"My favorite blog comments and 'mini stories - ValTube"

Monday, December 17, 2012

വളര്‍ത്തു ദോഷം

Posted by VaITube | Monday, December 17, 2012 | Category: |






കുട്ടികള്‍ക്ക് കളിക്കാന്‍, മനുഷ്യരെ വെടി വെച്ചു കൊല്ലുന്ന വീഡിയോ ഗെയിമുകള്‍, അത് പരീക്ഷിക്കാന്‍ ഒറിജിനല്‍ ലൈസന്‍സ് ഉള്ള റൈഫിളുകള്‍ , ഇത്രയും സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാമെങ്കില്‍ കുട്ടികള്‍ക്ക് പിന്നെന്തു വേണം, അത് ചോദ്യം ചെയ്താല്‍ ജയിലില്‍ ആറ് മാസം ശിക്ഷ. കുട്ടികളെ ചോദ്യം ചെയ്തതിനെ നോര്‍വേയില്‍ മാതാപിതാക്കളെ ശിക്ഷിച്ചത് ഈ അടുത്താണ്.

ശത്രുക്കളെ വക വരുത്താന്‍ കുട്ടികളില്‍ ചെറുപ്പത്തിലെ കുത്തി വയ്കുന്ന മാരക വിഷവുമായ ഇത്തരം ഗെയിമുകള്‍ ഇന്നു ലോകത്തില്‍ എല്ലായിടത്തും പ്രചാരത്തിലാണ്. അമേരിക്കയില്‍ തന്നെ പല ഗൈമുകളും വയലനസിന്റെ അതിപ്രസരം കാരണം ബാന്‍ ചെയ്തിട്ടുണ്ട്. അവയുടെ ലിസ്റ്റ് വിവരങ്ങള്‍ വിക്കിപീഡിയ കാണിക്കുന്നുണ്ട് http://en.wikipedia.org/wiki/List_of_banned_video_games . പ്രശസ്ത ഷൂട്ടിംഗ് ഗയ്മുകള്‍ ആയ മക്സ് പയ്നെ, കാള്‍ ഓഫ് ഡ്യൂട്ടി , ഹാലോ 2 തുടങ്ങിയ കുട്ടികളുടെ ഇടയില്‍ വന്‍ പ്രചാരമാണ് നേടിയത് . പലതിനും റേറ്റിംഗ് നല്കിയിട്ടുന്ടെങ്ങിലും കുട്ടികളുടെ നിര്‍ബന്ധ ബുദ്ധിക്ക് മുന്നില്‍ മാതാപിതാക്കള്‍ വഴങ്ങി കൊടുക്കുകയാണ് പതിവ്. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഗ്രാഫിക്സും വയലന്‍സും ഹൈ ടെക്നോളജിയും കൂട്ടി കുഴച്ചു, ഇത്തരം ഗെയിമുകളുടെ നിര്‍മ്മാതാക്കള്‍ തമ്മില്‍ മാര്‍ക്കറ്റില്‍ വന്‍ മത്സരമാണ് നടക്കുന്നത്.

കുട്ടികളെ മനശാസ്ത്രപരമായി വളര്‍ത്തുന്ന വിദ്യാഭ്യാസ രീതികള്‍ അവലംബിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതിനു അപ്പുറത്തുള്ള ഭവിഷത്തുകളും മുന്‍കൂട്ടി കാണേണ്ടതാണ്. ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ കുട്ടികള്‍ , അമേരിക്കന്‍ ബ്രിട്ടിഷ് കരിക്കുലങ്ങളിലാണെന്നും, അവരുടെ ഗുണങ്ങളെ പൊക്കി പറയുന്നതും, ഇന്ത്യന്‍ വിദ്യഭ്യാസത്തെ പുഛിച്ച് തള്ളുന്നതും, അവരുടെ വിദ്യാഭ്യസക്കുറവു തന്നെയാണ് വിളിച്ചു പറയിക്കുന്നത് . "സായപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കണം" എന്ന ആപ്തവാക്യം തങ്ങള്‍ ഒരിക്കലും മറുത്തു പറയില്ല എന്നു ഉറച്ചു വിശ്വസിക്കുന്നവരെ തിരുത്താന്‍ ബുദ്ധിമുട്ടാണ്.ഇവരെല്ലാം പഠിച്ചു ഉന്നത നിലകളില്‍ എത്തിയത് പഴയ ഓടിട്ട സ്കൂളുകളില്‍ പഠിച്ചതുകൊണ്ടും, കണക്കു മാഷിന്‍റെ വടിയുടെ ചൂട് അറിഞ്ഞത് കൊണ്ടും തന്നെയാണെന്ന് മറക്കരുത്.

വാര്‍ത്തകള്‍ നിസ്സാരവല്‍ക്കരിക്കുന്നതായിരിക്കാം, ഇത്തരം വെടിവെപ്പുകള്‍ തുടര്‍ സംഭവമായി നിലനില്‍ക്കുന്നത്. പലതും പുറത്തു വരുന്നില്ല എന്നതാണ് സത്യം. അവസാനം ഒബാമയും അത് മനസ്സിലാക്കി. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളും, സുരക്ഷയുടെയും സെക്ക്യുരിട്ടിയുടെയും കാര്യത്തില്‍ തങ്ങള്‍ ഒന്നാമതാണെന്ന് വരുത്തി തീര്‍ക്കാന്‍ പല സത്യങ്ങളും മൂടി വെക്കുകയാണ്‌ പതിവ്. സത്യം മനസ്സിലാക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് ഇപ്പോഴെങ്ങിലും കഴിഞ്ഞതില്‍ ആശ്വസിക്കാം, നാടന്‍ സായിപ്പുമാര്‍ അത് സമ്മതിച്ചില്ലെങ്കിലും.