"My favorite blog comments and 'mini stories - ValTube"

Wednesday, December 12, 2012

വിശ്വാസം അതല്ലേ എല്ലാം...

Posted by VaITube | Wednesday, December 12, 2012 | Category: |




മലയാള സിനിമയില്‍ വിവാഹ മോചനങ്ങള്‍ പെരുകുന്നു . ദിനം പ്രതി പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു . പത്രക്കാര്‍ക്ക് ചാകര . വായിക്കുന്നവര്‍ക്ക് പരമാനന്ദം ..എന്തൊരു സുഖം..! ഇതൊരു സുഖമാണോ ? അതോ അസുഖമാണോ..?. ഇനി വാര്‍ത്ത‍ മാധ്യമങ്ങളുടെ കാര്യമോ..? ആദ്യം ഗോസിപ്പുകള്‍ നാട് മുഴുവന്‍ കൊട്ടി ഘോഷിക്കുക. പിന്നെ അത് ചികയുന്നവരെ വിമര്‍ശിക്കുക , അതാണോ പത്രപ്രവര്‍ത്തനം..?നടിയുടെ പ്രസവം ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത് .വാര്‍ത്തകളുടെ ABCD ഗണിക്കാന്‍ അറിയാത്ത മണ്ടന്‍ ഞാന്‍ കണ്ടുപിടിച്ച സത്യം ഇതൊന്നും അല്ല.

തലയില്‍ മുടി കിളിര്‍ക്കും എന്ന് പറഞ്ഞു, ഇവള്‍മാരൊക്കെ പരസ്യം ചെയ്ത തൈലവും എണ്ണയും വാങ്ങി തേച്ച്‌, എന്‍റെ പൈസ പോയതു മിച്ചം. സിനിമയില്‍ പതിവ്രതയും, ശീലവതിയും, നല്ല പിള്ളയും, ചമയുമ്പോ ജനങ്ങള്‍ ഒരുപാടു സ്നേഹിച്ചു അങ്ങ് പൊക്കി വിടും, പ്രശസ്തിയകുമ്പോ, പരസ്യങ്ങളിലൂടെ വന്നു ജനങ്ങളെ കബളിപ്പിക്കും. ഇവര്‍ പറഞ്ഞ മട്ടന്‍ മസാലയും, സാമ്പാര്‍ പൊടിയിലെയും, മസാലയിലെയും "ഗുട്ടന്‍സ്" പുറത്തു വരുമ്പോഴാണ്, ആശുപത്രിയില്‍ കൊടുത്ത പൈസയുടെ കണക്കുകള്‍ ഓര്‍മ വരുക. കസ്തൂരി മഞ്ഞളിന്റെ കാന്തിയും, ചന്ദനത്തിന്റെ സുഗന്തവും ഫലിക്കാതെ വരുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപെടുക. ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് കേരളത്തില്‍ മിന്നിമറഞ്ഞു പോയ "ഗുല്ഗുലാധി" മരുന്നുകളും, "താന്തോന്നി" തൈലങ്ങളും, "കാര്‍കൂന്തല്‍ " വര്‍ദ്ധിനികളും, "കുതിരശക്തി" ഉത്തേജനങ്ങളും, നിരപരാധികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ കൂട്ട് നില്‍ക്കുക വഴി, കോടി കണക്കിന് രൂപയാണ് കേരളത്തിലെ മുറി വൈദ്യന്മാര്‍ തട്ടിയെടുത്തത്. തുണിക്കടയിലും ആഭരണ കടകളിലും കൊടുത്ത ബില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്ങില്‍ അതില്‍ കാണാം, ഇവര്‍ ചിരിച്ചുകൊണ്ട് പറയുന്നത് "വിശ്വാസം അതല്ലേ എല്ലാം". അതുമല്ലെങ്ങില്‍ " തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" എന്നൊക്കെ. ആ വിശ്വാസം തകരുമ്പോള്‍ മലയാളികള്‍ എങ്ങിനെ ചര്‍ച്ച ചെയ്യാതെ ഇരിക്കും..? എല്ലാവരും കൂടി പൊക്കി വിട്ട ബലൂണ്‍ ഒരു നാള്‍ പൊട്ടുമ്പോ മൂക്കത്ത് വിരല്‍ വെക്കും...!

അടിക്കുറിപ്പ് : ഇതൊന്നും അത്ര ശരിയല്ല എന്ന് അഭിപ്രയപ്പെടുന്നവരോട് ഒരു ചോദ്യം ..? ..കിട്ടാത്ത മുന്തിരി പുളിക്കുമോ ...?