"My favorite blog comments and 'mini stories - ValTube"

Tuesday, January 22, 2013

മന്ദ ബുദ്ധികള്‍

Posted by VaITube | Tuesday, January 22, 2013 | Category: |

പഴയ ഒരു കഥയാണ് , ഒരു അമേരിക്കക്കാരനും ഒരു ജപ്പാന്‍ക്കാരനും ഒരു ഇന്ത്യക്കാരനും തമ്മില്‍ കണ്ടു മുട്ടി, 


ആദ്യം അമേരിക്കക്കാരന്‍ : "ഞങ്ങളുടെ നാട്ടില്‍ ജീവിക്കുന്ന മന്ദബുദ്ധികളായ ചെറുപ്പക്കാരെ കണ്ടു പിടിച്ചു ടാക്സി ഡ്രൈവര്‍മാരാക്കി നാടിനു വേണ്ടി ഉപയോഗപ്പെടുത്തും."

ഇത് കേട്ട് നിന്ന ജപ്പാന്‍ക്കാരന്‍ : " ഞങ്ങളുടെ നാട്ടിലും അത് പോലെ തന്നെയാണ്. മന്ദബുദ്ധികളായ ചെറുപ്പക്കാരെ കണ്ടു പിടിച്ചു ഇലക്ട്രോണീക്സ് ഉത്പന്നങ്ങള്‍ കൂട്ടി യോചിപ്പിക്കാനും, മാലിന്യം സംസ്കരിപ്പിക്കാനും ഉപയോഗപ്പെടുത്തും. 

രണ്ടു പേരും പറഞ്ഞത് കേട്ട് പൊട്ടി ചിരിച്ചു കൊണ്ട് ഇന്ത്യക്കാരന്‍ , " നിങ്ങളെ എന്തിനു കൊള്ളാം , ഞങ്ങളുടെ നാട്ടില്‍ മന്ദബുദ്ധികളെ വോട്ട് ചെയ്താണ് കണ്ടു പിടിക്കുന്നത്‌ . കൂടുതല്‍ വോട്ടു കിട്ടുന്ന മന്ദ ബുദ്ധികളെ ഇന്ത്യ മഹാ രാജ്യം തന്നെ ഏല്പിച്ചു ഞങ്ങള്‍ കണ്ടു രസിക്കും. അവനവിടെ നാട് മുഴുവന്‍ കുട്ടിചോറക്കി, കലക്കി മറിക്കും." അമേരിക്കക്കാരനും ജപ്പാന്‍ക്കാരനും മൂക്കത്ത് വിരല്‍ വെച്ചു. 

കാര്യം കഥയാണ് എങ്കിലും ഇങ്ങിനെ കുറെ മന്ദ ബുദ്ധികള്‍ നമ്മുടെ രാജ്യസഭയിലും ഉണ്ട്.

Thursday, January 10, 2013

സുഹൃത്ത്‌ ...

Posted by VaITube | Thursday, January 10, 2013 | Category: |














എയര്‍ ഫോര്‍സില്‍ ചേരാനായി ഇന്റര്‍വ്യൂ കാര്‍ഡ്‌ കിട്ടിയതനുസ്സരിച്ചു, അതി രാവിലെ കൊച്ചിയില്‍ ബസ്സിറങ്ങി. ആദ്യം കണ്ട സുഹൃത്തിനോട്‌ മുല്ലശ്ശേരി കനാല്‍ റോട്ടിലുള്ള ചെറി ഭവനിലേക്കുള്ള വഴി ചോദിച്ചു.

"അതിനെന്താ ഞാനും അങ്ങോട്ട്‌ തന്നാ, ഒരുമിച്ചു പോകാമല്ലോ"

രക്ഷപെട്ടു...! വഴി അന്വേഷിച്ചു ബുദ്ധിമുട്ടെണ്ടല്ലോ.

"നിങ്ങള്‍ എവിടന്നു വരുകയാ എന്തെങ്ങിലും കഴിച്ചോ...?"

സുഹൃത്തിന്‍റെ ചോദ്യം എനിക്കിഷ്ടമായി. വളരെ കാലങ്ങള്‍ക്ക് ശേഷമാണു, ഒരാള്‍ എന്നോട് സുഖഅന്വേഷണങ്ങള്‍ ചോദിക്കുന്നത്. എനിക്ക് ആണെങ്ങില്‍ നല്ല വിശപ്പും.

"എവിടാ നല്ല പ്രാതല്‍ കിട്ടുന്നത് എന്നറിയാവോ...?"

ചിരിച്ചു കൊണ്ട് സുഹൃത്ത്‌ "അതിന് എന്താ, അസ്സല് പുട്ടും കടലേം കിട്ടുന്ന ഒരിടം ഉണ്ട്. ഇവിടെ അടുത്ത് തന്നാ"

സുഹൃത്ത്‌ പറഞ്ഞതനുസരിച്ച്, അടുത്ത് തന്നെയുള്ള ഒരു ടി സ്ടാളില്‍ പോയി വയറു നിറച്ചു പ്രാതല്‍ കഴിച്ചു. പൈസ കൊടുക്കാന്‍ നേരം കാഷ്യര്‍ വേണ്ടെന്നു പറഞ്ഞു . ഞാന്‍ അത്ഭുതപെട്ടു ചോദിച്ചു

"അതെന്താ അങ്ങിനെ..? നാട് മുഴുവന്‍ വിലക്കയറ്റം കൊണ്ട് സഹി കേട്ട് നില്‍ക്കുമ്പോള്‍ ഒരു ഫ്രീ സര്‍വീസ്..?"

"ഐശ്വര്യമുള്ള ആളുകള്‍ കടയില്‍ വന്നാല്‍ കടക്കു ഐശ്വര്യം കൂടും സാര്‍, അടുത്ത തവണ വരുമ്പോള്‍ വാങ്ങിച്ചോളാം സാര്‍ " ഹോട്ടലുകാരന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

"അത് പിന്നെ മാഷെ, അവരുടെ കടയുടെ പുബ്ലിസിടിക്കു വേണ്ടി ചിലപ്പോ ഫ്രീ കൊടുക്കുന്നതായിരിക്കും, നമുക്ക് പോകാം, വെറുതെ സമയം കളയണ്ട". എനിക്കെന്തോ അപകടം മണത്തു. സുഹൃത്ത്‌ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അറിയാതെ പുറത്തോട്ടു നടന്നു.

"മാഷേ വഴി മുഴുവന്‍ ചെളിയും ഗട്ടറുകളാ. നമുക്ക് ഓട്ടോ പിടിച്ചു പോയാലോ...?"

"കുറെ വഴിയുണ്ടോ...എന്നാല്‍ ഓട്ടോ പിടിച്ചേക്കാം " ഞാനും സമ്മതിച്ചു. യാത്ര ചെയ്യുന്നതിനിടയില്‍ സുഹൃത്തിനു മൊബൈല്‍ വന്നപ്പോള്‍ അറിഞ്ഞു .ചെറി ഭവന്‍ തുറക്കാന്‍ വൈകും എന്ന്. 

"മാഷേ ...! എന്‍റെ കൂട്ടുകാരന്‍ ചെറി ഭവനിലെ പ്യുണ്‍ ശങ്കരന്‍ വിളിച്ചതാ, ഇന്നു ഉച്ചക്ക് ശേഷമേ ഓഫീസ് തുറക്കൂ എന്ന്, നമുക്ക് കുറച്ചു നേരം തൊട്ടടുത്തുള്ള എന്‍റെ ലോഡ്ജില്‍ വിശ്രമിച്ചു പോകാം".

സുഹൃത്തിനെ അവിശ്വസിക്കാന്‍ എന്തോ എനിക്ക് മനസ്സ് വന്നില്ല.

അങ്ങിനെയോ ...?

എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ചതി ആകുമോ...? ...ഛെ ഛെ ...! അതിനു ഇതു കോഴിക്കൊടോന്നും അല്ലല്ലോ ....എറണാകുളം അല്ലെ..?

"മച്ചാ ഇന്ന് തിങ്കള്‍ ആഴ്ചയല്ലേ ..ഓഫീസ് തുറക്കാന്‍ വൈകും " ഓട്ടോകാരനും സുഹൃത്തിനെ പിന്താങ്ങി. നിര്‍ബന്ധപൂര്‍വം ഓട്ടോ കാരന്‍ ഒരു കൂതറ ലോഡ്ജിന്‍റെ മുന്നില്‍ നിര്‍ത്തി. പൈസ എത്ര ആയി എന്ന് ചോതിച്ചപ്പോള്‍ അയ്യാള്‍ക്കും വേണ്ടത്രേ ...! തല കുലുക്കി ചിരിച്ചു കൊണ്ട് പാഞ്ഞു പോയി ഓട്ടോക്കാരന്‍.....,

ഭൂമിയില്‍ ഇങ്ങനെയും കുറെ ആള്‍ക്കാര്‍ ജീവിചിരുപ്പുണ്ടോ...? ഞാന്‍ അട്ഭുതപെട്ടു .

"അയ്യാള്‍ ഓട്ടം കഴിഞ്ഞു റിട്ടന്‍ പോകുന്ന ഓട്ടോക്കാരന്‍ ആയിരിക്കും അതാ കാശു വാങ്ങാന്‍ മടിച്ചത് ". 

സുഹ്രുത്തിന്‍റെ മറുപടിയില്‍ എന്തോ കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ടെന്ന് എനിക്ക് തോന്നി. പൊട്ടി പൊളിഞ്ഞ ലോഡ്ജിനോട് അടുക്കുമ്പോള്‍ എവിടെ നിന്നോ ഒരു പാട്ടു ഞാന്‍ ശ്രദ്ധിച്ചു

"അവനവന്‍ കുഴിക്കുന്ന കുരുക്കഴിക്കുമ്പോള്‍ ഗുലുമാല്‍ ". എന്തോ അപായം വരാന്‍ പോകുന്ന ലക്ഷണം ആണെന്ന് എനിക്ക് തോന്നി.

"എനിക്ക് തിരിച്ചു പോകണം ....! ".സിംഹത്തിന്‍റെ മുന്നില്‍ പെട്ട കുഞ്ഞാടിനെ പോലെ ഞാന്‍ കെഞ്ചി .

സുഹൃത്തിന്‍റെ മട്ടും ഭാവവും മാറി ...

"എവിടെ പോകാന്‍ ...?. ഉറുപ്പിക 300 ചിലവാക്കിയാ നിന്നെ ഇവിടെ എത്തിച്ചത് . ഇതു സ്ഥാലം കൊച്ചി ആണെങ്കിലും ഞാന്‍ കൊയിക്കൊട്ടുകാരന്‍ ആലി പോക്കരാ ....!"

കേരളത്തില്‍ ആണുങ്ങള്‍ക്ക് വരെ രക്ഷയില്ല. പിന്നാ പെണ്ണുങ്ങളുടെ കാര്യം.

(വായനക്കാര്‍ കുടിച്ച ചായയില്‍ 0% പാലും 100% വെള്ളവുമാണ് ക്ഷമിക്കുക, കോഴിക്കോടു പേര് വെറും സാങ്കല്‍പ്പികം മാത്രം)

Wednesday, January 9, 2013

വിലകയറ്റം

Posted by VaITube | Wednesday, January 9, 2013 | Category: |

എതു ഭരണം വന്നാലും ഇന്ത്യയില്‍ അഴിമതി കുറയാന്‍ പോകുന്നില്ല. വല്ലവന്‍റെ കയ്യിലുള്ള പെട്രോളിനെ ചൊല്ലി സര്‍ക്കാരിന്‍റെ നെഞ്ചത്ത് കയറിയിട്ട് എന്ത് കാര്യം ? അതിന്‍റെ വരവ് നിന്നാല്‍ പിന്നെ ആരെ പറയും ? വിലകയറ്റം കൂടുക എന്നല്ലാതെ, വിലയിറക്കം സ്വപ്നം കാണേണ്ടി വരില്ല. മാന്‍' ജിക്ക് ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് വണ്ടി അങ്ങിനെ ഓടുന്നു എന്ന് മാത്രം. നട്ടെല്ല് ഉള്ളവരാനെങ്ങില്‍ ഇപ്പോള്‍ വലിച്ചെറിഞ്ഞു പോയി കാണും . വിലകയറ്റം കൊണ്ട് ഇവിടെ സാധാരണ ജനങ്ങള്‍ക്ക്‌ എന്ത് പൊരുതി മുട്ട് ഉണ്ടെന്നാണ് പറയുന്നത് ...? ഉത്തരം ബീവറേജിന്‍റെ ക്യു നോക്കി പറയണം. എന്നാലും പറയും വിഷം വാങ്ങാന്‍ കാശില്ലെന്ന്..!. പട്ടിണി പാവങ്ങളുടെ കയ്യിലും സ്മാര്‍ട്ട്‌ ഫോണ്‍, പണക്കാരുടെ ആഡംബര കാറുകള്‍ പലതരം .ചിലര്‍ വീടുകള്‍ മോടി പിടിപ്പിച്ചു ഒരു വക ആക്കുന്നു . പെട്രോളിന് വില കൂടിയാലും പൊങ്ങച്ചത്തിന് ഒരു കുറവും ഇല്ല . നാട്ടിലുള്ള ചെറുപ്പക്കരെല്ലാം പല തരം ബ്രോക്കര്‍മാരും . എല്ലാവരുടെയും കയ്യില്‍ പൂത്ത കാശു .സര്ക്കാര് ജോലിക്കാരെല്ലാം നല്ല ശമ്പളം വാങ്ങി അന്തസോടെ ജീവിക്കുന്നു . പറമ്പില്‍ പണിയുന്ന തമിഴന്‍ പറയുന്നു "കേരളം ഗോഡ്സ് ഓണ്‍ കണ്‍ട്രി " ആണെന്ന് . എല്ലാവര്‍ ക്കും കാണും ആരെങ്ങിലുമൊക്കെ വിദേശത്ത് . കേരളത്തിന്‍റെ ഒരറ്റം ഗള്‍ഫ്‌ ആണെന്ന് പണ്ടാരോ പറഞ്ഞിരുന്നു. ഗള്‍ഫിലെ എണ്ണയുടെ വീര്യം കുറയുമ്പോള്‍ കാണാം god's തല തിരിയുന്നത് . പണ്ട് ഇറാക്കില്‍ യുദ്ധം വന്നപ്പോള്‍ അത് കണ്ടതാണ് .ചുവടുകള്‍ പിഴച്ചു ദാരിദ്യം കൂടുമ്പോള്‍ ചിലര്‍ തൂങ്ങുന്നു. മറ്റു ചിലര്‍ പണയം പണയം വെക്കുന്നു . എന്നാലും പത്രാസിനു ഒരു കുറവും ഇല്ല . മറ്റുള്ളവരെ ബോധ്യപ്പെടുത്താനും, സമൂഹത്തിന്‍റെ അംഗീകാരത്തിനുമായി കൂടുതല്‍ മോഹങ്ങള്‍ വരും വര്‍ഷങ്ങളില്‍ ചെലവുകള്‍ക്കാധാരമാകും. ഇപ്പോള്‍ ഫാനുപയോഗിക്കുന്നവര്‍ക്ക് വരും നാളുകളില്‍ എ.സി വേണ്ടി വരും. ഇരു ചക്രവാഹനം, നാലു ചക്രത്തിലേയ്ക്ക് മാറുന്പോള്‍ ചെലവും ഉയരും. സാധാരണ കാറില്‍ നിന്ന് ആഡംബര കാറിലേയ്ക്കുള്ള മാറ്റത്തോടൊപ്പം വിദേശ രാജ്യങ്ങളില്‍ വിനോദയാത്രയ്ക്കായുള്ള മോഹങ്ങള്‍ സാധാരണം. ഇങ്ങനെ പോയാല്‍ അടുത്ത് തന്നെ ഇന്ത്യ മറ്റൊരു ആഫ്രിക്ക ആയി തീരുമെന്നതിനു ഒരു സംശയവും ഇല്ല .സ്വന്തം വീട്ടിലെ ചെലവ് നിയന്ത്രിക്കുക എന്നല്ലാതെ നമുക്കെന്തു ചെയ്യാനാകും..? ചെലവു ചുരുക്കി ജീവിക്കാന്‍ പഠിക്കുക.

Tuesday, January 8, 2013

കല്ല്‌ വെച്ച കഥകള്‍.

Posted by VaITube | Tuesday, January 8, 2013 | Category: |

"ഒരുത്തി സ്വന്തം ഇഷ്ടത്തോടെ പൂശാൻ കൊടുക്കുന്നതും. ഒരുത്തൻ സമ്മതമില്ലാതെ കേറി ആക്രമിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് മിസ്റ്റർ".  ബെര്‍ളിയുടെ "ബലാല്‍സംഗിയോടു ചോദിക്കാം" എന്ന പോസ്റ്റില്‍ ഒരുത്തി സ്വന്തം ഇഷ്ടത്തോടെ പൂശാൻ കൊടുക്കുന്നത് വായനക്കാരും സന്തോഷത്തോടെ സ്വീകരിച്ചു,  എന്ന സത്യമാണ് എന്നെ ഇതു എഴുതിക്കാന്‍ പ്രേരിപ്പിച്ചത്.  ഇത് വരെ 145 like കളാണ് വായനക്കാര്‍ ഈ കമന്‍റു നു നല്‍കിയിരിക്കുന്നത് . ഇനി കഥ തുടരാം ,

ഡല്‍ഹിയില്‍ ബലാത്സംഗത്തിന്‍റെ ബഹളങ്ങള്‍ കെട്ടടങ്ങി. ഡല്‍ഹി വീണ്ടും പഴയ ഡല്‍ഹി തന്നെ. എന്നിരുന്നാലും ബലാത്സംഗ പരമ്പര തുടരുന്നു. സമരം നടത്തിയവര്‍ വിഡ്ഢികള്‍, ജനങ്ങള്‍ക്കും മടുത്തു. പത്രക്കാര്‍ വേറെ മാര്‍ഗങ്ങള്‍ ചിന്തിച്ചു തുടങ്ങി. അധികാരികള്‍ക്കും പോലീസുകാര്‍ക്കും തലവേദന ഒഴിവായി. ബലാല്‍സംഗം ഒരു നാടന്‍ കലയായി പ്രഖ്യാപിച്ചാല്‍ പ്രശ്നങ്ങള്‍ തീരും. ചട്ടിയും കലവും ഇടക്ക് തട്ടി മുട്ടി പോട്ടിയെന്നിരിക്കും. മണ്‍ പത്രങ്ങള്‍ പൊട്ടിച്ചു കളയാന്‍ ഉള്ളതല്ലേ? അപ്പോള്‍ അതങ്ങനെ പൊട്ടി കൊണ്ടിരിക്കും. ഡല്‍ഹിയിലെ ബയ്യാന്‍റെ അടുത്താ കളി ...! പോത്തിന്‍റെ ചെവിയില്‍ വേദം ഓതി വെറുതെ സമയം കളയണ്ട. ബലാല്‍സംഗം അവന്‍റെ അവകാശം ആണെന്നിരിക്കെ, അത് തടയാന്‍ ആര്‍ക്കു അവകാശം..? എന്ന നിലയിലാണ് ഡല്‍ഹിയിലെ കാര്യങ്ങള്‍,

1) ബോംബയില്‍ ജോലി ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന ബയ്യാന്‍ പറയുമായിരുന്നു, ഇന്നത്തെ സ്പെഷ്യല്‍ tiger balm പുരട്ടിയാണെന്ന്. "ചലോ യാര്‍ " ഇതൊക്കെ നോക്കി ഇരുന്നാല്‍ "പാഗല്‍ ഹോ ജായേഗാ . സുനാമി കാ ടൈം കിതനാ ഔരത് മര്‍ ഗയാ...?". ഞാന്‍ അന്ന് ഹിന്ദി പഠിക്കാന്‍ വേണ്ടി ബയ്യാന്‍റെ പിന്നാലെ നടന്നിരുന്ന കാലം. അവന്‍റെ തലക്കകത്ത് ഒന്നും ഇല്ലെങ്കിലും, ഹിന്ദി നന്നായി സംസാരിച്ചിരുന്നതിനാല്‍ ഞാന്‍ കൂടെ കൂട്ടി.

2) നാട്ടില്‍ സ്റ്റുഡിയോ നടത്തിയിരുന്ന രവി ചേട്ടന്‍ ആള് പുലി ആയിരുന്നു(പേര് സാങ്കല്‍പ്പികം). പ്രീ ഡിഗ്രി ഫെയില്‍ ആണെങ്കിലും, പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ എടുക്കുവാന്‍ ആള് സൂപ്പര്‍ . സ്റ്റുഡിയോയില്‍ സ്ഥിരിമായി ചില പെണ്ണുങ്ങള്‍ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ എടുക്കുമായിരുന്നു . ചില ദിവസങ്ങിളില്‍ രവി ചേട്ടന്‍റെ മുഖത്തെ മ്ലാനത ഞാന്‍ മനസ്സിലാക്കി. ഇന്നു ഫോട്ടോ ഒന്നും കിട്ടിയില്ലേ...? ആദ്യമായി ഫോട്ടോ എടുക്കാന്‍ വരുന്നവരെ ആദ്യം രവിച്ചേട്ടന്‍ ലെന്‍സ് വെച്ച് അളക്കും, സംഗതി ഫ്രൈമില്‍ ഒതുങ്ങുന്നത് ആണെങ്ങില്‍ ഒന്ന് ഫ്ലാഷ് അടിച്ചു നോക്കും. അതില്‍ വീണിരിക്കും, അതാണ് അതിന്‍റെ ഒരു രീതി. ബലം പ്രയോഗിച്ചു വീഴ്ത്തിയ കഥകളും ഉണ്ട്. ഒന്ന് ഓടി കിട്ടിയാല്‍ പിന്നെ ഒക്കെ. ഫുട്ബോള്‍ കളിക്കുമ്പോള്‍ അനിയന്‍റെ കയ്യൊടിഞ്ഞു പ്ലസ്റ്റെര്‍ വെട്ടാന്‍ പോയപ്പോള്‍ ആണ്, ആശുപത്രിയില്‍ വെച്ച് രവി ചേട്ടനെ അവസാനമായി കണ്ടത്. നാട്ടുകാര്‍ പെരുമാറി കയ്യും കാലും ഒടിച്ചിട്ടിരിക്കുന്നു. പാവം....! സൂം ഔട്ട്‌ .

3) കോളേജില്‍ പഠിച്ചിരുന്ന കാലത്ത് സുഹൃത്ത്‌ ഗോപിയുടെ ചേട്ടന്‍ നാട്ടില്‍ അറിയപെട്ടിരുന്ന ഒരു ഡോക്ടര്‍ ആയിരുന്നു. കുട്ടികളെ നോക്കണ പീടിയാട്രിക് ഡോക്ടര്‍, ഹോസ്പിറ്റിലില്‍ ആളൊരു കോഴി ആയി വിലസിയിരുന്ന കഥ ഗോപി പറയുമ്പോള്‍ ഞങ്ങളുടെ ഒക്കെ നെഞ്ച് 100 ല്‍ ഇടിക്കുമായിരുന്നു. ബലം പ്രയോഗിച്ചുള്ള എരിവുള്ള കഥകള്‍.., ആദ്യം ഒന്നും പെട്ടന്ന് സമ്മതിക്കൂല്ലത്രെ...! അവിടെയുള്ള വെള്ള ഉടുപ്പണിഞ്ഞ മാലാഖമാരുമായുള്ള അടുപ്പം അവസാനം ഡോക്ടറുടെ ഭാര്യ അറിഞ്ഞപ്പോള്‍ പണി പാളി. അഞ്ചു വയസുള്ള ടോണികുട്ടനെ ഉപേക്ഷിച്ചു ഡോക്ടറുടെ ഭാര്യ പോയപ്പോള്‍ ഡോക്ടറുടെ മുഖത്ത് സന്തോഷം. പിറ്റേ ദിവസം മുതല്‍ ചെറുപ്പക്കാരികളായ ആയമാര്‍ വീടിനു മുന്നില്‍  ക്യു. ഡോക്ടറുടെ ടോണി കുട്ടനെ നോക്കാന്‍ . രോഗി ആയ വൈദ്യന്‍ ഇച്ചിച്ചത് പാല്‍പായസം.

4) ഫേസു ബുക്കില്‍ കണ്ട തിരോന്തരം ശോഭന ചേച്ചി പറഞ്ഞത് കേള്‍ക്കണോ......? " ആണുങ്ങള്‍ തീട്ടം ചവിട്ടും, അത് കുളത്തില്‍ കഴുകി കളയും. പെണ്ണുങ്ങള്‍ അത് നോക്കി വിഷമിക്കേണ്ട കാര്യം ഇല്ല. റോഡിലൂടെ നടക്കുമ്പോള്‍ മാന്യമായ വേഷം ധരിച്ചു നടക്കുക, പിന്നെ കുടുംബം നന്നായി നോക്കിയാല്‍ മതി. ആണുങ്ങള്‍ നേരെ ആയിക്കൊള്ളും എന്ന്"

എല്ലാവര്‍ക്കും വട്ടാ ....പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കും ...നിങ്ങളും കേട്ടു കാണുമല്ലോ ഇത്തരം കല്ല്‌ വെച്ച കഥകള്‍. ...? ബലാല്‍സംഗം തൂണിലും തുരുമ്പിലും ഉണ്ട്. പെണ്ണുങ്ങള്‍ ഇനി തൂണും തുരുമ്പും നോക്കി നട...

Friday, January 4, 2013

വീണ്ടും ഒരു ബലാല്‍സംഗം ..

Posted by VaITube | Friday, January 4, 2013 | Category: |













ഈ വിഷയവുമായി നടന്നു വരുന്ന തുടര്‍ സംഭവങ്ങളും, ഓരോ ചര്‍ച്ചകളും പോസ്റ്റുകളും കമന്‍റുകളും ഒരു ബലാത്സംഗത്തെ തന്നെ വീണ്ടും വീണ്ടും ബലാല്‍സംഗം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. മൂല കാരണം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന പലരും, ചെറിയ ചിന്തയില്‍ തുടങ്ങി, പിന്നെ ദിശ മാറി, പാര്‍ട്ടിയിലും, മതത്തിലും വര്‍ഗ്ഗത്തിലും വേഷത്തിലും മദ്യത്തിലും മയക്കു മരുന്നുലും ഞരമ്പ്‌ രോഗികളിലും സ്ത്രീ പുരുഷ സമത്വത്തിലും, വലിയ വലിയ സംവാദങ്ങള്‍ നടത്തി, അവസാനം വിഷയം തന്നെ ഒന്നുമല്ലാതായി തീരുന്നതാണ് കണ്ടു വരുന്നത്. എല്ലാ സംഭവങ്ങളും വിവാദങ്ങളും ചെന്ന് അവസാനിക്കുന്നത്‌ അങ്ങിനെ തന്നെ ആണല്ലോ. അതിനിടയില്‍ അവസരം മുതലാക്കി, ഏതൊക്കെ രീതിയില്‍, എങ്ങിനെയൊക്കെ ഷൈന്‍ ചെയ്യാന്‍, പറ്റുമോ എന്നാണ് ഞാനടക്കം ഓരോരുത്തരും ചിന്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ചാനലുകള്‍, സിനിമകള്‍, ടോക്ക് ഷോകള്‍ വരെ ഇതിനെ ഏതൊക്കെ രീതിയില്‍ വലിച്ചിഴച്ചു കച്ചവടം ചെയ്തു കഴിഞ്ഞു എന്ന് നാം കുറച്ചു ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു ബലാത്സംഗത്തിനെ മറ്റൊരു ബലാല്‍സംഗം ചെയ്തു കൊഴുപ്പിക്കുക. അത്ര തന്നെ...!. ഇതു എഴുതി കൂടുതല്‍ ലൈക്ക് എങ്ങിനെ അടിച്ചു മാറ്റം, അല്ലെങ്ങില്‍ കുറെ പേരുടെ മുന്നില്‍ ബുദ്ധിജീവി നടിച്ചു പെരെടുക്കാം എന്നതിനുപരി, തുടര്‍ വെളിപ്പെടുത്തലുകളെ കുറിച്ച് ഒന്നും തന്നെ പറയാനില്ല. കാരണം ഭൂമി ഇനിയും ഉരുളും എന്നുള്ള എന്‍റെ വിശ്വാസം തന്നെ. പൊതു സമൂഹം "പോത്തു" സമൂഹം ആയി മാറി കഴിഞ്ഞു. ഇതുപോലെ ഇനി എത്രയോ കാണാന്‍ കിടക്കുന്നു. സ്ത്രീ ആയാലും കുട്ടികള്‍ ആയാലും പുരുഷന്‍ ആയാലും നിങ്ങളെ സൂക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെ ....!

അവര്‍ മടങ്ങി വന്നു.....

Posted by VaITube | | Category: |


















ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...

ബന്ധനം ബന്ധനം തന്നെ പാരില്‍ ...

പറഞ്ഞ വാക്ക് പാലിച്ച ഇറ്റാലിയന്‍ നാവികരെ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. യാതൊരു മുന്‍ വൈരാഗ്യവും ഇല്ലാതെ, ചെറിയൊരു മദ്യലഹരിയില്‍ ആരോ വിളിച്ചു കൂവിയപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം അല്ലെങ്ങില്‍ കയ്യബദ്ധം. ഇന്നെല്ലെങ്ങില്‍ എനിക്കും നിങ്ങള്‍ക്കും സംഭവിക്കാം. ഇന്നു കാണുന്ന ഈ സുന്ദര ജീവിതം, ചിലപ്പോള്‍ ഇരുട്ടുമുറി ആകുന്നതു നിമിഷ നേരങ്ങള്‍ കൊണ്ടായിരിക്കാം. ലിഫ്റ്റിലൊ ടോയലെറ്റിലോ പത്തു നിമിഷം കുടുങ്ങിയാല്‍ നമുക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം ഊഹിക്കവുന്നത്തെ ഉള്ളൂ. ചെറുതും വലുതുമായി ഇതുപോലെ "കയ്യബദ്ധം" പറ്റി ഒരുപാടു ഇന്ത്യക്കാര്‍ വിദേശ ജയിലുകളിലും കിടക്കുന്നുണ്ട്. കടുത്ത ശിക്ഷകള്‍ നല്‍കുന്ന ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോലും , ഡെത്ത് മണി നല്‍കിയാല്‍ മോചിപ്പിക്കുന്ന ഒരു രീതി ഉണ്ട്. മരിച്ചവരുടെ കുടുംബത്തിനു ഡെത്ത് മണി നല്കാന്‍ പൈസ ഇല്ലാതെ ആന്ദ്രപ്രദേശിലുള്ള അവരുടെ ഭാര്യമാര്‍ സംഘടിച്ചു സ്വന്തം കിഡ്നി വില്കാന്‍ തയ്യാറായ കഥ അടുത്തിടെ പത്രത്തില്‍ വായിച്ചിരുന്നു.

ഇറ്റാലിയന്‍ നാവികരെ കുറെ കാലം ജയിലില്‍ തീറ്റി പോറ്റി നമ്മുടെ ഖജനാവിലെ പൈസ കളയുക എന്നല്ലാതെ അവര്‍ക്കും നമുക്കും മരിച്ചവരുടെ വീടുകര്‍ക്കും ഒരു ഗുണവുമില്ല. പരമാവധി "ഡെത്ത് മണി " കൈക്കലാക്കി അവരെ പറഞ്ഞു വിടുക. ജിവിതത്തില്‍ അവര്‍ ഇനി ഒരിക്കലും ശരിക്കുള്ള വെടി പൊട്ടിക്കുമെന്നു തോന്നുന്നില്ല. മറ്റു പട്ടാളക്കാര്‍ക്കും ഇതു ഒരു പാഠം ആകും. ഇവരുടെ കയ്യില്‍ നിന്നും കിട്ടുന്ന പൈസ കൊണ്ട്, മരിച്ചു പോയ മുക്കുവര്‍ക്കുവരുടെ കുടുംബത്തെയും സംരക്ഷിക്കാം , ഉത്തര ഇന്ത്യയിലെ അന്തി ഉറങ്ങാന്‍ കിടപ്പാടം ഇല്ലാത്ത പട്ടിണി പാവങ്ങള്‍ക് കുറച്ചു കമ്പിളി പുതപ്പു വാങ്ങി കൊടുത്താല്‍ അത് എത്ര നന്നായിരിക്കും. ഇന്നെല്ലെങ്ങില്‍ നാളെ അവരും ജയിലിലെ ചൂടും, ചിക്കന്‍ ബിരിയാണിയുടെ സ്വാദും മണം പിടിച്ചു വരുന്നതിനു മുമ്പ് .

മറ്റൊരു വശവും നമുക്കിവിടെ കാണേണ്ടതുണ്ട്, തണുപ്പ് പിടിച്ച കട തിണ്ണയില്‍ പട്ടിണിയും ദാരിദ്ര്യവും പേറി അസുഖങ്ങളും കൂട്ടി ജീവിക്കുന്ന ഒരു മനുഷ്യ വര്‍ഗ്ഗം. സമൂഹം സൃഷ്ടിച്ച കഷ്ടതയില്‍ ക്രൂരത അനുഭവിക്കുന്ന ഒരു വിഭാഗം. മറ്റൊരാളുടെ അടിമകളായി, മാന്യന്മാരായി ജീവിക്കുന്ന, വേറൊരു വിഭാഗവും. നഗരത്തിലെ നരകം. അതും സമൂഹത്തിന്‍റെ സൃഷ്ടി തന്നെയന്നു മറക്കരുത്. അവനു അവകാശപെട്ട ചിക്കന്‍ ബിരിയാണിയാണ് നമ്മളും തിന്നുന്നത് എന്ന് ഓര്‍മ്മ വേണം. ഇന്നല്ലെങ്ങില്‍ നാളെ അവനും ഒരു ചിക്കന്‍ ബിരിയാണി തിന്നാന്‍ മോഹം തോന്നിയാല്‍, മറ്റു മനുഷ്യരെ പോലെ അല്പം കൂടി സുഖജീവിതം ആഗ്രഹിച്ചാല്‍ അതിനുള്ള ഒരു എന്ട്രന്‍സ് പരീക്ഷയായിരിക്കാം അവര്‍ ചെയ്യുന്ന കുറ്റ കൃത്യങ്ങളും. കടത്തിണ്ണയില്‍ ഉറങ്ങിയിരുന്ന ഗോവിന്ദ ചാമിക്ക്‌ ഇന്നു ഒരു അഡ്രസ്‌ ഉണ്ട് . അസുഖം വന്നാല്‍ ചികല്സിക്കാന്‍ ഡോക്ടര്‍ ഉണ്ട്. മൂന്നു നേരം വയറു നിറച്ചു ഭക്ഷണം. ജീവിതം മുന്‍പത്തേക്കാള്‍ സുഖകരം. ഇതു മറ്റു ഗോവിന്ദന്‍ കുട്ടികള്‍ക്കും ഒരു പ്രചോദനം ആയാല്‍ നമ്മള്‍ ആരെ കുറ്റം പറയും...?.

"പോലീസിന്‍റെ കുറച്ചു തല്ലു കിട്ടിയാലും അവരും ജയിക്കട്ടെ എന്‍‌ട്രന്‍സ് പരീക്ഷ" എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെയും ക്രൂശിക്കില്ലേ ...? അതോ..ചേരികളില്‍ താമസ്സിക്കുന്നവരെയും, മാനസ്സിക രോഗത്തിന് അടിമപെട്ടവരെയും, എയിഡ്സ് രോഗികളെയും വെടി വെച്ച് കൊന്നു നമുക്ക് ഇവിടെ സുഖമായി ജീവിക്കണോ....?