"My favorite blog comments and 'mini stories - ValTube"

Saturday, December 29, 2012

സ്ത്രീയോ അതോ പുരുഷനോ....?

Posted by VaITube | Saturday, December 29, 2012 | Category: |






കുങ്കുമം ചുമക്കും കഴുതയ്ക്ക്, അത് ചുമക്കുന്നതിന്‍റെ വില
അറിയില്ല എന്ന് പറഞ്ഞപോലെ ആണ് സഹോദരിയുടെ പ്രസ്താവന,
ഇതൊരു കളിയാക്കല്‍ അല്ല, സത്യം ആണ്. കേവലം ഒരു
കളിയാക്കലില്‍ തകര്‍ന്നു അടിയുന്നതാണോ സ്ത്രീത്വം ....?. സ്ത്രീ
ഇല്ലെങ്ങില്‍ പിന്നെ ലോകം ഉണ്ടോ..?

സ്ത്രീ ഇന്നു കച്ചവടവല്‍ക്കരിക്കപുടുന്നുണ്ട് എന്നത് ഒരു സത്യം
തന്നെയാണ്. മിക്ക പുത്തന്‍ നഗരങ്ങളും പടുത്തു ഉയര്‍ത്തിയത്‌
ഇതിന്‍റെ മറവില്‍ തന്നെയാണ്. സ്ത്രീയെ വിറ്റു ഉണ്ടാക്കിയ കാശ്
കണക്കു കൂട്ടി നോക്കിയാല്‍ സ്വര്‍ണ്ണം തോറ്റു പോകും . ഭൂലോകം
തന്നെ വിലക്ക് വാങ്ങാം. അതിനു മുന്നിട്ടു ഇറങ്ങുന്നതും സ്ത്രീ
തന്നെയനെന്നുള്ള പരമാര്‍ത്ഥം സഹോദരി മറക്കരുത്.

കൂടുതല്‍ കായിക മാനസ്സിക ശക്തി പുരുഷനാണ് ദൈവം
കൊടുത്തിരിക്കുന്നത്‌ . അതില്‍ സ്ത്രീകള്‍ അസൂയപ്പെടേണ്ട കാര്യം
ഒന്നും ഇല്ല. അവിടെ ഒരു തുല്യത വേണം എന്ന് വാശി പിടിക്കേണ്ട
കാര്യവും ഇല്ല. വംശം നില നിര്‍ത്താനും കുഞ്ഞുങ്ങളെ
പരിപോഷിപ്പിക്കുവാനും പുരുഷന്‍ വേട്ടയാടി കൊണ്ട് വരുന്നവ
പാകം ചെയ്യുവാനും വേണ്ടിയാണു ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത്.
അതില്‍ നിങ്ങള്‍ എന്ത് കൊണ്ട് അഭിമാനിക്കുന്നില്ല..?

ബൈബിളില്‍ പറയുന്നുണ്ട് സ്ത്രീയെ പുരുഷന്‍റെ വാരിയെല്ലില്‍
നിന്നാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്. അല്ലാതെ സ്ത്രീയില്‍ നിന്നല്ല
പുരുഷന്‍ ഉണ്ടായതു. കാലം മാറിയപ്പോള്‍, സ്ത്രീകള്‍കും പുരുഷമാരെ
പോലെ ജോലിയും വിദ്യാഭ്യാസവും പദവികളും കിട്ടി.
പുര്‍ഷന്മാര്‍ക്ക് അതില്‍ യാതൊരു എതിര്‍പ്പും ഇല്ല. ഒരു പരിതി വരെ
പുരുഷനും അതിനു സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ സമൂഹത്തില്‍
ഉയര്‍ന്നു വരുവാന്‍ തന്നെയാണ് പുരുഷമാരും ആഗ്രഹിക്കുന്നത്. എന്ന്
കരുതി പുരുഷന്മാരുടെ മുകളില്‍ കുതിര കയറാന്‍ വരുന്ന സ്ത്രീകളെ
അനുവദിച്ചു കൂടാ. ആണത്വം ഇല്ലാത്തവന്‍ ആത്മഹത്യ ചെയ്യുന്നതിന്
തുല്യമാണ്. അങ്ങിനെ ഉള്ള പുരുഷന്മാരെ ആണോ സഹോദരിക്ക്
വേണ്ടത് ...? നിങ്ങള്‍ക്ക് കിട്ടുന്ന പരിഗണന ദുരുപയോഗം ചെയ്യാതെ
സൂക്ഷിക്കൂ. ഇവിടെ തുല്യതക്കു അല്ല പ്രാധാന്യം, മറിച്ചു
സഹകരണത്തിന് ആണ് പ്രസക്തി. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള
സഹകരണത്തിന്. നിങ്ങളുടെ പുരുഷനെ സ്നേഹിക്കൂ. സേവിക്കൂ,
മത്സര ബുദ്ധി ഉപേക്ഷിക്കു. സ്ത്രീ എന്നും സ്ത്രീ തന്നെ. അതാണ്
സത്യം.

ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവു അല്ലെങ്കില്‍ നിങ്ങള്‍
ഇഷ്ടപ്പെടുന്നവന്‍ ഒരു കഴുത ആയി നിങ്ങക്ക് തോന്നാം. ശരി തന്നെ.
നിങ്ങള്‍ വിവേകം ഉള്ളവള്‍ ആണെങ്ങില്‍ കഴുതയെ സിംഹം ആക്കി
മാറ്റേണ്ട ചുമതല നിങ്ങളുടെതാണ്. ഇഷ്ടപെടുന്നവനെ അംഗികരിക്കാന്‍
കഴിഞ്ഞില്ലെങ്ങില്‍ പിന്നെ നിങ്ങള്‍ക്കെങ്ങിനെ ലോകത്തിലെ കഷ്ടത
അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയും....?

ഒരു കാര്യം കൂടി. രാത്രി കറങ്ങി നടക്കുന്നത് കൊണ്ട് ഒരു കുഴപ്പവും
ഇല്ല. പക്ഷെ ഉത്തരവാദ്യ പെട്ടവരോട് കൂടി, സുരക്ഷിത സ്ഥലത്ത്
ആകണം എന്ന് മാത്രം. പെണ്‍ബുദ്ധി ഒരിക്കലും പിന്‍ബുദ്ധി
ആയിരുന്നില്ല. ഒരു മുന്‍വിധി മാത്രം ആയിരുന്നു. അത് തിരുത്തുക
എന്നതാണ് നിങ്ങളുടെ ദൌത്യം. ഞാന്‍ ഒരിക്കലും സ്ത്രീകള്‍ക്ക് എതിരല്ല. എല്ലാ ഭാവുകങ്ങളും നേരുന്നു.