"My favorite blog comments and 'mini stories - ValTube"

Saturday, December 29, 2012

സ്ത്രീയോ അതോ പുരുഷനോ....?

Posted by VaITube | Saturday, December 29, 2012 | Category: |






കുങ്കുമം ചുമക്കും കഴുതയ്ക്ക്, അത് ചുമക്കുന്നതിന്‍റെ വില
അറിയില്ല എന്ന് പറഞ്ഞപോലെ ആണ് സഹോദരിയുടെ പ്രസ്താവന,
ഇതൊരു കളിയാക്കല്‍ അല്ല, സത്യം ആണ്. കേവലം ഒരു
കളിയാക്കലില്‍ തകര്‍ന്നു അടിയുന്നതാണോ സ്ത്രീത്വം ....?. സ്ത്രീ
ഇല്ലെങ്ങില്‍ പിന്നെ ലോകം ഉണ്ടോ..?

സ്ത്രീ ഇന്നു കച്ചവടവല്‍ക്കരിക്കപുടുന്നുണ്ട് എന്നത് ഒരു സത്യം
തന്നെയാണ്. മിക്ക പുത്തന്‍ നഗരങ്ങളും പടുത്തു ഉയര്‍ത്തിയത്‌
ഇതിന്‍റെ മറവില്‍ തന്നെയാണ്. സ്ത്രീയെ വിറ്റു ഉണ്ടാക്കിയ കാശ്
കണക്കു കൂട്ടി നോക്കിയാല്‍ സ്വര്‍ണ്ണം തോറ്റു പോകും . ഭൂലോകം
തന്നെ വിലക്ക് വാങ്ങാം. അതിനു മുന്നിട്ടു ഇറങ്ങുന്നതും സ്ത്രീ
തന്നെയനെന്നുള്ള പരമാര്‍ത്ഥം സഹോദരി മറക്കരുത്.

കൂടുതല്‍ കായിക മാനസ്സിക ശക്തി പുരുഷനാണ് ദൈവം
കൊടുത്തിരിക്കുന്നത്‌ . അതില്‍ സ്ത്രീകള്‍ അസൂയപ്പെടേണ്ട കാര്യം
ഒന്നും ഇല്ല. അവിടെ ഒരു തുല്യത വേണം എന്ന് വാശി പിടിക്കേണ്ട
കാര്യവും ഇല്ല. വംശം നില നിര്‍ത്താനും കുഞ്ഞുങ്ങളെ
പരിപോഷിപ്പിക്കുവാനും പുരുഷന്‍ വേട്ടയാടി കൊണ്ട് വരുന്നവ
പാകം ചെയ്യുവാനും വേണ്ടിയാണു ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത്.
അതില്‍ നിങ്ങള്‍ എന്ത് കൊണ്ട് അഭിമാനിക്കുന്നില്ല..?

ബൈബിളില്‍ പറയുന്നുണ്ട് സ്ത്രീയെ പുരുഷന്‍റെ വാരിയെല്ലില്‍
നിന്നാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്. അല്ലാതെ സ്ത്രീയില്‍ നിന്നല്ല
പുരുഷന്‍ ഉണ്ടായതു. കാലം മാറിയപ്പോള്‍, സ്ത്രീകള്‍കും പുരുഷമാരെ
പോലെ ജോലിയും വിദ്യാഭ്യാസവും പദവികളും കിട്ടി.
പുര്‍ഷന്മാര്‍ക്ക് അതില്‍ യാതൊരു എതിര്‍പ്പും ഇല്ല. ഒരു പരിതി വരെ
പുരുഷനും അതിനു സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ സമൂഹത്തില്‍
ഉയര്‍ന്നു വരുവാന്‍ തന്നെയാണ് പുരുഷമാരും ആഗ്രഹിക്കുന്നത്. എന്ന്
കരുതി പുരുഷന്മാരുടെ മുകളില്‍ കുതിര കയറാന്‍ വരുന്ന സ്ത്രീകളെ
അനുവദിച്ചു കൂടാ. ആണത്വം ഇല്ലാത്തവന്‍ ആത്മഹത്യ ചെയ്യുന്നതിന്
തുല്യമാണ്. അങ്ങിനെ ഉള്ള പുരുഷന്മാരെ ആണോ സഹോദരിക്ക്
വേണ്ടത് ...? നിങ്ങള്‍ക്ക് കിട്ടുന്ന പരിഗണന ദുരുപയോഗം ചെയ്യാതെ
സൂക്ഷിക്കൂ. ഇവിടെ തുല്യതക്കു അല്ല പ്രാധാന്യം, മറിച്ചു
സഹകരണത്തിന് ആണ് പ്രസക്തി. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള
സഹകരണത്തിന്. നിങ്ങളുടെ പുരുഷനെ സ്നേഹിക്കൂ. സേവിക്കൂ,
മത്സര ബുദ്ധി ഉപേക്ഷിക്കു. സ്ത്രീ എന്നും സ്ത്രീ തന്നെ. അതാണ്
സത്യം.

ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവു അല്ലെങ്കില്‍ നിങ്ങള്‍
ഇഷ്ടപ്പെടുന്നവന്‍ ഒരു കഴുത ആയി നിങ്ങക്ക് തോന്നാം. ശരി തന്നെ.
നിങ്ങള്‍ വിവേകം ഉള്ളവള്‍ ആണെങ്ങില്‍ കഴുതയെ സിംഹം ആക്കി
മാറ്റേണ്ട ചുമതല നിങ്ങളുടെതാണ്. ഇഷ്ടപെടുന്നവനെ അംഗികരിക്കാന്‍
കഴിഞ്ഞില്ലെങ്ങില്‍ പിന്നെ നിങ്ങള്‍ക്കെങ്ങിനെ ലോകത്തിലെ കഷ്ടത
അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയും....?

ഒരു കാര്യം കൂടി. രാത്രി കറങ്ങി നടക്കുന്നത് കൊണ്ട് ഒരു കുഴപ്പവും
ഇല്ല. പക്ഷെ ഉത്തരവാദ്യ പെട്ടവരോട് കൂടി, സുരക്ഷിത സ്ഥലത്ത്
ആകണം എന്ന് മാത്രം. പെണ്‍ബുദ്ധി ഒരിക്കലും പിന്‍ബുദ്ധി
ആയിരുന്നില്ല. ഒരു മുന്‍വിധി മാത്രം ആയിരുന്നു. അത് തിരുത്തുക
എന്നതാണ് നിങ്ങളുടെ ദൌത്യം. ഞാന്‍ ഒരിക്കലും സ്ത്രീകള്‍ക്ക് എതിരല്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.

അപ്പൊ ഇനി എല്ലാം പറഞ്ഞ പോലെ ..

Posted by VaITube | | Category: |





(കടപ്പാട് കാര്‍ട്ടൂണ്‍ : സതിഷ് അച്യാര്യ )

ഇനി പറഞ്ഞിട്ട് എന്ത് കാര്യം ? എല്ലാം കഴിഞ്ഞില്ലേ. ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. ഇവിടെ വിവാദങ്ങള്‍ക്കും, പ്രക്ഷോഭങ്ങള്‍ക്കും ഇനി പ്രസക്തി ഇല്ല. കാരണം ഇതിന്‍റെ ഒക്കെ മൂലകാരണം അതിനും അപ്പുറത്താണ്. നമ്മുടെ ജീവിതത്തിലും സംസ്കാരത്തിലും വന്ന മാറ്റങ്ങള്‍, അത് അംഗീകരിക്കുവാന്‍ തയ്യാറായാല്‍ തുടര്‍ന്ന് വായിക്കാം.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത കാലം മുതല്‍ സ്ത്രീയെ മാനഭംഗം ചെയ്യുന്നത് നമ്മള്‍ കാണാന്‍ തുടങ്ങിയതാണ്. നാളെയും മറ്റൊരു സ്ത്രീക്ക് ഇതു വന്നേക്കാം . ഫെസുബുക്കിലെ കമന്റുകള്‍ക്കു ഒരു പക്ഷെ സ്ത്രീയുടെ മാനം രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വരും. പക്ഷെ പാഞ്ചാലിയെ രക്ഷിക്കാന്‍ വന്ന കൃഷ്ണനെ പോലെ താങ്കള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നൊരു ഓര്‍മ്മ പ്പെടുത്തല്‍ കൂടിയാണ്. അക്രമിയെ കല്ലെറിഞ്ഞു ഓടിക്കുവാന്‍, കഴിയുമെങ്കില്‍ ഒന്ന് കൂവി വിളിച്ചു ആളെ കൂട്ടുവാന്‍, അല്ലെങ്കില്‍ അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ , എന്തെങ്കിലും ഒക്കെ ആകും. നിങ്ങള്‍ ഒക്കെ കണ്ണും ചെവിയും അടച്ചു അറിയാതെ പോകുന്നതാണ് പലപ്പോഴും ആക്രമികള്‍ക്ക് ഗുണം ചെയ്യുക. പാസഞ്ചര്‍ സിനിമയില്‍ ശ്രീനിവാസന്‍ കാണിച്ച മാതൃക. ബൈബിളിലെ സമരിയാക്കാരന്‍റെ കഥ. സൌമ്യ യുടെ മരണവും ജ്യോതിയുടെ മരണവും ഉള്‍കൊള്ളാന്‍ കഴിഞ്ഞവര്‍ക്ക് അത് തീര്‍ച്ചയായും കരുത്തു പകരും. ട്വിട്ടരും ഫെസുബൂക്കും മാധ്യമങ്ങളും ഇല്ലായിരുന്നെങ്ങില്‍ ഒരു പക്ഷെ ലോകം ഇത്ര ഗൌരവത്തില്‍ എടുക്കില്ലയിരുന്നു. വാര്‍ത്തകള്‍ കേട്ട് ഞെട്ടുവാന്‍ അല്ല പ്രവര്‍ത്തിക്കുവാന്‍ ഉള്ള മനസ്സാണ് ഉണ്ടാക്കി എടുക്കേണ്ടത്. ഇല്ലെങ്ങില്‍ നീയും ഞാനും മറ്റവനും എല്ലാം മനുഷ്യനോ ...?

അതല്ല ...എത്ര തല്ലു കിട്ടിയാലും ഞങ്ങളൊന്നും നന്നാവില്ല അച്ചായാ ....! ഇവിടെ വിവാദങ്ങളും പ്രതികരണങ്ങളും മാത്രമേ നടക്കൂ ....! ഞാന്‍ ഒന്ന് പറഞ്ഞാല്‍ മറ്റവന്‍ നാലു പറയും , അവന്‍ നാലു പറഞ്ഞാല്‍ ഞാന്‍ പതിനാറു പറയും . വെറുതെ ചൂടാക്കാന്‍ മാത്രം ഒരു തലച്ചോറ്.

ഒരു പരിധി വരെ സെക്യുരിറ്റി വര്‍ദ്ധിപ്പിച്ചും, അസമയത്തുള്ള സഞ്ചാരം ഒഴിവാക്കിയും ഇത്തരം സംഭവങ്ങള്‍ കുറെയൊക്കെ നിയന്ത്രിക്കാം, എന്നിരുന്നാലും എങ്ങിനെ ആയിരിക്കും ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കപെടുന്നത്...?

സിംഹങ്ങളുടെ കൂട്ടത്തിലേക്ക് ഒരു മാന്കുട്ടി ചെന്നു ചാടിയാല്‍ എന്തായിരിക്കും അവസ്ഥ ... ? കല്യാണ വീട്ടിലേക്കു ഒരു മരണ വാര്‍ത്ത‍ വന്നാല്‍ എങ്ങിനെ ഇരിക്കും ..? അസമയങ്ങളില്‍ അപരിചിതമായ സ്ഥലത്ത് എത്തി പെട്ടാല്‍ എന്ത് ചെയ്യും....? രണ്ടു പേര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടു സ്ഥലത്തെയും കാലാവസ്ഥ മുതല്‍ മാനസിക അവസ്ഥ വരെ വ്യത്യസ്തമായിരിക്കും. തണുപ്പുള്ള രാജ്യത്തു നിന്ന് ഒരാള്‍ ചൂട് അധികം ഉള്ള ഒരു സ്ഥലത്തേക്ക് വന്നാല്‍, അയ്യാളുടെ വസ്ത്ര രീതികള്‍ മാറ്റേണ്ടി വരും. ഉത്സവ പറമ്പില്‍ ആന ഇടഞ്ഞാല്‍ ആദ്യം രക്ഷപെടാന്‍ ശ്രമിക്കുന്നതിനു പകരം, ഇടഞ്ഞ ആനയെ ഫോട്ടോ എടുക്കാന്‍ പോകുന്നവരെ എന്ത് പറയും ...? കൊടുംകാറ്റു വരുമ്പോള്‍ കുടയെടുത്തിട്ട് ഒരു കാര്യവുമില്ല. പാന്‍റിന്‍റെ മുകളില്‍ ജെട്ടി ഇട്ടാല്‍ സൂപ്പര്‍ മാനും ആകില്ല.

പറഞ്ഞു വരുന്നത്, രണ്ടു വ്യത്യസ്ത സാഹചര്യങ്ങള്‍ ഒന്നിക്കുമ്പോള്‍ അവിടെ നടക്കാവുന്ന സംഭവങ്ങള്‍ തികച്ചും യാഥര്ശ്ചികം ആയിരിക്കും. അതിനെ മറി കടക്കാന്‍ ചിലപ്പോള്‍ നമുക്കായി എന്ന് വരില്ല. പരമാവധി ഇത്തരം അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കുന്നതാണ് നല്ലത്. സമയവും, സന്ദര്‍ഭങ്ങളും, സംസാരവും, വേഷവും, പ്രായവും, ജാതിയും, നിറവും, ലിംഗ വ്യത്യാസവും, എല്ലാം ഇവിടെ ഓരോ ഘടകങ്ങള്‍ ആയി വന്നേക്കാം. ഓരോ സംഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക അത്ര തന്നെ. എപ്പോഴും രക്ഷക്കായി മറ്റുള്ളവരുടെ സഹായങ്ങള്‍ ലഭിച്ചു എന്ന് വരില്ല. നാനാ തരത്തിലുള്ള മൃഗങ്ങള്‍ ജീവിക്കുന്ന കാട്ടില്‍ ഓരോ ജീവിക്കും മറ്റുള്ളവരുടെ മുന്നില്‍ എപ്പോള്‍, എങ്ങിനെ, എവിടെ പ്രത്യക്ഷപെടണം എന്ന് നന്നായി അറിയാം. മൃഗങ്ങളെ ഇതു ആരും പറഞ്ഞു പടിപ്പിച്ചതല്ല. ഭൂമി കുലുക്കം വരുന്നത് മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാം എന്ന് കേട്ടിട്ടുണ്ട്. അനുഭവങ്ങളിലൂടെ ഉണ്ടാക്കി എടുക്കേണ്ട സിദ്ധി ആണിത്. സുഹൃത്തുക്കളും നിയമങ്ങളും, നിയമപാലകരും ഇല്ലാത്തപ്പോള്‍ ചിലപ്പോള്‍ പ്രയോജനപെട്ടെക്കും. എപ്പോഴും ജഗരൂപരായി ഇരിക്കുക. അപകടം എല്ലായിടത്തും പതുങ്ങി ഇരിപ്പുണ്ട്. സാഹചര്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. പിന്നെ എല്ലാം വിധിക്ക് വിട്ടു കൊടുക്കുക.

ഒരു ഉദാഹരണം പറയാം .താങ്കള്‍ ഒരു യാത്രയില്‍ ആണെന്നിരിക്കെ, താങ്കളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കരുതുക . എറ്റവും അടുത്തുള്ളവരുടെ ഫോണ്‍ നമ്പര്‍ വരെ ഓര്‍മയില്‍ കാണില്ല .അപ്പോള്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷം ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. എല്ലാം ആധുനികരിക്കുമ്പോള്‍ നമ്മുടെ ചില കഴിവുകള്‍ നാം അറിയാതെ തന്നെ നഷ്ടപ്പെടുന്നുണ്ട് അല്ലെങ്ങില്‍ നഷ്ടപെടുതുണ്ട് എന്നതാണ് പറഞ്ഞു വന്നതിന്‍റെ സാരം . ലോകത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്ങിലും നമുക്ക് മാറാന്‍ ശ്രമിച്ചു കൂടെ..?

ഇനി ലോകത്തെ മാറ്റി മറിക്കണം എന്ന് വാശി പിടിക്കുന്നവരോട്, ഒഴുക്കിനെതിരെ നീന്തി തോല്‍പ്പിക്കാം എന്ന് വിശ്വാസം ഉണ്ടെങ്കില്‍, എതിരെ വരുന്ന പ്രതിസന്ധികളെ എന്തിനു ഭയക്കണം..? അതിനെ അടിച്ചു തകര്‍ക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു .

Thursday, December 27, 2012

പുതിയ ഒരു ലോകം

Posted by VaITube | Thursday, December 27, 2012 | Category: |







31-12-2012 രാത്രി സമയം 12 മണി. ഭൂമിയില്‍ ന്യൂ ഇയര്‍ പാര്‍ട്ടി അരങ്ങു തകര്‍ക്കുന്നു. ടിവിയില്‍ കൌണ്ട് ഡൌണ്‍ ആരംഭിച്ചു. കേരളത്തില്‍ പതിവ് പോലെ റിമി ടോമിയുടെ ഗാനമേളയും രഞ്ജിനിയുടെ കൂടിയാട്ടവും പൊടി പൊടിക്കുന്നു. ഡല്‍ഹിയിലെയും ബോംബെയിലെയും രീതികള്‍ വ്യതസ്തമാണ്. അവിടെ ടിവിയില്‍ അല്ല, ഹോട്ടലുകളിലും ബാറുകളിലും ആണ് തകര്‍ക്കുന്നത്. ചൈനക്കാരുടെ വെടികള്‍ പൊട്ടുന്ന ശബ്ദം. നഗരങ്ങളില്‍ കന്യകകളുടെ ചര്‍മ്മങ്ങള്‍ പൊട്ടുന്ന ശബ്ദം. പൈസ എറിയുന്നവരുടെ ഗ്യാസ് പോകുന്ന ശബ്ദം. അതിനിടയില്‍, ശൂന്യാകാശത്തില്‍ നിന്നും വലിയൊരു പാറ കഷ്ണം ഭൂമിയില്‍ വന്നു പതിക്കുന്നു. ഠ ൊോൊോooo ..........ലോകം അവസാനിക്കുന്നു.

റ്റാ റ്റാ ബൈ ബൈ.

ഭൂമി രണ്ടായി പിളരുന്നു. "ഭൂ" എന്നൊരു ഗ്രഹവും. "മി" എന്നൊരു ഗ്രഹവും സൃഷ്ടിക്കപെട്ടു. ഭൂവില്‍ പൂതനകളും (സ്ത്രീകളും). മിയില്‍ മെയിലുകളും (പുരുഷന്മാര്‍ ). പിറ്റേ ദിവസം പതിവ് പോലെ മനോരമയില്‍ വാര്‍ത്ത‍ വന്നു. ലോകത്തില്‍ ബലാല്‍സംഗം അവസാനിച്ചു. പുരുഷന്മാര്‍ വെറുതെ ഇരിക്കുമോ ..? കൈ പ്രയോഗം തുടങ്ങി. റോക്കറ്റ് കണ്ടു പിടിച്ചു. ഭൂവിലേക്ക് പറക്കാന്‍ തയ്യാറെടുത്തു.

ഭൂവില്‍ ആണെങ്ങില്‍ സ്ത്രീകള്‍ എല്ലാം ആനന്ദ തിമിര്‍പ്പിലാണ്. പുരുഷമാരുടെ ശല്യം ഒഴിവായല്ലോ. ഇനി ആരും തങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ വരുകില്ലല്ലോ. കുടുംബ സ്ത്രീയും ജന സ്ത്രീയും കൂടി പരദൂഷണം ആരംഭിച്ചു. അതില്‍ കൂടുതല്‍ അവര്‍ എന്ത് ചെയ്യാന്‍..?.. അപ്പോഴാണ് വലിയൊരു ശബ്ദം. അതാ കിടക്കുന്നു മീയുടെ റോക്കെറ്റ്‌ . വാതില്‍ തുറന്നു പുറത്തു വന്നു.

ആരാ..? ആരാ...? ആരാാാാാ.? മുസ്ലി പവറും കയ്യില്‍ പിടിച്ചു പുരുഷന്മാര്‍ ...!

സ്ത്രീകള്‍ പരിഭ്രാന്തരായി. നാലു പാടും ചിതറി ഓടി. പിന്നാലെ പുരുഷന്മാരും . അവസാനം സ്ത്രീകള്‍ കീഴടങ്ങി. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഓടാന്‍ കഴിയില്ല. എന്താണ് എന്ന് വെച്ചാല്‍ അങ്ങ് ചെയ്യ്. പുരുഷന്മാരുടെ ഗ്രഹത്തില്‍ നിന്നും വന്നവരല്ലേ. ഏതെങ്കിലും സല്‍മാന്‍ ഖാനോ അമീര്‍ ഖാനോ , ആയിരിക്കുമെന്ന് അവര്‍ ആഗ്രഹിച്ചു . പുരുഷന്മാര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. ഹൂ ഈസ്‌ ഫസ്റ്റ് ...? ഹൂ ഈസ്‌ ഫാസ്റ്റ് .. ...? ഹൂ ഈസ്‌ നെക്സ്റ്റ് ...?

സല്‍മാന്‍ ഖാനെ പ്രതീക്ഷിച്ച സ്ത്രീകള്‍ ഞെട്ടിപ്പോയി, വന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ .

കര്‍ട്ടന്‍ ......!

ഭൂമി തന്‍റെ തെറ്റ് സ്വയം മനസ്സിലാക്കി. ലോകത്തില്‍ പുരുഷനെയും സ്ത്രീയെയും അകറ്റി നിര്‍ത്തിയാലും അവരുടെ ആസക്തി നശിക്കില്ല. ഭൂവും മിയും വീണ്ടും ഒരുമിച്ചു. സ്ത്രീയും പുരുഷനും സന്തോഷത്തോടെ ജീവിക്കുന്ന പുതിയ ഒരു ഭൂമി. ലോകം അവരെ സ്വാഗതം ചെയ്തു .

വെല്‍ക്കം ടു 2013

Count Down......

Posted by VaITube | | Category: |









ഈ വരുന്ന ന്യൂ ഇയര്‍ രാത്രിയില്‍, ഗോവയിലും ദല്‍ഹിയിലും ബോംബയിലും മറ്റു പ്രധാന നഗരങ്ങളിലും, എത്ര പെണ്ണുങ്ങളുടെ ചാരിത്ര്യം നഷ്ടപെടും എന്നതിന് ഒരു കണക്കും ഉണ്ടാകില്ല. ഇവിടെ പോയാല്‍ മദ്യപിച്ചു അഴിഞ്ഞാടുന്ന ആയിരകണക്കിന് പെണ്‍കുട്ടികളെയും അവരുടെ കാമുകന്മാരെയും കാണാം. എല്ലാവരും വിദ്യാഭ്യാസ മുള്ളവരും സമ്പന്നരും നല്ല വീടുകളില്‍ ജനിച്ചവരും സമൂഹത്തിലെ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവരുടെ മക്കള്‍ . ന്യൂ ഇയര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പോകുന്ന യുവതികള്‍ ഇതു അറിഞ്ഞു കൊണ്ട് തന്നെയല്ലേ ഇറങ്ങി പുറപ്പെടുന്നത്. സ്ത്രീ സംരക്ഷകര്‍ ആരെങ്ങിലും അവരെ തടയാന്‍ പോകുമോ..? വീട്ടില്‍ അടങ്ങിയിരിക്കാന്‍ പറയാന്‍ അവരുടെ മാതാപിത്ക്കള്‍ക്കും സഹോദരന്മാര്‍ക്കും എന്തു കൊണ്ട് കഴിയുന്നില്ല.? തിരക്കിനിടയില്‍ യഥാര്‍ത്ഥ കാമുകന്മാര്‍ തന്നെ ദോശ ചുടും എന്നതിന് എന്താണ് ഉറപ്പ്..? പുതിയ വര്‍ഷത്തിലേക്ക് പ്രവശിക്കുന്ന ഒരു മിനിറ്റു ബോംബയിലെ ഇന്ത്യ ഗേറ്റിലും മറ്റും ലൈറ്റുകള്‍ കെടുത്തുന്ന ഒരു പരിപാടി ഉണ്ട്. അവസാനം അവിഹിത ഗര്‍ഭം പെറുമ്പോള്‍ . ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ പുരുഷന്മാരും കാമവെറിയന്‍ മാരായി ചിത്രീകരിക്കപ്പെടും. അപകടം നടക്കുവാന്‍ പോകുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാത്തതല്ലേ ഏറ്റവും വലിയ തെറ്റ്...? രാജ്യത്തിലെ ഈ നാണക്കേട്‌ നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

..... COUNT DOWN TO 31-12-12 : 12 PM

ഡല്‍ഹിയില്‍ ഇത്ര വലിയ പ്രക്ഷോഭം നടത്തിയവരെല്ലാം ഇനി തലയില്‍ മുണ്ട് ഇട്ടു നടക്കുന്നതാണ് നല്ലത്.

Wednesday, December 26, 2012

പഞ്ചസാരയും ഉറുമ്പുകളും..

Posted by VaITube | Wednesday, December 26, 2012 | Category: |











ഗോപുലാലിന്റെ ചായക്കടയിലെ ചൂട് ചായയും പരിപ്പ് വടയും നാട്ടില്‍ വളരെ പ്രസിദ്ധമാണ്. അത് വഴി വരുന്നവരെല്ലാം അവിടെ കയറി ചായയും പരിപ്പ് വടയും കഴിക്കാതെ പോകില്ല. കുറച്ചു കാലമായി ഗോപുലാലിനെ അലട്ടുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. വില്ലനായി വന്നത് പഞ്ചസാര ഭരണിയില്‍ കയറി കൂടുന്ന കറുത്ത ഉറുമ്ബുകളാണ് . ചായ കുടിക്കാന്‍ വരുന്നവര്‍ പരാതി പറയുവാന്‍ തുടങ്ങി. ചായയില്‍ വീണു കിടക്കുന്ന കറുമ്പന്‍ ഉറുമ്പുകള്‍ ഗോപുലാലിനു തലവേദനയായി. പണി പതിനെട്ടു പയറ്റിയിട്ടും ഉറുമ്പുകളെ വക വരുത്തുവാന്‍ കഴിഞ്ഞില്ല. സഹി കെട്ടു ചില്ല് ഭരണി തല്ലി പൊട്ടിച്ചു. പകരം പ്ലാസ്റ്റിക്‌ പാത്രം വാങ്ങി വെച്ചു നോക്കി .വെള്ളം നിറച്ച പരന്ന പാത്രത്തില്‍ ഭരണി വെച്ച് നോക്കി. ഉറുമ്പ് പൊടി വിതറി നോക്കി. ഒരു രക്ഷയുമില്ല എന്ന് മാത്രമല്ല ഉറുമ്പ്കള്‍ക്കു വാശിയും കൂടി. ഏതെങ്കിലും പഴുതു കണ്ടു പിടിച്ചു ഉറുമ്പുകള്‍ ഭരണിയില്‍ കയറിപറ്റും. ഗോപുലാലിന്റെ ചായയിലെ ഉറുമ്പുകള്‍ നാട്ടില്‍ സംസാര വിഷയമായി. ഉറുമ്പുകളെ വിഡ്ഢികള്‍ ആക്കാന്‍ പാല്‍ കച്ചവടക്കാരന്‍ മോട്ടുലാല്‍ ഒരു സൂത്രം ഉപദേശിച്ചു. പഞ്ചസാര ഭരണിയില്‍ മുളകുപൊടി എന്ന് എഴുതി വെക്കുക. ഉറുമ്പുകള്‍ എല്ലാം തെറ്റിദ്ധരിച്ചു വഴി മാറി പോകും. ഉഗ്രന്‍ ഐഡിയ. എത്രയും പെട്ടന്ന് ഗോപുലാല്‍ കറുത്ത മഷി കൊണ്ട് വലിയ അക്ഷരത്തില്‍ മുളക് പൊടി എഴുതി വെച്ചു. മുളക് പൊടിക്ക് പഞ്ചസാരയെന്നും പേര് മാറ്റി. സംഗതി ഫലിച്ചു. പിറ്റേ ദിവസം മുതല്‍ ചായയില്‍ ഉറുമ്പ് വീണില്ല. പക്ഷെ, ഗോപുലാലിന്റെ ചായക്ക് എരിവും, പരിപ്പ് വടക്ക് മധുരവും കൂടിയെന്ന് നാട്ടുകാര്‍ .

Wednesday, December 19, 2012

രാത്രിയിലെ രാജാക്കന്മാര്‍

Posted by VaITube | Wednesday, December 19, 2012 | Category: |






നഗരത്തിന്‍റെ തിരക്കൊഴിഞ്ഞ മൂലയില്‍ അയ്യാള്‍ വേദനയോടെ ഞെരുങ്ങി. ശരീരമാസകലം മുറിവുകളും വ്രണങ്ങളും പടര്‍ന്നിട്ടുന്ടെങ്ങിലും വേദന അയ്യാള്‍ക് ഒരു ലഹരിയായി തോന്നി. പോക്കറ്റില്‍ നിന്നും തെറുത്തു വെച്ച കഞ്ചാവ് ബീഡി പരതിയെടുത്തു രണ്ടു മൂന്നു പുക വിട്ടു . പുക വലയം അയ്യാളെ ഭൂതകാലത്തിലേക്ക് ചുരുട്ടിയെടുത്തു.

പാവപെട്ട കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. കൃഷി നശിച്ചപ്പോള്‍ പിതാവ് ആത്മഹത്യ ചെയ്തു. ബാലനായ തന്നെ ഉപേക്ഷിച്ചു മാതാവ് മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ആരുമില്ലതായപ്പോള്‍ നഗരത്തിലേക്ക് കള്ളവണ്ടി കയറി. പൈപ്പ് വെള്ളവും ആളുകള്‍ വലിച്ചെറിഞ്ഞ ഉച്ചിഷ്ടവും തിന്നു വിശപ്പടക്കി. പട്ടിണി കിടന്നും കൂലി പണിയെടുത്തും ഭിക്ഷ യാചിച്ചും ജീവിതം മുന്നോട്ടു പോയി. നഗരത്തില്‍ തന്നെപോലെ ഒരുപാടു പേരെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ അല്ലറചില്ലറ മോഷണങ്ങള്‍ നടത്തിയും, പോക്കറ്റ് അടിച്ചും, പിടിച്ചു പറിച്ചും നഗരത്തിനെപോലെ അയ്യാളും വളര്‍ന്നു. ദാരിദ്യത്തില്‍ നിന്നും വേദനകളില്‍ നിന്നും ഓരോ പടവുകള്‍ കയറുമ്പോഴും, കടന്നു പോയ വഴികള്‍ അയ്യാള്‍ക്കു വേണ്ടി തുറന്നതാണെന്ന് സ്വയം വിശ്വസിച്ചു. കൊണ്ടും കൊടുത്തും നഗരത്തിലെ ജീവിതം അയാള്‍ക്ക് പരിചിതമായി. മദ്യപാനവും മയക്കുമരുന്നും അയ്യാളുടെ വളര്‍ച്ചക്ക് വേഗം കൂട്ടി. ഒന്ന് രണ്ടു തവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയപ്പോള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ അയാളെ തേടിയെത്തി. സംഘത്തിനൊപ്പം ആദ്യ കൊല നടത്തിയപ്പോള്‍, അയ്യാള്‍ക്ക് ഒട്ടും കുറ്റബോധം ഉണ്ടായില്ല . പകരം മനസ്സിലെ മുറിവുകള്‍ ഓരോന്നായി ഉണങ്ങുന്ന പോലെ തോന്നി. പണം ഒരുപാടു കയ്യില്‍ വന്നപ്പോള്‍ , നഗരത്തിലെ പല പ്രമുഖരും അയ്യാളുടെ സുഹൃത്തുക്കളായി.സമ്പന്നരുടെ ഇടത്താവളങ്ങളില്‍ പോയി ചൂതാട്ടവും ചീട്ടും കളിച്ചു ഹീറോവായി. രാത്രിയുടെ സുഖങ്ങള്‍ അയ്യാള്‍ അനുഭവിച്ചറിഞ്ഞു. വ്യഭിചാര ശാലകളില്‍ നിത്യ സന്ദര്‍ശകനായി. വലിയ നഗരം അയ്യാള്‍ക്ക് വളരെ ചെറുതായി തോന്നി.

വെട്ടി പടുത്ത പടവുകളെല്ലാം ഓരോന്നായി നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. നഗരത്തിലെ ജീവിതം അയാള്‍ക്ക് മടുത്തു. ചതിച്ചും ചതിക്കപ്പെട്ടും ഉണ്ടാക്കിയെടുത്ത കുത്തഴിഞ്ഞ ജീവിതത്തില്‍ ആരും തന്നെ സ്നേഹിചിരിന്നില്ലെന്ന സത്യം അയ്യാള്‍ മനസ്സിലാക്കി. മദ്യവും മയക്കുമരുന്നും അയ്യാളെ ഭ്രാന്തനാക്കി. പേ പിടിച്ച പട്ടിയെ പോലെ നഗരത്തില്‍ അലഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ഒഴിഞ്ഞു പോയി. രോഗങ്ങള്‍ അയ്യാളെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം ജീവിതത്തെ ശപിച്ചു. നഗരത്തിന്‍റെ അഴുക്കുചാലില്‍ അടിഞ്ഞു, മാലിന്യ കൂമ്പാരത്തില്‍ അന്തിയുറങ്ങി. ദുര്‍ഗന്ധം അയ്യാളെ അസ്വസ്ഥനാക്കി. എല്ലാവരോടും പകയായി. കണ്ണില്‍ കണ്ടവരെയെല്ലാം ആക്രോശിച്ചു. പലരും ഭ്രാന്തനെന്നു വിളിച്ചു. കുട്ടികള്‍ അയാളെ കല്ലെറിഞ്ഞു. മരണത്തെ അയ്യാള്‍ക്ക് ഭയമില്ലായിരുന്നു. പകലിനെ അയ്യാള്‍ വെറുത്തു. വിശപ്പും നിരാശയും വേദനയും അയ്യാളുടെ തലച്ചോറിനെ വേട്ടയാടിയപ്പോള്‍ അത് കാമാസക്തിയായി പരിണമിച്ചു.

സ്ത്രീകളെ ആക്രമിച്ചു ജയിക്കുന്നത് ഒരു രാജ്യം വെട്ടിപിടിക്കുന്നതിനു തുല്യമായി അയ്യാള്‍ക്ക് തോന്നി. അശക്തരായ ഒറ്റപെട്ട സ്ത്രീകളെ തേടി അയ്യാളുടെ കണ്ണുകള്‍ നഗരത്തില്‍ അലഞ്ഞു. സന്ധ്യയാകുമ്പോള്‍ നഗരത്തിന്റെ കോണുകളില്‍ തെരുവ് വെളിച്ചത്തിനെ ഒളിച്ചു, മറഞ്ഞിരുന്നു. മുന്നില്‍ വന്നു വീഴുന്ന മാന്‍പേടകളെ അയ്യാള്‍ സിംഹത്തിനെ പോലെ വേട്ടയാടാന്‍ തുടങ്ങി. ഇരയെ ആക്രമിച്ചു കീഴ്പെടുതുന്നതിന്റെ സുഖം, കഞ്ചാവിന്റെ ലഹരിയില്‍ അയ്യാള്‍ ശരിക്കും ആസ്വദിച്ചു. എതിര്‍ത്തവരെ ക്രൂരമായി ബലാല്‍സംഗം ചെയ്തു അയ്യാള്‍ സംതൃപ്തി നേടുകയായിരുന്നു. യുദ്ധം ജയച്ചു പിന്‍വാങ്ങുമ്പോള്‍ ഇരയെ പിച്ചി ചീന്താന്‍ കാത്തു നില്‍കുന്ന നഗരത്തിലെ വെള്ളയണിഞ്ഞ കഴുകന്മാര്‍ അയ്യാളെ അനുമോദിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, കനകതിനും കാമിനിക്കും വേണ്ടി രാജാക്കന്മാര്‍ പടവെട്ടി യുദ്ധം ജയിച്ചിരുന്ന കാലം ഭൂമിയിലുണ്ടായിരുന്നു. രാജ്യം ഇല്ലെങ്കിലും, മരണമില്ലാത്ത രാത്രിയിലെ രാജാക്കന്മാര്‍ ഇന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നു.

Monday, December 17, 2012

രാജാവ്‌ നഗ്നനാണ്

Posted by VaITube | Monday, December 17, 2012 | Category: |

















എല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥയാണ്, അതിനപ്പുറം എന്ത് സംഭവിച്ചു എന്നറിയണ്ടേ, ഒരിടത്ത്‌ ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം മന്ത്രിയെ വിളിച്ചിട്ട്‌ പറഞ്ഞു "മഹാനായ നമുക്ക്‌, മറ്റു രാജക്കന്‍മാര്‍ക്ക്‌ ഇല്ലാത്ത പല കഴിവുകളും ഉണ്ടല്ലൊ. ആയതിനാല്‍ മറ്റാര്‍ക്കും ഇല്ലാത്ത എന്തെങ്കിലും നമുക്ക്‌ വേണം". ഒരു നിമിഷം ആലോചിച്ചിട്ട്‌ പറഞ്ഞു "ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രം ഉണ്ടാക്കി തരണം"

മന്ത്രി രാജ്യത്തെ പണ്ഡിതന്‍മാരെ വിളിച്ചിട്ട്‌ രാജാവിന്റെ കല്‍പനയെ കുറിച്ച്‌ പറഞ്ഞു. രാജാവിന്റെ കല്‍പന നിറവേറ്റാന്‍ കഴിയില്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം, പക്ഷെ രാജാവിനോട്‌ പറയുവാൻ ധൈര്യം ഇല്ല, തല പോയാലോ? ഒടുവില്‍ മന്ത്രി രാജാവിന്റെ അടുക്കൽ ഒരു ഒഴിഞ്ഞ താലവുമായി ചെന്ന്‌ പറഞ്ഞു. "മഹാരാജൻ‍, ഇതാ അങ്ങു പറഞ്ഞതു പോലെ ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രം". രാജാവ്‌ ചോദിച്ചു "ഇത്‌ ഒഴിഞ്ഞ താലമല്ലേ?" മന്ത്രി പറഞ്ഞു, "മഹാരാജൻ‍, ഇത്‌ ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രമല്ലേ, അതിനാല്‍ അങ്ങേക്കും കാണാന്‍ കഴിയില്ല".അപ്പോള്‍ രാജാവിന് ആ വസ്ത്രം ധരിക്കാന്‍ മോഹം. മന്ത്രി അദ്ദേഹത്തെ ആ വസ്ത്രം ധരിപ്പിച്ചു. ആർക്കും കാണാന്‍ കഴിയാത്ത വസ്ത്രമല്ലേ, അതിനാല്‍ രാജാവ്‌ നഗ്നനായിരുന്നു. പ്രജകള്‍ തന്റെ വസ്ത്രത്തെക്കുറിച്ച്‌ പറയുന്നതു കേള്‍ക്കാന്‍ രാജാവു കൊട്ടരത്തിനു വെളിയില്‍ ഇറങ്ങി നടക്കുവാന്‍ തുടങ്ങി. രാജാവ്‌ നഗ്നനാണ് എന്നു എല്ലാവ൪ക്കും അറിയാം, പക്ഷെ പറയുവാന്‍ ധൈര്യം ഇല്ല. ഏല്ലാവരും രാജാവിനെ പുകഴ്ത്തുവാൻ‍ തുടങ്ങി. അതു കേട്ടു രാജാവ്‌ സന്തോഷത്തോടുകൂടി നടന്നു. അപ്പോള്‍ കൂട്ടത്തില്‍ ഒരു ചെറിയ കുട്ടി വിളിച്ചു പറഞ്ഞു "അയ്യേ... ഈ രാജവ്‌ തുണിയുടുത്തിട്ടില്ലേ....." അപ്പോള്‍ താന്‍ നഗ്നനാണെന്ന സത്യം രാജാവ്‌ തിരിച്ചറിഞ്ഞു.

കാലം കുറെ കടന്നു പോയി. രാജാവ്‌ മാറി രാജാക്കന്മാര്‍ വന്നു. ഒപ്പം വോട്ടര്‍മാരായി പ്രജകളും. ആഗോള താപനം വന്നതോടെ രാജ്യത്തു ചൂട് കൂടാന്‍ തുടങ്ങി. പ്രജകളെല്ലാം വിയര്‍ക്കാന്‍ തുടങ്ങി. ദാഹം കൊണ്ട് വലഞ്ഞു. അന്തപുരത്തിലെ ശീതികരണ യന്ത്രങ്ങളെല്ലാം രാജാക്കന്മാരെ തണുപ്പിക്കാന്‍ പെടാപാട് പെട്ടു. ചൂട് കൂടിയതോടെ രാജാക്കന്മാരെല്ലാം തുണി അഴിക്കാന്‍ തുടങ്ങി. പകരം സുതാര്യമായ അഴിമതിയുടെ കുപ്പായങ്ങള്‍ ധരിച്ചു. നന്ഗ്നത മറക്കാന്‍ കഴിഞ്ഞില്ലെങ്ങിലും തങ്ങള്‍ക്കു പുതിയ വസ്ത്രങ്ങള്‍ നന്നായി ഇണങ്ങുന്നതിനാല്‍ പുതിയ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ വിപണി കിട്ടി. നഗ്നരായ രാജാക്കന്മാരെ കണ്ടു പ്രജകള്‍ വിളിച്ചു കൂവി. "അയ്യേ... ഈ രാജവ്‌ തുണിയുടുത്തിട്ടില്ലേ....." നാണമില്ലാത്ത രാജാവ്‌ ഇതു കേട്ട് ചിരിച്ചു. പ്രജകള്‍ ചമ്മി പോയി. ചൂടിന്റെ കാഠിന്യം കൂടിയതോടെ പ്രജകള്‍ നിവൃത്തി കേടുകൊണ്ട് സ്വയം വസ്ത്രം അഴിക്കാന്‍ തുടങ്ങി. തങ്ങളെ അപമാനിക്കുകയാണെന്ന് കരുതി രാജാക്കന്മാര്‍ പ്രജകളെ തുറുങ്കില്‍ അടച്ചു.

ഗുണപാഠം : അഴിമതി കുപ്പായം കണ്ടു തുണി അഴിച്ചാല്‍ ജയില്‍ അഴി എണ്ണാം.

പെട്രോള്‍ രാഷ്ട്രീയം

Posted by VaITube | | Category: |






പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യ മേളകളില്‍ കാണുന്ന ഒരു സ്ഥിരം പരിപാടിയുണ്ട്. ചാണകത്തില്‍ നിന്നും വൈദ്യുതി .ഒരു വലിയ പാത്രത്തില്‍ നാറുന്ന പശുവിന്‍ ചാണകം നിറച്ചു വെച്ചിരിക്കുന്നു. അതില്‍ മുങ്ങി കിടക്കുന്ന രണ്ടു വയറുകളുടെ അറ്റം ഒരു ബള്‍ബില്‍ ഘടിപ്പിച്ചിരിക്കുന്നു. സ്വിച്ച് ഓണ്‍ ചെയ്താല്‍ ബള്‍ബ് കത്തുന്നു. ആര് കണ്ടാലും അതിശയിക്കും. വൈദ്യുതിയുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത തരികിട പരിപാടികളുമായി പത്രങ്ങളിലും മറ്റും ജനശ്രദ്ധ പിടിച്ചു പറ്റിയ കോണ്‍വെന്റിലെ കുട്ടികള്‍ ചെയ്തു വെച്ചിരിക്കുന്ന സൂത്രം എന്താണെന്ന് അറിയേണ്ടേ ..? ചാണകത്തില്‍ മുങ്ങി കിടക്കുന്ന വയറുകള്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത്, വയറുമായി ഘടിപ്പിച്ചു വെച്ചിരിക്കുന്ന എവറടി ബാറ്റെറികളാണ്. ഇതു പോലാണ് ഇന്നു രാഷ്ട്രീയക്കാര്‍ പറയുന്ന പല പ്രഖ്യാപനങ്ങളും. ആരാന്‍റെ കയ്യിലിരിക്കുന്ന പെട്രോളും, പച്ചവെള്ളം പെട്രോള്‍ ആക്കുന്ന മന്ത്രിമാരും. കഥയറിയാതെ ആട്ടം കാണുന്ന ജനങ്ങളും. അവസാനം കഴുതകള്‍ ആകുന്നതു പാവം ജനങ്ങള്‍ തന്നെ.

ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ സത്യസന്തമാനെങ്ങിലും ഇല്ലെങ്കിലും, സിലിണ്ടെര്‍ വര്‍ഷത്തില്‍ ഒന്നായാലും പത്തെണ്ണം ആയാലും, പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വരവ് നിലച്ചാല്‍, പിന്നെ എന്ത് ചെയ്യും ...?

ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും എണ്ണ ഉത്പാദകരായ ഗള്‍ഫ്‌ രാജ്യങ്ങള്‍ തിരുമാനിക്കുന്നത് പോലെയാണ് ഭാവിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിപണനം നടക്കുക. മറ്റൊരാളുടെ കയ്യിലിരിക്കുന്ന പെട്രോളിനെ കുറിച്ച് നമ്മള്‍ തമ്മിലടിച്ചിട്ടു എന്ത് കാര്യം, ഉപയോഗം പരാമാവധി കുറയ്ക്കുക. അത്ര തന്നെ. ഇന്ത്യയിലെ എണ്ണ കമ്പനികളുടെ കള്ള കണക്കുകളും, മറ്റു രാജ്യങ്ങളിലെ ഇന്ത്യയെക്കാള്‍ വില കുറഞ്ഞ പെട്രോളിന്‍റെ കണക്കുകളും നമ്മള്‍ കുറെ കണ്ടതാണ്. ഭരിക്കുന്നവര്‍ മാറിയാല്‍ ഈ കണക്കുകള്‍ എല്ലാം മാറി മറിയുമോ ...?

"എന്തുകൊണ്ട് വാഹനമേഖലയില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നു?"

പെട്രോളിനും ഡീസലിനും എത്ര വില കൂടിയാലും ഇവിടെ വാങ്ങാന്‍ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ എന്തിനു നിയന്ത്രിക്കണം..? ഡീസലിന് കൂടുതല്‍ സബ്സിഡി നല്‍കി വിലക്കയറ്റം നിയന്ത്രിച്ചപ്പോള്‍, അതിനെ മറികടന്നു ഡീസല്‍ കാറുകളുടെ പെരുപ്പം, ഡീസലിന്റെ സബ്സിഡിയും കുറക്കാന്‍ കാരണമായി. പബ്ലിക് ട്രാന്‍സ്പോര്ട്ടിനെ പ്രോത്സാഹിപിച്ചു, പെട്രോളിയത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. കുട്ടികള്‍ക്ക് വരെ മാര്‍കെറ്റില്‍ പുതുതായി ഇറങ്ങുന്ന കാറുകളുടെ ഫുള്‍ ഫീച്ചര്‍ കാണപാഠമാണ്. അരി ഉത്പാദിപ്പിക്കുന്നത് എങ്ങിനെയെന്ന് അറിഞ്ഞില്ലെങ്ങിലും .

"എണ്ണ സമൃദ്ധമായ വെനിസ്വേലയിലും സൗദി അറേബ്യയിലും ഗ്യാലന്‍ കണക്കിന് ഇന്ധനം തുച്ഛവിലയ്ക്കാണ് നല്‍കിവരുന്നത്".

നമ്മുടെ നാട്ടില്‍ ലഭിക്കുന്ന തേങ്ങയുടെ വില നമുക്ക് അറിയാവുന്നതല്ലേ...!

"ആഗോളതാപനം സംബന്ധിച്ച ക്യോട്ടോ പ്രോട്ടോക്കോളും ഇന്ധന വില കൂട്ടാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നുണ്ടെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്".

ഇന്ധന വില കൂട്ടാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നത്തിലുപരി, ഉപയോഗം കുറച്ചു അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കൂടാതെ നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ് .

"ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടര്‍മാര്‍ അവരുടെ നീരസം തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നതിനാല്‍ ഭരണമാറ്റത്തിനുവരെ അത് വഴിതെളിയിച്ചേക്കാം."

അടുത്ത് വരുന്ന മന്ത്രിസഭയും ഇതൊക്കെ നേരിടേണ്ടി വരില്ലേ..? അതോ പച്ചിലയില്‍ നിന്നും പെട്രോള്‍ കണ്ടുപിടിച്ച തമിഴ് നാട്ടുകാരന്‍ രാമറിനെ കൂട്ട് പിടിച്ചു, അത്ഭുധങ്ങള്‍ സൃഷ്ടിക്കുമോ..?

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സൌരോര്‍ജ്ജം ഉപയോഗിച്ചുള്ള സ്ത്രോതസുകളുടെ ആവിര്‍ഭാവവും, എനര്‍ജി കുറച്ചു മാത്രം ആവശ്യമായി വരുന്ന LED ബള്‍ബുകളുടെ ഉപയോഗവും വരും തലമുറകളെ കൂടുതല്‍ ചിന്തിപ്പിക്കാനും ദൌര്‍ലഭ്യം നേരിടുന്ന പെട്രോളിയം ഉപയോഗം കുറയ്ക്കാനും, മലിനമാക്കപെടുന്ന പ്രകൃതിയിലെ കാര്‍ബണിന്റെ അളവ് കുറക്കുന്നതിനും ഇടയാകട്ടെ.

വളര്‍ത്തു ദോഷം

Posted by VaITube | | Category: |






കുട്ടികള്‍ക്ക് കളിക്കാന്‍, മനുഷ്യരെ വെടി വെച്ചു കൊല്ലുന്ന വീഡിയോ ഗെയിമുകള്‍, അത് പരീക്ഷിക്കാന്‍ ഒറിജിനല്‍ ലൈസന്‍സ് ഉള്ള റൈഫിളുകള്‍ , ഇത്രയും സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാമെങ്കില്‍ കുട്ടികള്‍ക്ക് പിന്നെന്തു വേണം, അത് ചോദ്യം ചെയ്താല്‍ ജയിലില്‍ ആറ് മാസം ശിക്ഷ. കുട്ടികളെ ചോദ്യം ചെയ്തതിനെ നോര്‍വേയില്‍ മാതാപിതാക്കളെ ശിക്ഷിച്ചത് ഈ അടുത്താണ്.

ശത്രുക്കളെ വക വരുത്താന്‍ കുട്ടികളില്‍ ചെറുപ്പത്തിലെ കുത്തി വയ്കുന്ന മാരക വിഷവുമായ ഇത്തരം ഗെയിമുകള്‍ ഇന്നു ലോകത്തില്‍ എല്ലായിടത്തും പ്രചാരത്തിലാണ്. അമേരിക്കയില്‍ തന്നെ പല ഗൈമുകളും വയലനസിന്റെ അതിപ്രസരം കാരണം ബാന്‍ ചെയ്തിട്ടുണ്ട്. അവയുടെ ലിസ്റ്റ് വിവരങ്ങള്‍ വിക്കിപീഡിയ കാണിക്കുന്നുണ്ട് http://en.wikipedia.org/wiki/List_of_banned_video_games . പ്രശസ്ത ഷൂട്ടിംഗ് ഗയ്മുകള്‍ ആയ മക്സ് പയ്നെ, കാള്‍ ഓഫ് ഡ്യൂട്ടി , ഹാലോ 2 തുടങ്ങിയ കുട്ടികളുടെ ഇടയില്‍ വന്‍ പ്രചാരമാണ് നേടിയത് . പലതിനും റേറ്റിംഗ് നല്കിയിട്ടുന്ടെങ്ങിലും കുട്ടികളുടെ നിര്‍ബന്ധ ബുദ്ധിക്ക് മുന്നില്‍ മാതാപിതാക്കള്‍ വഴങ്ങി കൊടുക്കുകയാണ് പതിവ്. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഗ്രാഫിക്സും വയലന്‍സും ഹൈ ടെക്നോളജിയും കൂട്ടി കുഴച്ചു, ഇത്തരം ഗെയിമുകളുടെ നിര്‍മ്മാതാക്കള്‍ തമ്മില്‍ മാര്‍ക്കറ്റില്‍ വന്‍ മത്സരമാണ് നടക്കുന്നത്.

കുട്ടികളെ മനശാസ്ത്രപരമായി വളര്‍ത്തുന്ന വിദ്യാഭ്യാസ രീതികള്‍ അവലംബിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതിനു അപ്പുറത്തുള്ള ഭവിഷത്തുകളും മുന്‍കൂട്ടി കാണേണ്ടതാണ്. ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ കുട്ടികള്‍ , അമേരിക്കന്‍ ബ്രിട്ടിഷ് കരിക്കുലങ്ങളിലാണെന്നും, അവരുടെ ഗുണങ്ങളെ പൊക്കി പറയുന്നതും, ഇന്ത്യന്‍ വിദ്യഭ്യാസത്തെ പുഛിച്ച് തള്ളുന്നതും, അവരുടെ വിദ്യാഭ്യസക്കുറവു തന്നെയാണ് വിളിച്ചു പറയിക്കുന്നത് . "സായപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കണം" എന്ന ആപ്തവാക്യം തങ്ങള്‍ ഒരിക്കലും മറുത്തു പറയില്ല എന്നു ഉറച്ചു വിശ്വസിക്കുന്നവരെ തിരുത്താന്‍ ബുദ്ധിമുട്ടാണ്.ഇവരെല്ലാം പഠിച്ചു ഉന്നത നിലകളില്‍ എത്തിയത് പഴയ ഓടിട്ട സ്കൂളുകളില്‍ പഠിച്ചതുകൊണ്ടും, കണക്കു മാഷിന്‍റെ വടിയുടെ ചൂട് അറിഞ്ഞത് കൊണ്ടും തന്നെയാണെന്ന് മറക്കരുത്.

വാര്‍ത്തകള്‍ നിസ്സാരവല്‍ക്കരിക്കുന്നതായിരിക്കാം, ഇത്തരം വെടിവെപ്പുകള്‍ തുടര്‍ സംഭവമായി നിലനില്‍ക്കുന്നത്. പലതും പുറത്തു വരുന്നില്ല എന്നതാണ് സത്യം. അവസാനം ഒബാമയും അത് മനസ്സിലാക്കി. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളും, സുരക്ഷയുടെയും സെക്ക്യുരിട്ടിയുടെയും കാര്യത്തില്‍ തങ്ങള്‍ ഒന്നാമതാണെന്ന് വരുത്തി തീര്‍ക്കാന്‍ പല സത്യങ്ങളും മൂടി വെക്കുകയാണ്‌ പതിവ്. സത്യം മനസ്സിലാക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ഇപ്പോഴെങ്ങിലും കഴിഞ്ഞതില്‍ ആശ്വസിക്കാം, നാടന്‍ സായിപ്പുമാര്‍ അത് സമ്മതിച്ചില്ലെങ്കിലും.

Wednesday, December 12, 2012

വിശ്വാസം അതല്ലേ എല്ലാം...

Posted by VaITube | Wednesday, December 12, 2012 | Category: |




മലയാള സിനിമയില്‍ വിവാഹ മോചനങ്ങള്‍ പെരുകുന്നു . ദിനം പ്രതി പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു . പത്രക്കാര്‍ക്ക് ചാകര . വായിക്കുന്നവര്‍ക്ക് പരമാനന്ദം ..എന്തൊരു സുഖം..! ഇതൊരു സുഖമാണോ ? അതോ അസുഖമാണോ..?. ഇനി വാര്‍ത്ത‍ മാധ്യമങ്ങളുടെ കാര്യമോ..? ആദ്യം ഗോസിപ്പുകള്‍ നാട് മുഴുവന്‍ കൊട്ടി ഘോഷിക്കുക. പിന്നെ അത് ചികയുന്നവരെ വിമര്‍ശിക്കുക , അതാണോ പത്രപ്രവര്‍ത്തനം..?നടിയുടെ പ്രസവം ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത് .വാര്‍ത്തകളുടെ ABCD ഗണിക്കാന്‍ അറിയാത്ത മണ്ടന്‍ ഞാന്‍ കണ്ടുപിടിച്ച സത്യം ഇതൊന്നും അല്ല.

തലയില്‍ മുടി കിളിര്‍ക്കും എന്ന് പറഞ്ഞു, ഇവള്‍മാരൊക്കെ പരസ്യം ചെയ്ത തൈലവും എണ്ണയും വാങ്ങി തേച്ച്‌, എന്‍റെ പൈസ പോയതു മിച്ചം. സിനിമയില്‍ പതിവ്രതയും, ശീലവതിയും, നല്ല പിള്ളയും, ചമയുമ്പോ ജനങ്ങള്‍ ഒരുപാടു സ്നേഹിച്ചു അങ്ങ് പൊക്കി വിടും, പ്രശസ്തിയകുമ്പോ, പരസ്യങ്ങളിലൂടെ വന്നു ജനങ്ങളെ കബളിപ്പിക്കും. ഇവര്‍ പറഞ്ഞ മട്ടന്‍ മസാലയും, സാമ്പാര്‍ പൊടിയിലെയും, മസാലയിലെയും "ഗുട്ടന്‍സ്" പുറത്തു വരുമ്പോഴാണ്, ആശുപത്രിയില്‍ കൊടുത്ത പൈസയുടെ കണക്കുകള്‍ ഓര്‍മ വരുക. കസ്തൂരി മഞ്ഞളിന്റെ കാന്തിയും, ചന്ദനത്തിന്റെ സുഗന്തവും ഫലിക്കാതെ വരുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപെടുക. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് കേരളത്തില്‍ മിന്നിമറഞ്ഞു പോയ "ഗുല്ഗുലാധി" മരുന്നുകളും, "താന്തോന്നി" തൈലങ്ങളും, "കാര്‍കൂന്തല്‍ " വര്‍ദ്ധിനികളും, "കുതിരശക്തി" ഉത്തേജനങ്ങളും, നിരപരാധികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ കൂട്ട് നില്‍ക്കുക വഴി, കോടി കണക്കിന് രൂപയാണ് കേരളത്തിലെ മുറി വൈദ്യന്മാര്‍ തട്ടിയെടുത്തത്. തുണിക്കടയിലും ആഭരണ കടകളിലും കൊടുത്ത ബില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്ങില്‍ അതില്‍ കാണാം, ഇവര്‍ ചിരിച്ചുകൊണ്ട് പറയുന്നത് "വിശ്വാസം അതല്ലേ എല്ലാം". അതുമല്ലെങ്ങില്‍ " തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" എന്നൊക്കെ. ആ വിശ്വാസം തകരുമ്പോള്‍ മലയാളികള്‍ എങ്ങിനെ ചര്‍ച്ച ചെയ്യാതെ ഇരിക്കും..? എല്ലാവരും കൂടി പൊക്കി വിട്ട ബലൂണ്‍ ഒരു നാള്‍ പൊട്ടുമ്പോ മൂക്കത്ത് വിരല്‍ വെക്കും...!

അടിക്കുറിപ്പ് : ഇതൊന്നും അത്ര ശരിയല്ല എന്ന് അഭിപ്രയപ്പെടുന്നവരോട് ഒരു ചോദ്യം ..? ..കിട്ടാത്ത മുന്തിരി പുളിക്കുമോ ...?

ലോകാവസാനം

Posted by VaITube | | Category: |





മാസത്തില്‍ മിനിമം ഒരു ലോകാവസാനം എങ്കിലും വേണം എന്ന് കച്ചവടക്കാര്‍
ഞങ്ങള്‍ വിചാരിച്ചാലെ ലോകം അവസാനിക്കൂ എന്ന് വാര്‍ത്താ മാധ്യമങ്ങള്‍
ലോകം അവസാനിച്ചാലും രാജി വെക്കില്ലെന്നു മന്ത്രിമാര്‍
ഞങ്ങള്‍ക്ക് നശിപ്പിക്കാനും കുറച്ചു ലോകം ബാക്കി വെക്കണമെന്ന് പ്രതിപക്ഷം
എല്ലാം ഞങ്ങള്‍ മുകളില്‍ പറഞ്ഞു ശരിയാക്കാമെന്ന് രാഷ്ട്രീയക്കാര്‍.
പ്രേമിച്ചു പ്രേമിച്ചു ലോകം അവസാനിപ്പിക്കുമെന്ന് കമിതാക്കള്‍..
പരീക്ഷക്ക്‌ മുന്‍പ്‌ ലോകം അവസാനിച്ചാല്‍ മതിയെന്ന് സ്കൂള്‍ കുട്ടികള്‍
എല്ലാ ദിവസവും ലോകം അവസാനിക്കുന്നെണ്ട് കുടിയന്മാര്‍

സൃഷ്ടിക്കുന്നത് ദൈവവും. നശിപ്പിക്കുന്നത് മനുഷ്യനും.
ലോകാവസാനം വെറും സാങ്കല്പികം.
ഓരോരുത്തരുടെയും മരണം അവനു ലോകാവസാനം.
ചിന്തിച്ചാല്‍ അന്തവുമില്ല . ഇല്ലേല്‍ കുന്തവുമില്ല

അടിക്കുറിപ്പ് : മായനെ വിശ്വസിച്ചു, ലോകം അവസാനിക്കും എന്ന് കരുതി, ബാങ്കില്‍ നിന്നും ലോണ്‍ എടുത്തു പൂത്തിരി കത്തിച്ചതെല്ലാം വെറുതെയാകുമോ ?.....എന്തായാലും ജാമ്യം നിന്ന മായിന്‍ കുട്ടിയുടെ കാര്യം പോക്കാ...!

Sunday, December 9, 2012

ശുഭയാത്ര.....

Posted by VaITube | Sunday, December 9, 2012 | Category: |





എന്റെ സുന്ദരമായ വീമാനയാത്ര സ്വപ്നം : ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ നിരക്ക് (ഫ്രീ ആയാല്‍ അത്രയും നല്ലത്), വയറു നിറയെ ഭക്ഷണം (എയര്‍ അറേബ്യയില്‍ കാശു കൊടുത്തു കഴിക്കുന്നതാ ഞങ്ങള്‍ക്കിഷ്ടം), സുന്ദരിമാരായ എയര്‍ ഹോസ്റ്റെസ്സുകള്‍ (എമിരേറ്റ്സ് ല് അങ്ങിനെ അല്ലെ..?), കൂവി വിളിക്കാനുള്ള സ്വാതന്ദ്ര്യം (ഗള്‍ഫില്‍ നിന്ന് ഫ്ലൈറ്റ് പൊങ്ങിയാല്‍ പിന്നെ നമ്മുടെ നാടിന്‍റെ പ്രതീതി കിട്ടാന്‍ ), കുടിച്ചു കൂത്താടന്‍ നാടന്‍ കള്ള് (കള്ളില്ലാതെ പിന്നെ എന്ത് ആഘോഷം..?), ഞങ്ങള്‍ പറയുന്നത് മാത്രം കേള്‍ക്കാന്‍ ഒരു പൈലറ്റ് (കാലാവസ്ഥ മോശമാണ്‌ എങ്കിലും അതി സാഹസികമായി ലാണ്ട് ചെയ്യുന്നതിന്റെ ഒരു സുഖം വേറെയാണ്.) ഫ്ലൈറ്റ് വൈകിയാല്‍ ബുര്‍ജ് ഖലീഫയില്‍ താമസം. (അതാ ഞങ്ങടെ മിനിമം സ്റ്റാന്‍ഡേര്‍ഡ് )

യാത്രക്കാരന്‍ : " വഷളന് ...! എന്തൊക്കെയാ ഇവിടെ എഴുതി വെച്ചിരിക്കുന്നത്... ഞങ്ങള്‍ക്കിതൊന്നും വേണ്ട.... എങ്ങിനെയെങ്ങിലും ഒന്ന് വീട്ടില്‍ എത്തി കിട്ടിയാല്‍ മതി.

മഹാരാജാവ് : "എങ്കില്‍ സകല ദൈവങ്ങളെയും വിളിച്ചു, കണ്ണും അടച്ചു ഫ്ലൈറ്റ് ല്‍ കയറിക്കോ. എത്തിയാല്‍ എത്തി. ഞങ്ങളെ കൊണ്ട് ഇതൊക്കെയെ കഴിയൂ. പരാതി ഉണ്ടെകില്‍ എഴുതി പെട്ടിയില്‍ ഇട്ടോളൂ...! (അങ്ങിനെ ഒരു പെട്ടിയുള്ളത് കൊണ്ട് തല്ക്കാലം രക്ഷപെട്ടു)......... ശുഭയാത്ര"

(മഹാരാജ : ഞാന്‍ തല താഴ്ത്തി നില്‍ക്കുന്നതെ ..വിനീത ഭാവം കൊണ്ടല്ല...നാണക്കേടും ഗതികേടും കൊണ്ടാ......!)

Saturday, December 8, 2012

DTH വിശ്വരൂപം

Posted by VaITube | Saturday, December 8, 2012 | Category: |



DTH റിലീസിങ്ങിലൂടെ വിശ്വരൂപം നിലവിലുള്ള സിനിമ റിലീസിംഗ് രീതിക്ക് പുതിയ ഒരു വഴിത്തിരിവാകും. സേവന ദാതാക്കളായ ടാറ്റാ സെ്‌കെ, റിലയന്‍സ്, എയര്‍ടെല്‍ എന്നിവര്‍ കമലഹാസനുമായി 50 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടുള്ളത്. പടം വിജയിച്ചാലും ഇല്ലെങ്കിലും മുന്‍‌കൂര്‍ പണം കൈപറ്റാം . കൂടുതല്‍ പേര്‍ പടം കാണുകയും ഒപ്പം പബ്ലിസിടിയും. വ്യാജന്മാരെ പേടിക്കുകയും വേണ്ട. ഗ്രേറ്റ്‌ ഐഡിയ. അദ്ധേഹത്തിന്റെ ദശാവതാരം പൊളിഞ്ഞത് ആയിരിക്കും ഇങ്ങനെ ചിന്തിക്കാന്‍ കാരണമായത് . സിനിമാക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചു കമല്‍ഹാസന്‍ കൊണ്ടുവരുന്ന പുതിയ ഐഡിയ മറ്റു നിര്‍മ്മാതാക്കളും സ്വീകരിച്ചാല്‍ , സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപെടുകയും, മുന്‍പത്തേക്കാള്‍ സജ്ജീവമായുകയും, കൂടുതല്‍ ചിത്രങ്ങള്‍ റിലീസിംഗ് ചെയ്യും എന്നതില്‍ സംശയം ഇല്ല . സിനിമ തങ്ങളിലൂടെ മാത്രമേ കാണാവൂ എന്ന സിനിമ സംഘടനകളുടെ കടുംപിടുത്തവും ഇതോടെ അവസാനിക്കും.

Wednesday, December 5, 2012

ഒരു കപ്പലണ്ടി തിന്ന കഥ.

Posted by VaITube | Wednesday, December 5, 2012 | Category: |





"പരിസ്ഥിതി നശിപ്പിക്കുന്നത് പാപമാണെന്നു പറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ അവസരോചിതമായി പരിസ്ഥിതിയല്ല മനുഷ്യനാണ് പ്രധാനം എന്നു മാറ്റിപ്പറഞ്ഞാല്‍ വിശ്വാസികള്‍ എന്തു ചെയ്യും ?" .

പണ്ട് കേട്ട ഒരു കഥയാണ്. ഒരു പള്ളിയിലെ അച്ഛനും(വികാരി/പാതിരി), കപ്യാരും (വികാരിയുടെ സഹായി) കൂടി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടക്ക് ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയപ്പോ കപ്യാര് പുറത്തു പോയി ഒരു പൊതി കപ്പലണ്ടി വാങ്ങി വന്നു. യാത്ര വീണ്ടും തുടങ്ങിയപ്പോള്‍ , കപ്യാര് കപ്പലണ്ടി അച്ഛന് കൊടുക്കാതെ തനിയെ തിന്നാന്‍ തുടങ്ങി.

ഇതു കണ്ട അച്ഛന്‍ :" കുഞ്ഞാടെ, നിനക്കുള്ളത് മറ്റുള്ളവര്കും കൊടുക്കനമെന്നല്ലേ നാം പഠിച്ചിരിക്കുന്നത് ". കപ്യാര് ചിന്തിച്ചപ്പോ അത് ശരിയാണെന്ന് തോന്നി . അച്ഛന് പാതി കപ്പലണ്ടി കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തി. അച്ഛന്‍ പോയി ഒരു പൊതി കപ്പലണ്ടി വാങ്ങി. യാത്ര വീണ്ടും തുടങ്ങിയപ്പോള്‍ , അച്ഛന്‍ കപ്പലണ്ടി കപ്യാര്‍ക്ക് കൊടുക്കാതെ തനിയെ തിന്നാന്‍ തുടങ്ങി. ഇതു ശരിയല്ല എന്ന ഭാവത്തില്‍ കപ്യാര്‍ അച്ഛനെ നോക്കിയപ്പോള്‍ അച്ഛന്‍ കപ്യാരിനോട്. "അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുതെന്നല്ലേ നാം പഠിച്ചിരിക്കുന്നത്."

ഗുണപാഠം : ബുദ്ധിയുള്ളവര്‍ അവസരത്തിനനുസരിച്ച്‌ വാക്കുകള്‍ മാറ്റും, മണ്ടന്മാര്‍ തല കുലുക്കും.

വിഷയം : തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രയോഗങ്ങള്‍

നളപാചകം

Posted by VaITube | | Category: |



... ഡാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് ?.....ഫ്ലാറ്റുകളില്‍, റസിഡന്റ്‌സ് കോളനികളില്‍, നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ കുറേയേറെ ആളുകള്‍ക്ക് വേണ്ടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി പണവും ഊര്‍ജ്ജവും അദ്ധ്വാനവും സമയവും ലാഭിക്കാനുള്ള ഒരു സൂത്രം ഉണ്ട്, സമൂഹ പാചകം . " ഉവ്വ് ഉവ്വ് , ഇതു നല്ല നടക്കാത്ത സ്വപ്നം ...!" ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. ഇവിടെ ആരൊക്കെയാണ് ഭക്ഷണം പാകം ചെയ്യുന്നത്..? ആരൊക്കെയാണ് ഭക്ഷണം കഴിക്കാന്‍ കൈ കഴുകി ഇരിക്കുന്നത്..? പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നല്ലൊരു കാപ്പിയിടാന്‍ പോലും അറിയില്ല എന്നിരിക്കെ,

(അറിയുമെങ്ങില്‍ കൂണ് മുളച്ചു പൊങ്ങുന്ന പോലെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരം ഉണ്ടാകുമായിരുന്നില്ല ) വായക്കു രുചിയുള്ള എന്തെങ്ങിലും കഴിക്കനമെങ്ങില്‍ പഴയ അമ്മൂമയെ തന്നെ വിളിക്കേണ്ടി വരും. അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന നല്ല പാചകം ഒരു കലയായി ഉള്‍കൊള്ളാന്‍ പുതു തലമുറയിലെ എത്ര പെണ്‍കുട്ടികള്‍ക്ക് കഴിയും..? ചെറുപ്പകാലത്ത് അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണവും , അത് സ്നേഹത്തോടെ വിളമ്പി തരുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖവും, വെറുതെ എന്തിനു നഷ്ടപെടുത്തണം..? മൂന്നു നാലു പേരു ഭക്ഷണം കയ്യിട്ടിലക്കിയാല്‍ ഭക്ഷണം അശുദ്ധമാകും, പരിപാവനമായ ഉണ്ണിയപ്പത്തിനു പൂപ്പല്‍ വന്നപോലെ. എന്നെ പോലെ വിദേശത്ത് താമസിക്കുന്ന എത്രയോ പേര്‍ ഇന്നും രുചികരമായ ഭക്ഷണം പാകം ചെയ്തു ജോലിക്ക് പോകുന്നു. അതൊരു സമയ നഷ്ടമോ, സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സംഘര്‍ഷമോ ആയി തോന്നിയിട്ടില്ല. അത് കൊണ്ടായിരിക്കും ഒരു പക്ഷെ പണ്ട് കാലത്തും നളപാചകം പ്രസിദ്ധമായിരുന്നത്.

ഭര്‍ത്താക്കന്മാര്‍ക്ക് നല്ല ഭക്ഷണം വിളമ്പി കൊടുത്താല്‍ അവര്‍ ഒരുകാലത്തും മറക്കില്ല എന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട് . വിദേശങ്ങളില്‍ പോയി താമസ്സിക്കേണ്ടി വരുന്ന സ്ത്രീകള്‍ അത്യാവശ്യം കുക്കിംഗ് പഠിക്കുന്നതില്‍ തെറ്റില്ല . അവിടെയെല്ലാം ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ തന്നെ , ധന നഷ്ടം വരാതെയും , ഉദര സംബന്ധിയായ രോഗങ്ങൾ വരാതെയും സൂക്ഷിക്കാം . നന്നായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നത്‌ തികഞ്ഞ സ്ത്രീത്വത്തിന്റെ ലക്ഷണമാണ് .

ഒരു വീട്ടില്‍ രണ്ടു അടുപ്പ് ആശയം നെഗറ്റീവ് ആയതിനാല്‍ സമൂഹപചകം കൂടുതല്‍ കയ്യടി വാങ്ങും എന്നും മനസ്സിലായി . ഒരു അടുപ്പ് , ഒരു വീട്, ഒരു കുടുംബം. വ്യക്തികള്‍ നന്നായാല്‍ കുടുംബം നന്നാവും , കുടുംബങ്ങള്‍ നന്നായാല്‍ സമൂഹം നന്നാവും , അതല്ലേ കൂടുതല്‍ ശരി...? വീട്ടിലെ പാചകം കുടുംബങ്ങളുടെ കെട്ടുറപ്പിന് അടിസ്ഥാനം എന്ന ആശയത്തിനെ തുരങ്കം വെക്കാനെ ഈ ആശയത്തിന് കഴിയൂ. പണ്ടുള്ളവര്‍ പട്ടിണി ആണെങ്കിലും ഉള്ളത് വെച്ചു വിളമ്പി ഒരു തീന്മേശയില്‍ ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിച്ചിരുന്ന കാലം ഉണ്ടായിരുന്നു. tv യില്‍ സീരിയലും ക്രിക്കെറ്റും വന്നതോടെ അത് മാറി . പണവും സമയവും ലാഭിച്ചു ലാഭിച്ചു മലയാളികള്‍ ഇന്നൊരു വഴിക്കായി ." ചെറിയ കലത്തിലെ പാചകം വലിയ കലത്തിലേക്കാവുന്നതിലേക്കുറിച്ചുള്ള ചിന്തകള്‍ അമ്മൂമ്മയുടെ ചോറ് കലത്തിലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികം മാത്രം ". മനസ്സ് മാറ്റിയാല്‍ മതി. ചോറ് കഴിക്കാതെ തന്നെ വയറു നിറക്കാം.

Tuesday, December 4, 2012

ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലും മലയാളിയും

Posted by VaITube | Tuesday, December 4, 2012 | Category: |




ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവല്‍ സമയത്തെ മുഖ്യ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജിലെ തിരക്ക് പിടിച്ച ഒരു തണുപ്പുള്ള ദിവസം. ഒരുപാട് കാഴ്ച വിസ്മയങ്ങള്‍ വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ അരങ്ങു തകര്‍ക്കുന്നു. അതതു രാജ്യക്കാര്‍ അവരുടെ തനതായ കലാരൂപങ്ങള്‍ , മാജിക് ഷോ, കാര്‍ണിവല്‍ പരേട്‌, സര്‍ക്കസ് എന്ന് വേണ്ട, ശരിക്കും ഒരു ഉത്സവ പറമ്പിന്റെ പ്രതീതി. കാഴ്ചക്കാരില്‍ ഭൂരിഭാഗം പേരും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ .

പെട്ടന്നാണ് പ്രധാന സ്റ്റേജില്‍ ഇന്ത്യന്‍ ഡാന്‍സ് (സിനിമാറ്റിക് ) ആരംഭിച്ചത്. പാട്ട് തുടങ്ങിയതും മറ്റു പരിപാടികള്‍ ആസ്വദിച്ചു കൊണ്ടിരുന്ന ഇന്ത്യക്കാരെല്ലാം അങ്ങോട്ട്‌ പാഞ്ഞു. ജനങ്ങളെ മുഴുവന്‍ ആകര്‍ഷിച്ച പാട്ട് ഏതാണെന്ന് അറിയണ്ടേ "ചോളി കെ പീച്ചേ ക്യാ ഹേ....! ". ഒരുപാടു തവണ കേട്ട് മടുത്ത പാട്ട് ആണെങ്കിലും, ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ ആ പട്ടിന് കഴിഞ്ഞു എന്നതാണ് സത്യം . ആളുകള്‍ കുറഞ്ഞതോടെ മറ്റു രാജ്യക്കാരുടെ പരിപാടികള്‍ പതുക്കെ പൂട്ടി കെട്ടി. ഞാന്‍ അതിശയിച്ചു പോയി. "ചേരയുടെ നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം തിന്നണം" എന്ന് കേട്ട് വളര്‍ന്ന നമ്മള്‍ ഒറ്റ നിമിഷം കൊണ്ട് ഒന്നായി. ഇതു മാതൃ സ്നേഹം കൊണ്ടാണോ...? അതോ. മറ്റു കലാരൂപങ്ങലോടും സംസ്കരങ്ങലോടുള്ള നമുക്കുള്ള താല്‍പര്യക്കുറവും അവജ്ഞയും ഉള്ളിന്റെ ഉള്ളില്‍ കടന്നു കൂടിയത് കൊണ്ടോണോ..?. ഒരു കാര്യം പറയാതെ വയ്യ. ഇന്ത്യന്‍ വിസ്മയം ശരിക്കും ആസ്വദിച്ചത് മൊബൈല്‍ ക്യാമറകളാണ്. പരിപാടി ഏതായാലും മൊബൈല്‍ വീഡിയോ പിടുത്തം ഇന്നൊരു സംഭവം ആണ്. നേരിട്ടുള്ള ആസ്വാദനത്തില്‍ കഴമ്പില്ല. റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോ പിന്നീട് ആരെങ്ങിലും കാണാറുണ്ടോ ആവോ..? സ്വയം വിലയിരുത്തട്ടെ...!

ഗള്‍ഫില്‍ എത്തുന്ന മലയാളികളുടെ മറ്റു ചില സ്വഭാവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ചൂടുകാലങ്ങളില്‍ എല്ലാവരും ശീതികരിച്ച മുറികളില്‍ കിടന്നുറങ്ങുന്നു. കട്ടി കൂടിയ കമ്പിളി പുതപ്പും ധരിച്ചു...!

ഗള്‍ഫില്‍ പോയാല്‍ കുളിക്കാന്‍ ചന്ദ്രിക സോപ്പും കഴിക്കാന്‍ നാടന്‍ വിഭവങ്ങളും. നാട്ടില്‍ വന്നാല്‍ ലക്സ് സോപ്പും, ചിക്കന്‍ ബര്‍ഗറും, ഷവര്‍മയും.

ഗള്‍ഫുകാരന്‍ നാട്ടില്‍ മറക്കാതെ കൊണ്ടു പോകുന്ന മൂന്ന് സാധനങ്ങള്‍ ടോര്‍ച്ചു , സ്വര്‍ണം പിന്നെ കുപ്പി.

നാട്ടില്‍ കൊടി പിടിക്കും. ഗള്‍ഫില്‍ കുടി പഠിക്കും.

പണം ഉണ്ടെങ്ങിലും നാട്ടിലേക്കു വിളിക്കാന്‍ സമയമില്ലത്തവന്‍ , കല്യാണം കഴിഞ്ഞാല്‍ ഭാര്യക്ക്‌ ഫോണ്‍ വിളിച്ചു പിച്ചയെടുക്കുന്നവന്‍

ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് "ഒരു വര്ഷം കൂടി "



അടിക്കുറിപ്പ് :

പോത്ത് വിരട്ടി നാട്ടുകാരെ ഓടിച്ച കഥകള്‍ കേട്ടിട്ടുണ്ട്. പോത്തിറച്ചി "വിരട്ടിയത്" കാണണമെങ്കില്‍ ഇന്ത്യന്‍ പവലിയനിലേക്ക് വിട്ടോളൂ .കണ്ടു പിടിച്ചാല്‍ കമെന്‍റ് എഴുതാന്‍ മറക്കരുതേ..

വിഷയം : മലയാളികള്‍ മാറേണ്ട അഭിരുചികള്‍

Monday, December 3, 2012

MONDIAL 2012 Dubai

Posted by VaITube | Monday, December 3, 2012 | Category: |

A special adjudicating panel from the Guinness World Records is already in Dubai to ascertain whether the FAI World Parachuting Championships Mondial 2012 is worthy to be considered as an entry as the biggest parachuting event in the world. Photos from FAI-World Parachuting Championships — Photos by : PDB












വിഷയം : എടുത്തു ചാട്ടം

ശിക്കാരി ശംഭു

Posted by VaITube | | Category: |




വനത്തില്‍ നായാട്ടിനു വന്ന ശിക്കാരി ശംഭു വഴി തെറ്റി ഒരു കടുവയുടെ മുന്‍പില്‍ വന്നു പെട്ടു. വെടി പൊട്ടിക്കാന്‍ നോക്കിയപ്പോഴാണ് തോക്കില്‍ ഉണ്ടായില്ലെന്ന് മനസ്സിലായത്. ജീവന്‍ പോയത് തന്നെ. സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞ ശംഭുവിനോട് കടുവ പറഞ്ഞു "പേടിക്കണ്ട നിന്നെ ഞാന്‍ കൊല്ലില്ല...! വീടിലേക്ക്‌ തിരിച്ചു പോകാനുള്ള വഴി കാണിച്ചു തരാം. പകരം കാട്ടിലുള്ള ജീവികളെ ഉപദ്രവിക്കില്ലെന്ന് വാക്ക് തരണം"

ശംഭുവിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി "നൂറു വട്ടം സമ്മതിച്ചിരിക്കുന്നു" കടുവ വാക്ക് പാലിച്ചു. പക്ഷെ നാട്ടിലെത്തിയ ശംഭു കടുവയെ ചതിച്ചു. നാട്ടുകാരുടെ സഹായത്തോടെ കടുവയെ കൂട്ടിലടച്ചു. മാധ്യമ പ്രവര്‍ത്തകരും, നാട്ടുകാരും, കച്ചവട പ്രമുഖരും ചേര്ന്ന് ശംഭുവിനു വമ്പിച്ച സ്വീകരണം നല്‍കി. അപ്പോള്‍ അവിടെ ഉയര്‍ന്നു കേട്ട ഒരു പരസ്യവാചകം കേട്ട് കടുവ ഞെട്ടിപ്പോയി...! "വിശ്വാസം, അതല്ലേ എല്ലാം..!"

വിഷയം : കേരളത്തിലെ കടുവകളെ പിടിക്കുന്ന കിടുവകള്‍

Sunday, December 2, 2012

നുറുങ്ങുകള്‍

Posted by VaITube | Sunday, December 2, 2012 | Category: , |

ആതുര സേവനം കേരളത്തില്‍




ആരോഗ്യവകുപ്പ് : "ഞങ്ങളാ വലുത് "ആശുപത്രി മാനേജ്മെന്റ്റ് : "ഞങ്ങളാ വലുത് "
ഡോക്ടര്‍ : "ഞങ്ങളാ വലുത് "
നേഴ്സുമാര്‍ : "ഞങ്ങളാ വലുത് "
ഫാര്‍മസിസ്റ്റ് : "ഞങ്ങളാ വലുത് "
രോഗി : "ഞങ്ങളാ വലുത് "
ഞങ്ങള് : "രോഗം വരാതെ സൂക്ഷിക്കുന്നതാ നല്ലത്"

******************************************************************************
അഴിമതിയും മാലിന്യവും



"ഭാരതം എന്ന് കേട്ടാല്‍ അഴിമതി പൂരിതമാകണം അന്തരംഗം,
കേരളം എന്ന് കേട്ടാലോ വമിക്കണം ദുര്‍ഗന്ധം ഓടകളില്‍ ".
ഇന്ത്യന്‍ രാഷ്രീയ അഴിമതി കഥകള്‍ കുന്നു കൂടുന്നതിനനുസരിച്ച്,
കേരളത്തിലെ മാലിന്യ പ്രശ്നങ്ങളും രൂക്ഷമാകുന്നു.

******************************************************************************
ഇടനിലക്കാരന്‍



ദൈവം മണ്ടമാരെയും ബുദ്ധിമാന്മാരെയും സൃഷ്ട്ടിച്ചു .
ബുദ്ധിമാന്മാര്‍ ബുദ്ധി ഉപയോഗിച്ച് മണ്ടന്മാരെ കബളിപ്പിക്കുന്നു.
സത്യം തിരിച്ചറിയുന്ന മണ്ടന്മാര്‍ ബുദ്ധിമാന്മാരുടെ കൂടെ ചേരുന്നു.
മണ്ടന്മാര്‍ വീണ്ടും കബളിപ്പിക്കപെടുന്നു.
ബുദ്ധിമാന്മാരുടെ കൂടെ ചേരാത്ത മണ്ടന്മാരും,
അതിബുദ്ധി കാണിച്ചു പുറത്താക്കപെടുന്നവരും ഇടനിലക്കാരകുന്നു.
കച്ചവടത്തില്‍ വാങ്ങുന്നവനും വില്കുന്നവനും മാത്രമേ സ്ഥാനമുള്ളൂ.
ഇടനിലക്കാര്‍ക്ക് തത്കാലം ബുദ്ധിമാന്മാരുടെ കമ്മീഷന്‍ വാങ്ങി തൃപ്തിപെടാം. അല്ലെങ്ങില്‍ മണ്ടന്മാരുടെ അടിയുടെ ചൂടറിയും.

******************************************************************************

കേരളത്തിലെ വീടുകള്‍

കേരളത്തില്‍ വീട് വെക്കാന്‍ സ്ഥലമില്ല.
വീട് പണിയാന്‍ മണല്‍ ഇല്ല.
വീട് പണിയാന്‍ പണിക്കാരുമില്ല.
വീട് പണിയുന്നവര്‍ താമസം വിദേശത്തും

******************************************************************************

ഇന്ത്യന്‍ കായികവും അഴിമതിയും

ഇന്ത്യയില്‍ "കായി" ക്കാണ് പ്രാധാന്യം, കയികത്തിനല്ല.
കായികം = കായി (പൈസ) + കം (വരുക) = പൈസ വരുന്ന വഴി.

******************************************************************************

Saturday, December 1, 2012

ആകാശം നോക്കിയിരിക്കുന്ന ആകാശ്

Posted by VaITube | Saturday, December 1, 2012 | Category: |





"ആകാശ്-2 " ഏറ്റവും വില കുറഞ്ഞ ടാബ്ലെറ്റ് എന്ന് കൊട്ടിഘോഷിച്ചു, വില്‍ക്കുന്നത് വില കൂടിയ UBISLATE ആണ്. ആകാശ്-1 നു പണം മുടക്കിയവര്‍ ഇപ്പോഴും ആകാശം നോക്കി ഇരുപ്പാണ്. 84 % വിദേശ നിര്‍മ്മിത പാര്‍ട്സ് കൊണ്ട് നിര്‍മിച്ച ആകാശ് എങ്ങിനെ ഇന്ത്യയുടെതെന്നു അവകാശ പെടും..?. ഇപ്പോഴും HANG ആകുകയും ERROR ആകുമ്പോഴും പ്രസ്‌ ചെയ്യാന്‍ ഒരു HARD RESET ബട്ടണ്‍ ആണ് ഇതിന്റെ സവിശേഷത(മറ്റു ടാബ്ലെറ്റ് നു ഇതിന്റെ ആവശ്യം ഇല്ല ). മിക്കവാറും വിദ്യാര്‍ത്ഥികള്‍ക് ഇതൊരു പണിയാകും. പഴയ സ്ലേറ്റും പെന്‍സിലും ഒഴിവാക്കാന്‍ വരട്ടെ. എഴുതി കൈ തെളിയിക്കാന്‍ ടാബ്ലെട്നെ കൊണ്ട് കഴിയില്ല. ടാബ്ലെറ്റ് പണി മുടക്കിയാല്‍, എഴുതും വായനയും അറിയാത്ത ഒരു തലമുറ ആയിരിക്കും നാളയുടെ വാഗ്ദാനം.