"My favorite blog comments and 'mini stories - ValTube"

Friday, November 30, 2012

കള്ളന്മാരുടെ "കളിമണ്ണ്"

Posted by VaITube | Friday, November 30, 2012 | Category: |


മൂന്നു കള്ളന്മാര്‍ അവര്‍ക്കുണ്ടായ തിക്ത അനുഭവങ്ങള്‍ പങ്കു വെക്കുകയായിരുന്നു.

ഒന്നാമന്‍ : ഇന്നലെ ഞാന്‍ ഒരു സിനിമാ നിര്‍മ്മാതാവിന്‍റെ വീട്ടിലാണ്‌ മോഷ്ടിക്കാന്‍ പോയത്. കത്തി കാണിച്ചു ഭീക്ഷണിപെടുതിയപ്പോ പറയുന്നു, പണമെല്ലാം സിനിമാതാരങ്ങള്‍ കൊള്ളയടിച്ചു എന്ന്...! പഴയകാല അഭിനയത്തെക്കാള്‍‍ , യാഥാര്‍ത്ഥ്യം ഷൂട്ട്‌ ചെയ്യാന്‍ ചെലവ് കൂടുമത്രെ...!

രണ്ടാമന്‍ : ഞാന്‍ ഒരു സിനിമ സംവിധായകന്‍റെ വീടിലാണ് പോയത്. വീട് മുഴുവന്‍ തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല. കുറെ ഒഴിഞ്ഞ മദ്യ കുപ്പികളും, കുറെ വിദേശ സിനിമകളുടെ വ്യാജ CD കളും മാത്രം. അയ്യാളുടെ പുതിയ സിനിമക്കുവേണ്ടി, ഒറിജിനല്‍ മോഷ്ടാവിന്‍റെ ചലനങ്ങളും മുഖഭാവങ്ങളും ചിത്രീകരിക്കുന്നതിനായി വഴി നീളെ ക്യാമറകള്‍ സെറ്റ് ചെയ്തു വെച്ചിരിന്നു. ഭാഗ്യത്തിന് മുഖം മൂടി ധരിച്ചിരുന്നതിനാല്‍ നാട്ടുകാര്‍ തിരിച്ചറിയില്ല.

മൂന്നാമന്‍ : ഞാന്‍ ഇന്നലെ നഗരത്തിലെ പ്രധാന ബാങ്ക് കൊള്ളയടിക്കാനാണ് പോയത്. വളരെ പണിപ്പെട്ടു ലോക്കര്‍ കുത്തി തുറന്നു. അതിനകത്ത് ഒരു പൊതി "കളിമണ്ണ്" എന്ന് എഴുതി വെച്ച് ഇരിപ്പുണ്ട്. ഇന്നത്തെ കാലത്ത് ആരെങ്ങിലും കളിമണ്ണ്‍ പൊതിഞ്ഞു ലോക്കറില്‍ വെക്കുമോ..? ദേഷ്യം സഹിക്കവയ്യാതെ ഞാന്‍ അത് വരുന്ന വഴിക്ക് പുഴയില്‍ എറിഞ്ഞു കളഞ്ഞു.

മറ്റു രണ്ടു പേര്‍ക്കും കാര്യം മനസ്സിലായി. "എടാ ദുഷ്ടാ. നീ പുഴയില്‍ എറിഞ്ഞു കളഞ്ഞത് ഒരു ജനതയുടെ ജീവനാണ്. സ്വപ്നമാണ്. സ്പന്ദനമാണ് . കഴിഞ്ഞ രണ്ടു മാസമായി മലയാളികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു ഈ നിധി ലോക്കറില്‍ നിന്നും പുറത്തു വരുന്നത് കാത്തിരിക്കുകയാണ്. അവരോട് ഇനി എന്ത് സമാധാനം പറയും..?" പിറ്റേ ദിവസം തന്നെ മൂന്ന് കള്ളന്മാരും ചേര്‍ന്ന് കുത്തി തുറന്ന ലോക്കറില്‍ ഒരു കുറിപ്പ് എഴുതി വെച്ചു.

"ഞങ്ങള്‍ക്ക് മനസ്സിലാകുന്ന ഏതെങ്കിലും പേറ് ഇട് ഭായ്".

വിഷയം : മലയാള സിനിമയില്‍ മനസ്സിലാകാത്ത കണ്ടുപിടുത്തങ്ങള്‍