"My favorite blog comments and 'mini stories - ValTube"

Wednesday, December 26, 2012

പഞ്ചസാരയും ഉറുമ്പുകളും..

Posted by VaITube | Wednesday, December 26, 2012 | Category: |











ഗോപുലാലിന്റെ ചായക്കടയിലെ ചൂട് ചായയും പരിപ്പ് വടയും നാട്ടില്‍ വളരെ പ്രസിദ്ധമാണ്. അത് വഴി വരുന്നവരെല്ലാം അവിടെ കയറി ചായയും പരിപ്പ് വടയും കഴിക്കാതെ പോകില്ല. കുറച്ചു കാലമായി ഗോപുലാലിനെ അലട്ടുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. വില്ലനായി വന്നത് പഞ്ചസാര ഭരണിയില്‍ കയറി കൂടുന്ന കറുത്ത ഉറുമ്ബുകളാണ് . ചായ കുടിക്കാന്‍ വരുന്നവര്‍ പരാതി പറയുവാന്‍ തുടങ്ങി. ചായയില്‍ വീണു കിടക്കുന്ന കറുമ്പന്‍ ഉറുമ്പുകള്‍ ഗോപുലാലിനു തലവേദനയായി. പണി പതിനെട്ടു പയറ്റിയിട്ടും ഉറുമ്പുകളെ വക വരുത്തുവാന്‍ കഴിഞ്ഞില്ല. സഹി കെട്ടു ചില്ല് ഭരണി തല്ലി പൊട്ടിച്ചു. പകരം പ്ലാസ്റ്റിക്‌ പാത്രം വാങ്ങി വെച്ചു നോക്കി .വെള്ളം നിറച്ച പരന്ന പാത്രത്തില്‍ ഭരണി വെച്ച് നോക്കി. ഉറുമ്പ് പൊടി വിതറി നോക്കി. ഒരു രക്ഷയുമില്ല എന്ന് മാത്രമല്ല ഉറുമ്പ്കള്‍ക്കു വാശിയും കൂടി. ഏതെങ്കിലും പഴുതു കണ്ടു പിടിച്ചു ഉറുമ്പുകള്‍ ഭരണിയില്‍ കയറിപറ്റും. ഗോപുലാലിന്റെ ചായയിലെ ഉറുമ്പുകള്‍ നാട്ടില്‍ സംസാര വിഷയമായി. ഉറുമ്പുകളെ വിഡ്ഢികള്‍ ആക്കാന്‍ പാല്‍ കച്ചവടക്കാരന്‍ മോട്ടുലാല്‍ ഒരു സൂത്രം ഉപദേശിച്ചു. പഞ്ചസാര ഭരണിയില്‍ മുളകുപൊടി എന്ന് എഴുതി വെക്കുക. ഉറുമ്പുകള്‍ എല്ലാം തെറ്റിദ്ധരിച്ചു വഴി മാറി പോകും. ഉഗ്രന്‍ ഐഡിയ. എത്രയും പെട്ടന്ന് ഗോപുലാല്‍ കറുത്ത മഷി കൊണ്ട് വലിയ അക്ഷരത്തില്‍ മുളക് പൊടി എഴുതി വെച്ചു. മുളക് പൊടിക്ക് പഞ്ചസാരയെന്നും പേര് മാറ്റി. സംഗതി ഫലിച്ചു. പിറ്റേ ദിവസം മുതല്‍ ചായയില്‍ ഉറുമ്പ് വീണില്ല. പക്ഷെ, ഗോപുലാലിന്റെ ചായക്ക് എരിവും, പരിപ്പ് വടക്ക് മധുരവും കൂടിയെന്ന് നാട്ടുകാര്‍ .