"My favorite blog comments and 'mini stories - ValTube"

Saturday, December 29, 2012

അപ്പൊ ഇനി എല്ലാം പറഞ്ഞ പോലെ ..

Posted by VaITube | Saturday, December 29, 2012 | Category: |





(കടപ്പാട് കാര്‍ട്ടൂണ്‍ : സതിഷ് അച്യാര്യ )

ഇനി പറഞ്ഞിട്ട് എന്ത് കാര്യം ? എല്ലാം കഴിഞ്ഞില്ലേ. ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. ഇവിടെ വിവാദങ്ങള്‍ക്കും, പ്രക്ഷോഭങ്ങള്‍ക്കും ഇനി പ്രസക്തി ഇല്ല. കാരണം ഇതിന്‍റെ ഒക്കെ മൂലകാരണം അതിനും അപ്പുറത്താണ്. നമ്മുടെ ജീവിതത്തിലും സംസ്കാരത്തിലും വന്ന മാറ്റങ്ങള്‍, അത് അംഗീകരിക്കുവാന്‍ തയ്യാറായാല്‍ തുടര്‍ന്ന് വായിക്കാം.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത കാലം മുതല്‍ സ്ത്രീയെ മാനഭംഗം ചെയ്യുന്നത് നമ്മള്‍ കാണാന്‍ തുടങ്ങിയതാണ്. നാളെയും മറ്റൊരു സ്ത്രീക്ക് ഇതു വന്നേക്കാം . ഫെസുബുക്കിലെ കമന്റുകള്‍ക്കു ഒരു പക്ഷെ സ്ത്രീയുടെ മാനം രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് വരും. പക്ഷെ പാഞ്ചാലിയെ രക്ഷിക്കാന്‍ വന്ന കൃഷ്ണനെ പോലെ താങ്കള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നൊരു ഓര്‍മ്മ പ്പെടുത്തല്‍ കൂടിയാണ്. അക്രമിയെ കല്ലെറിഞ്ഞു ഓടിക്കുവാന്‍, കഴിയുമെങ്കില്‍ ഒന്ന് കൂവി വിളിച്ചു ആളെ കൂട്ടുവാന്‍, അല്ലെങ്കില്‍ അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ , എന്തെങ്കിലും ഒക്കെ ആകും. നിങ്ങള്‍ ഒക്കെ കണ്ണും ചെവിയും അടച്ചു അറിയാതെ പോകുന്നതാണ് പലപ്പോഴും ആക്രമികള്‍ക്ക് ഗുണം ചെയ്യുക. പാസഞ്ചര്‍ സിനിമയില്‍ ശ്രീനിവാസന്‍ കാണിച്ച മാതൃക. ബൈബിളിലെ സമരിയാക്കാരന്‍റെ കഥ. സൌമ്യ യുടെ മരണവും ജ്യോതിയുടെ മരണവും ഉള്‍കൊള്ളാന്‍ കഴിഞ്ഞവര്‍ക്ക് അത് തീര്‍ച്ചയായും കരുത്തു പകരും. ട്വിട്ടരും ഫെസുബൂക്കും മാധ്യമങ്ങളും ഇല്ലായിരുന്നെങ്ങില്‍ ഒരു പക്ഷെ ലോകം ഇത്ര ഗൌരവത്തില്‍ എടുക്കില്ലയിരുന്നു. വാര്‍ത്തകള്‍ കേട്ട് ഞെട്ടുവാന്‍ അല്ല പ്രവര്‍ത്തിക്കുവാന്‍ ഉള്ള മനസ്സാണ് ഉണ്ടാക്കി എടുക്കേണ്ടത്. ഇല്ലെങ്ങില്‍ നീയും ഞാനും മറ്റവനും എല്ലാം മനുഷ്യനോ ...?

അതല്ല ...എത്ര തല്ലു കിട്ടിയാലും ഞങ്ങളൊന്നും നന്നാവില്ല അച്ചായാ ....! ഇവിടെ വിവാദങ്ങളും പ്രതികരണങ്ങളും മാത്രമേ നടക്കൂ ....! ഞാന്‍ ഒന്ന് പറഞ്ഞാല്‍ മറ്റവന്‍ നാലു പറയും , അവന്‍ നാലു പറഞ്ഞാല്‍ ഞാന്‍ പതിനാറു പറയും . വെറുതെ ചൂടാക്കാന്‍ മാത്രം ഒരു തലച്ചോറ്.

ഒരു പരിധി വരെ സെക്യുരിറ്റി വര്‍ദ്ധിപ്പിച്ചും, അസമയത്തുള്ള സഞ്ചാരം ഒഴിവാക്കിയും ഇത്തരം സംഭവങ്ങള്‍ കുറെയൊക്കെ നിയന്ത്രിക്കാം, എന്നിരുന്നാലും എങ്ങിനെ ആയിരിക്കും ഇത്തരം അവസ്ഥകള്‍ സൃഷ്ടിക്കപെടുന്നത്...?

സിംഹങ്ങളുടെ കൂട്ടത്തിലേക്ക് ഒരു മാന്കുട്ടി ചെന്നു ചാടിയാല്‍ എന്തായിരിക്കും അവസ്ഥ ... ? കല്യാണ വീട്ടിലേക്കു ഒരു മരണ വാര്‍ത്ത‍ വന്നാല്‍ എങ്ങിനെ ഇരിക്കും ..? അസമയങ്ങളില്‍ അപരിചിതമായ സ്ഥലത്ത് എത്തി പെട്ടാല്‍ എന്ത് ചെയ്യും....? രണ്ടു പേര്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടു സ്ഥലത്തെയും കാലാവസ്ഥ മുതല്‍ മാനസിക അവസ്ഥ വരെ വ്യത്യസ്തമായിരിക്കും. തണുപ്പുള്ള രാജ്യത്തു നിന്ന് ഒരാള്‍ ചൂട് അധികം ഉള്ള ഒരു സ്ഥലത്തേക്ക് വന്നാല്‍, അയ്യാളുടെ വസ്ത്ര രീതികള്‍ മാറ്റേണ്ടി വരും. ഉത്സവ പറമ്പില്‍ ആന ഇടഞ്ഞാല്‍ ആദ്യം രക്ഷപെടാന്‍ ശ്രമിക്കുന്നതിനു പകരം, ഇടഞ്ഞ ആനയെ ഫോട്ടോ എടുക്കാന്‍ പോകുന്നവരെ എന്ത് പറയും ...? കൊടുംകാറ്റു വരുമ്പോള്‍ കുടയെടുത്തിട്ട് ഒരു കാര്യവുമില്ല. പാന്‍റിന്‍റെ മുകളില്‍ ജെട്ടി ഇട്ടാല്‍ സൂപ്പര്‍ മാനും ആകില്ല.

പറഞ്ഞു വരുന്നത്, രണ്ടു വ്യത്യസ്ത സാഹചര്യങ്ങള്‍ ഒന്നിക്കുമ്പോള്‍ അവിടെ നടക്കാവുന്ന സംഭവങ്ങള്‍ തികച്ചും യാഥര്ശ്ചികം ആയിരിക്കും. അതിനെ മറി കടക്കാന്‍ ചിലപ്പോള്‍ നമുക്കായി എന്ന് വരില്ല. പരമാവധി ഇത്തരം അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കുന്നതാണ് നല്ലത്. സമയവും, സന്ദര്‍ഭങ്ങളും, സംസാരവും, വേഷവും, പ്രായവും, ജാതിയും, നിറവും, ലിംഗ വ്യത്യാസവും, എല്ലാം ഇവിടെ ഓരോ ഘടകങ്ങള്‍ ആയി വന്നേക്കാം. ഓരോ സംഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക അത്ര തന്നെ. എപ്പോഴും രക്ഷക്കായി മറ്റുള്ളവരുടെ സഹായങ്ങള്‍ ലഭിച്ചു എന്ന് വരില്ല. നാനാ തരത്തിലുള്ള മൃഗങ്ങള്‍ ജീവിക്കുന്ന കാട്ടില്‍ ഓരോ ജീവിക്കും മറ്റുള്ളവരുടെ മുന്നില്‍ എപ്പോള്‍, എങ്ങിനെ, എവിടെ പ്രത്യക്ഷപെടണം എന്ന് നന്നായി അറിയാം. മൃഗങ്ങളെ ഇതു ആരും പറഞ്ഞു പടിപ്പിച്ചതല്ല. ഭൂമി കുലുക്കം വരുന്നത് മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാം എന്ന് കേട്ടിട്ടുണ്ട്. അനുഭവങ്ങളിലൂടെ ഉണ്ടാക്കി എടുക്കേണ്ട സിദ്ധി ആണിത്. സുഹൃത്തുക്കളും നിയമങ്ങളും, നിയമപാലകരും ഇല്ലാത്തപ്പോള്‍ ചിലപ്പോള്‍ പ്രയോജനപെട്ടെക്കും. എപ്പോഴും ജഗരൂപരായി ഇരിക്കുക. അപകടം എല്ലായിടത്തും പതുങ്ങി ഇരിപ്പുണ്ട്. സാഹചര്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. പിന്നെ എല്ലാം വിധിക്ക് വിട്ടു കൊടുക്കുക.

ഒരു ഉദാഹരണം പറയാം .താങ്കള്‍ ഒരു യാത്രയില്‍ ആണെന്നിരിക്കെ, താങ്കളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കരുതുക . എറ്റവും അടുത്തുള്ളവരുടെ ഫോണ്‍ നമ്പര്‍ വരെ ഓര്‍മയില്‍ കാണില്ല .അപ്പോള്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷം ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. എല്ലാം ആധുനികരിക്കുമ്പോള്‍ നമ്മുടെ ചില കഴിവുകള്‍ നാം അറിയാതെ തന്നെ നഷ്ടപ്പെടുന്നുണ്ട് അല്ലെങ്ങില്‍ നഷ്ടപെടുതുണ്ട് എന്നതാണ് പറഞ്ഞു വന്നതിന്‍റെ സാരം . ലോകത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്ങിലും നമുക്ക് മാറാന്‍ ശ്രമിച്ചു കൂടെ..?

ഇനി ലോകത്തെ മാറ്റി മറിക്കണം എന്ന് വാശി പിടിക്കുന്നവരോട്, ഒഴുക്കിനെതിരെ നീന്തി തോല്‍പ്പിക്കാം എന്ന് വിശ്വാസം ഉണ്ടെങ്കില്‍, എതിരെ വരുന്ന പ്രതിസന്ധികളെ എന്തിനു ഭയക്കണം..? അതിനെ അടിച്ചു തകര്‍ക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു .