Monday, December 3, 2012

വനത്തില്‍ നായാട്ടിനു വന്ന ശിക്കാരി ശംഭു വഴി തെറ്റി ഒരു കടുവയുടെ മുന്‍പില്‍ വന്നു പെട്ടു. വെടി പൊട്ടിക്കാന്‍ നോക്കിയപ്പോഴാണ് തോക്കില്‍ ഉണ്ടായില്ലെന്ന് മനസ്സിലായത്. ജീവന്‍ പോയത് തന്നെ. സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞ ശംഭുവിനോട് കടുവ പറഞ്ഞു "പേടിക്കണ്ട നിന്നെ ഞാന്‍ കൊല്ലില്ല...! വീടിലേക്ക് തിരിച്ചു പോകാനുള്ള വഴി കാണിച്ചു തരാം. പകരം കാട്ടിലുള്ള ജീവികളെ ഉപദ്രവിക്കില്ലെന്ന് വാക്ക് തരണം"
ശംഭുവിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി "നൂറു വട്ടം സമ്മതിച്ചിരിക്കുന്നു" കടുവ വാക്ക് പാലിച്ചു. പക്ഷെ നാട്ടിലെത്തിയ ശംഭു കടുവയെ ചതിച്ചു. നാട്ടുകാരുടെ സഹായത്തോടെ കടുവയെ കൂട്ടിലടച്ചു. മാധ്യമ പ്രവര്‍ത്തകരും, നാട്ടുകാരും, കച്ചവട പ്രമുഖരും ചേര്ന്ന് ശംഭുവിനു വമ്പിച്ച സ്വീകരണം നല്‍കി. അപ്പോള്‍ അവിടെ ഉയര്‍ന്നു കേട്ട ഒരു പരസ്യവാചകം കേട്ട് കടുവ ഞെട്ടിപ്പോയി...! "വിശ്വാസം, അതല്ലേ എല്ലാം..!"
വിഷയം : കേരളത്തിലെ കടുവകളെ പിടിക്കുന്ന കിടുവകള്‍