"My favorite blog comments and 'mini stories - ValTube"

Wednesday, May 7, 2014

വിഷ് യു എ ഹാപ്പി ഹർത്താൽ ..!

Posted by VaITube | Wednesday, May 7, 2014 | Category: |



തെറ്റുണ്ടെങ്കിൽ തിരുത്തുക . ആരായിരിക്കണം യഥാർത്ഥ മലയാളി ..?


1) അടുത്ത കാലത്ത് കേരളത്തിന്‌ കിട്ടിയ നല്ലൊരു അടിയാണ് മുല്ലപെരിയാരുമായി ബന്ധപ്പെട്ട കോടതി വിധി . ഇതിൽ നന്നായില്ലെങ്കിൽ ഇനിയൊരിക്കലും കേരളം നന്നാകും എന്ന് കരുതണ്ട. ഉടനെ വന്നു മറുപടി.
"നന്നാവില്ല അമ്മാവാ വെറുതെ തല്ലണ്ട"
2) കേരളത്തിന്‌ അനുകൂലമായ ഒരു വിധിയാണ് ഉണ്ടായത് എങ്കിൽ, ലോകത്തിലെ തന്നെ ആദ്യ ചാവേറുകൾ ഒരു പക്ഷേ ഡാമിനെ തകർക്കുമായിരുന്നു. പ്രതികൂലമായതിനാൽ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കേരളം വക ഒരു ഫ്രീ ഹർത്താല്.
"സമ്പൂർണ ചാച്ചരത "
3) തമിഴനു എതിരെ വൈകാരിക വിമർശനങ്ങൾ അഴിച്ചു വിട്ടു, കേരളത്തിന്‌ പുറത്തു താമസിക്കുന്ന മലയാളികൾക്ക് പരമാവധി അടി വാങ്ങി കൊടുക്കലാണ് അടുത്ത കലാപരിപാടി. "
മലയാളിക്ക് പാര മലയാളി ഭവോ !"
4) തമിഴൻറെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടി കുഴച്ചു വളർത്തിയെടുത്ത ചിക്കനും പച്ചക്കറിയും കഴിച്ച്, ദാഹിക്കുമ്പോൾ കുടിക്കാൻ അമ്മ വക മിനറൽ വാട്ടറും കുടിച്ചു ഏമ്പക്കം വിടുമ്പോൾ പറയും
"കേരള ഈസ്‌ ഗോഡ്സ് ഓണ്‍ കണ്‍ട്രി".
5) അയൽവാസിയുടെ പട്ടിണി കണ്ടു കണ്ണടക്കുകയും, കുറുക്കു വഴിയിലൂടെ പത്തു ചക്രം ഉണ്ടാക്കി A/C യും കാറും ഫ്രിഡ്ജും വാങ്ങി വെച്ച് സുഖിക്കാമെന്ന് മനോവിചാരവുമായി ഇരിക്കുമ്പോഴാണ്, പത്രത്തിൽ വാർത്ത‍ കാണുന്നത്. ഇടുക്കി ഡാമിൽ വെള്ളം വറ്റി.
"വെളിച്ചം ദുഖമാണ് ഉണ്ണീ, പവർ കട്ടാണ് സുഖപ്രസവം "
6) മരുഭൂമിയിൽ കഴിയുന്നവന് ജലം അമൃതാണ്. പറുദീസയിലെ മലയാളിക്ക് അമൃത് ദുരഭിമാനവും.
"അളിയന് ഒരു ഫ്രീ വിസ ?"
7) ഒരു പീറ കേസ് ജയിക്കാൻ കഴിയാത്തവരാണ് സ്വന്തമായി ഡാം പണിയാൻ പോകുന്നത്. അഴിമതിയുടെ കൂത്തരങ്ങിൽ പണിയുന്ന ഡാമിന് എന്ത് ഉറപ്പാണ്‌ കൊടുക്കാൻ കഴിയുക..?
"എല്ലാം ഒരു വിശ്വാസം, എന്തെങ്കിലും തടഞ്ഞാൽ അതൊരു ആശ്വാസം"
8) പൂർവീകർ ആരക്കയോ പണിത അഗ്രഹാരത്തിൽ ഒരു കഴുതയായി ജീവിക്കാതെ സ്വന്തമായി ഉണ്ടാക്കിയതായി അവകാശപ്പെടാൻ എന്തുണ്ട് കയ്യിൽ ..?
"വായിലുണ്ട് വലിയൊരു നാക്ക്‌, കീശയിലുണ്ട് ഉണ്ടയില്ലാ തോക്ക്"
9) ഡാം പൊട്ടി വെള്ളം കുടിച്ചു മരിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. അതിനു മുൻപ് തന്നെ നിങ്ങളെ ബീവരേജ് മുക്കി കൊല്ലും.
"യുവർ ഡ്രിങ്കിങ്ങ് ഈസ്‌ അവർ ഹെൽത്തി"
10) ഭാരതം എന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം . . . . കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍... തമിഴനെ കണ്ടാൽ വണങ്ങണം കാലുകളിൽ.
"ഗതി കിട്ടാ പുലി കല്ലും തിന്നും, കാലും നക്കും ?"
11) കേരളത്തിനു സ്വന്തമായി കഞ്ഞി കുടിക്കാൻ ഒരു വഴി പറയാമോ കൂട്ടുകാരേ..?
"വിഷ് യു എ ഹാപ്പി ഹർത്താൽ"
Like ·  ·