"My favorite blog comments and 'mini stories - ValTube"

Friday, November 30, 2012

കള്ളന്മാരുടെ "കളിമണ്ണ്"

Posted by VaITube | Friday, November 30, 2012 | Category: |


മൂന്നു കള്ളന്മാര്‍ അവര്‍ക്കുണ്ടായ തിക്ത അനുഭവങ്ങള്‍ പങ്കു വെക്കുകയായിരുന്നു.

ഒന്നാമന്‍ : ഇന്നലെ ഞാന്‍ ഒരു സിനിമാ നിര്‍മ്മാതാവിന്‍റെ വീട്ടിലാണ്‌ മോഷ്ടിക്കാന്‍ പോയത്. കത്തി കാണിച്ചു ഭീക്ഷണിപെടുതിയപ്പോ പറയുന്നു, പണമെല്ലാം സിനിമാതാരങ്ങള്‍ കൊള്ളയടിച്ചു എന്ന്...! പഴയകാല അഭിനയത്തെക്കാള്‍‍ , യാഥാര്‍ത്ഥ്യം ഷൂട്ട്‌ ചെയ്യാന്‍ ചെലവ് കൂടുമത്രെ...!

രണ്ടാമന്‍ : ഞാന്‍ ഒരു സിനിമ സംവിധായകന്‍റെ വീടിലാണ് പോയത്. വീട് മുഴുവന്‍ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല. കുറെ ഒഴിഞ്ഞ മദ്യ കുപ്പികളും, കുറെ വിദേശ സിനിമകളുടെ വ്യാജ CD കളും മാത്രം. അയ്യാളുടെ പുതിയ സിനിമക്കുവേണ്ടി, ഒറിജിനല്‍ മോഷ്ടാവിന്‍റെ ചലനങ്ങളും മുഖഭാവങ്ങളും ചിത്രീകരിക്കുന്നതിനായി വഴി നീളെ ക്യാമറകള്‍ സെറ്റ് ചെയ്തു വെച്ചിരിന്നു. ഭാഗ്യത്തിന് മുഖം മൂടി ധരിച്ചിരുന്നതിനാല്‍ നാട്ടുകാര്‍ തിരിച്ചറിയില്ല.

മൂന്നാമന്‍ : ഞാന്‍ ഇന്നലെ നഗരത്തിലെ പ്രധാന ബാങ്ക് കൊള്ളയടിക്കാനാണ് പോയത്. വളരെ പണിപ്പെട്ടു ലോക്കര്‍ കുത്തി തുറന്നു. അതിനകത്ത് ഒരു പൊതി "കളിമണ്ണ്" എന്ന് എഴുതി വെച്ച് ഇരിപ്പുണ്ട്. ഇന്നത്തെ കാലത്ത് ആരെങ്ങിലും കളിമണ്ണ്‍ പൊതിഞ്ഞു ലോക്കറില്‍ വെക്കുമോ..? ദേഷ്യം സഹിക്കവയ്യാതെ ഞാന്‍ അത് വരുന്ന വഴിക്ക് പുഴയില്‍ എറിഞ്ഞു കളഞ്ഞു.

മറ്റു രണ്ടു പേര്‍ക്കും കാര്യം മനസ്സിലായി. "എടാ ദുഷ്ടാ. നീ പുഴയില്‍ എറിഞ്ഞു കളഞ്ഞത് ഒരു ജനതയുടെ ജീവനാണ്. സ്വപ്നമാണ്. സ്പന്ദനമാണ് . കഴിഞ്ഞ രണ്ടു മാസമായി മലയാളികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു ഈ നിധി ലോക്കറില്‍ നിന്നും പുറത്തു വരുന്നത് കാത്തിരിക്കുകയാണ്. അവരോട് ഇനി എന്ത് സമാധാനം പറയും..?" പിറ്റേ ദിവസം തന്നെ മൂന്ന് കള്ളന്മാരും ചേര്‍ന്ന് കുത്തി തുറന്ന ലോക്കറില്‍ ഒരു കുറിപ്പ് എഴുതി വെച്ചു.

"ഞങ്ങള്‍ക്ക് മനസ്സിലാകുന്ന ഏതെങ്കിലും പേറ് ഇട് ഭായ്".

വിഷയം : മലയാള സിനിമയില്‍ മനസ്സിലാകാത്ത കണ്ടുപിടുത്തങ്ങള്‍

Thursday, November 22, 2012

മരണാനന്തരം കസബ്...

Posted by VaITube | Thursday, November 22, 2012 | Category: |

















യമപുരിയില്‍ എത്തിയ കസബിനോട്,ചിത്രഗുപ്തന്‍ : "നാലു വര്‍ഷമായി നിന്നെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഒരു കാര്യം....! അവിടെ ജയിലില്‍ സുഖമായിരുന്നോ ..? ".

കസബ് : " പരമ സുഖം. അവിടെ ജയിലാണ് സ്വര്‍ഗ്ഗം. ചിക്കന്‍ ബിരിയാണി കഴിച്ചു മടുത്തു. ഇവിടെ നരകത്തില്‍ കഞ്ഞിയും പയറുമാണോ..?. ഞാന്‍ ഇവിടെ ഒരു മൂലയില്‍ ഒതുങ്ങി കഴിഞ്ഞു കൊള്ളാം."

ചിത്രഗുപ്തന്‍ : " വേല കയ്യിലിരിക്കട്ടെ. സാധാരണ തീവ്രവാദികള്‍ക്ക് ഞങ്ങള്‍ പ്രവേശനം കൊടുക്കാറില്ല. എപ്പോഴാണ് നമുക്കിട്ടു പണി കിട്ടുന്നത് പറയാന്‍ പറ്റില്ലല്ലോ. പകരം നിന്റെ നാടായ പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങാം. നിന്റെ പഴയ പണി വീണ്ടും തുടങ്ങാം. നിന്നെ തൂക്കിലേറ്റിയ ഇന്ത്യക്കാരോട് പ്രതികാരം ചെയ്യേണ്ടേ...?"

കസബ് : " ചതിക്കല്ലേ ഏമാനെ...! പക്കിസ്ഥാനിലോട്ടു പോയാല്‍ അവര്‍ വീണ്ടും തിരിച്ചു ഇങ്ങോട്ട് തന്നെ വിടും. പകരം ഇന്ത്യയിലേക്ക്‌ ഒരു രാഷ്ട്രീയക്കാരനായി അയച്ചാല്‍ മതി. അതാകുമ്പോ, സുഖമായി ജീവിക്കുകയും ചെയ്യാം. ഇന്ത്യക്കാരെ മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്യാം"

ചിത്രഗുപ്തന്‍ : "നീ ആള് കൊള്ളാമല്ലോ, എന്തായാലും നിന്റെ ആഗ്രഹം ഞാന്‍ നടത്തിത്തരാം . ഇതാ ഇന്ത്യയിലേക്കുള്ള വീമാന ടിക്കറ്റ്‌."

കസബ് : "വളരെ ഉപകാരം".

ടിക്കറ്റുമായി കസബ് യമപുരിയിലെ എയര്‍പോര്‍ട്ടിലെക്ക് നടന്നു.

ഇതു കേട്ടറിഞ്ഞു വന്ന യമരാജാവ്‌ ചിത്രഗുപ്തന് നേരെ കയര്‍ത്തു.

യമരാജാവ്‌ :"ഇതിനു മാത്രം എന്തു ക്രൂരതയാണ് ഇന്ത്യക്കാര്‍ തന്നോട് കാണിച്ചത്‌ ..? പാവം ഇന്ത്യക്കാരെ ഇങ്ങനെ ചതിക്കരുതയിരുന്നു"

ചിത്രഗുപ്തന്‍ : "അവന്‍ ഇന്ത്യയില്‍ എത്തിയത് തന്നെ. അവനു പോകാന്‍ കൊടുത്തു വിട്ടത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ടിക്കറ്റാണ് !. ഇനി അവനെ ഏതെങ്കിലും ഉഗാണ്ടയില്‍ പോയി നോക്കിയാല്‍ മതി"

വിഷയം : ഏറ്റവും വലിയ ശിക്ഷ