത്. എങ്ങിനെയുണ്ട് പോലീസിന് പോലും പിടിക്കാന്‍ പറ്റാത്ത പുതിയ തട്ടിപ്പ് ..!

Wednesday, October 9, 2013

നോബൽ പുരസ്‌കാരം

Posted by VaITube | Wednesday, October 9, 2013 | Category: |



ഈ വർഷത്തെ ഏറ്റവും നല്ല "സമ്മർദ്ദ"തന്ത്ര ത്തിനുള്ള നോബൽ പുരസ്‌കാരം പത്തനാപുരം പിള്ളമാർ പങ്കു വെച്ചു. ഏറ്റവും നല്ല "സുതാര്യത" ക്കുള്ള നോബൽ പുരസ്‌കാരം ഉമ്മൻ ചാണ്ടിയും കരസ്ഥമാക്കി. "അസമാധാന"ത്തിനുള്ള നോബൽ പുരസ്‌കാരം PC ജോർജ്ജ് അടിച്ചുമാറ്റി. വിത്തുകാള ഗവേഷണത്തിന് വൈദ്യശാസ്ത്ര നൊബേല്‍ ""തെറ്റയിലും, ""ഉണ്ണിയും, ""കുട്ടിയും പങ്കു വെച്ചു. കോണ്ടം ഭൗതികത്തിലെ മുന്നേറ്റത്തിന് ഭൂമിശാസ്ത്ര നൊബേല്‍ പുരസ്‌കാരം സരിത ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം പ്രഖ്യാപിക്കും. "തോന്ന്യവാസത്തിന്" നോബൽ സമ്മാനം തനിക്കു വേണം എന്ന് പറഞ്ഞു മുരളി അവിടെ അലമ്പ് ഉണ്ടാക്കുന്നുണ്ട്. അവാർഡ്‌ കമ്മറ്റിയിൽ നിന്ന് ശാലുവിനെ ഒഴിവാക്കിയെങ്കിലും...ജോപ്പനും, കോപ്പനും, രാജനും, ജൂറിമാരെ കണ്ണുരുട്ടി പേടിപ്പിച്ചാണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. സ്വർണ്ണകടത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് നഷ്ടപെട്ട "പ്രതിച്ഛായ" വീണ്ടെടുക്കാൻ അവാർഡ് ലഭിച്ചവെരെല്ലാം ചായ കുടിച്ചതിനു ശേഷം പിരിഞ്ഞു.

Saturday, October 5, 2013

അമേരിക്കയിൽ നിന്നും മോളിക്കുട്ടി എഴുതുന്നത്‌

Posted by VaITube | Saturday, October 5, 2013 | Category: |







സണ്ണി കുട്ടാ ..
പ്രതീക്ഷിച്ചു കാത്തിരുന്ന നിൻറെ പതിവ് ചൊറിയുന്ന കുത്ത് കിട്ടി ....
നാസയും പിന്നെ കുറെ കൂതറ പാർക്കും അടച്ചു പൂട്ടി എന്നത് ശരിയാണ് ....
ലാസ് വേഗാസിലെ നിശാ ബാറുകളും പബുകളും അടച്ചു പൂട്ടാത്തത് കാരണം അച്ചായാൻ ഇപ്പോഴും പാതിരാക്ക്‌ നാലു കാലിൽ തന്നെയാണ് വീട്ടിൽ എത്തുന്നത്‌.

ചൊവ്വയിലേക്ക് നിങ്ങൾ റോക്കറ്റ് അയക്കുമെന്ന് കേട്ടു ......നാസ പണി മുടക്കിയത് കൊണ്ട് തല്കാലം ബിസ്കറ്റ് തിന്നു ഇരിക്കുകയായിരിക്കും നല്ലത്.....
പണി പോയി എന്ന് പറയുന്ന ഇവുടത്തെ സർക്കാർ ജോലിക്കാരെല്ലാം ...ഒബാമയുടെ പുതിയ ആരോഗ്യ കയർ ഫാക്ടറിയിൽ ..തൊണ്ട് തല്ലാൻ പോകുന്നത് കൊണ്ട് ....പോണ്ണതടിയെല്ലാം കുറക്കാൻ കഴിയുമെന്നാണ് പറയുന്നത് ...
അടുത്ത് തന്നെ ഇവിടെ നിന്നും ഒരു "ഉലക്ക" പാകിസ്ഥാനുമായി ചർച്ച നടത്തി ഉടനെ തന്നെ ഇന്ത്യയിൽ വന്നു വീഴാൻ സാധ്യതയുണ്ട്.....മാനത്തോട്ടു നോക്കിയിരുന്നോ ....എനിക്ക് വേണ്ടി അയച്ചു തരാൻ കരുതിയ ഡോളർ എല്ലാം അങ്ങേരു തന്നെ കൈക്കലാക്കും ...
ഇങ്ങോട്ട് വായ് നോക്കി ഇരിക്കാതെ പത്തു വാഴ കന്നു നട്ടാൽ അടുത്ത ഓണത്തിന് വരുമ്പോൾ ...ഏത്തക്ക പുഴുങ്ങിയത് ഒരുമിച്ച് ഇരുന്നു കഴിക്കാം എന്ന വിശ്വാസത്തോടെ ,
സ്നേഹപൂർവ്വം
മോളിക്കുട്ടി