"My favorite blog comments and 'mini stories - ValTube"

Tuesday, December 4, 2012

ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലും മലയാളിയും

Posted by VaITube | Tuesday, December 4, 2012 | Category: |




ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവല്‍ സമയത്തെ മുഖ്യ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജിലെ തിരക്ക് പിടിച്ച ഒരു തണുപ്പുള്ള ദിവസം. ഒരുപാട് കാഴ്ച വിസ്മയങ്ങള്‍ വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ അരങ്ങു തകര്‍ക്കുന്നു. അതതു രാജ്യക്കാര്‍ അവരുടെ തനതായ കലാരൂപങ്ങള്‍ , മാജിക് ഷോ, കാര്‍ണിവല്‍ പരേട്‌, സര്‍ക്കസ് എന്ന് വേണ്ട, ശരിക്കും ഒരു ഉത്സവ പറമ്പിന്റെ പ്രതീതി. കാഴ്ചക്കാരില്‍ ഭൂരിഭാഗം പേരും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ .

പെട്ടന്നാണ് പ്രധാന സ്റ്റേജില്‍ ഇന്ത്യന്‍ ഡാന്‍സ് (സിനിമാറ്റിക് ) ആരംഭിച്ചത്. പാട്ട് തുടങ്ങിയതും മറ്റു പരിപാടികള്‍ ആസ്വദിച്ചു കൊണ്ടിരുന്ന ഇന്ത്യക്കാരെല്ലാം അങ്ങോട്ട്‌ പാഞ്ഞു. ജനങ്ങളെ മുഴുവന്‍ ആകര്‍ഷിച്ച പാട്ട് ഏതാണെന്ന് അറിയണ്ടേ "ചോളി കെ പീച്ചേ ക്യാ ഹേ....! ". ഒരുപാടു തവണ കേട്ട് മടുത്ത പാട്ട് ആണെങ്കിലും, ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ ആ പട്ടിന് കഴിഞ്ഞു എന്നതാണ് സത്യം . ആളുകള്‍ കുറഞ്ഞതോടെ മറ്റു രാജ്യക്കാരുടെ പരിപാടികള്‍ പതുക്കെ പൂട്ടി കെട്ടി. ഞാന്‍ അതിശയിച്ചു പോയി. "ചേരയുടെ നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം തിന്നണം" എന്ന് കേട്ട് വളര്‍ന്ന നമ്മള്‍ ഒറ്റ നിമിഷം കൊണ്ട് ഒന്നായി. ഇതു മാതൃ സ്നേഹം കൊണ്ടാണോ...? അതോ. മറ്റു കലാരൂപങ്ങലോടും സംസ്കരങ്ങലോടുള്ള നമുക്കുള്ള താല്‍പര്യക്കുറവും അവജ്ഞയും ഉള്ളിന്റെ ഉള്ളില്‍ കടന്നു കൂടിയത് കൊണ്ടോണോ..?. ഒരു കാര്യം പറയാതെ വയ്യ. ഇന്ത്യന്‍ വിസ്മയം ശരിക്കും ആസ്വദിച്ചത് മൊബൈല്‍ ക്യാമറകളാണ്. പരിപാടി ഏതായാലും മൊബൈല്‍ വീഡിയോ പിടുത്തം ഇന്നൊരു സംഭവം ആണ്. നേരിട്ടുള്ള ആസ്വാദനത്തില്‍ കഴമ്പില്ല. റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട വീഡിയോ പിന്നീട് ആരെങ്ങിലും കാണാറുണ്ടോ ആവോ..? സ്വയം വിലയിരുത്തട്ടെ...!

ഗള്‍ഫില്‍ എത്തുന്ന മലയാളികളുടെ മറ്റു ചില സ്വഭാവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ചൂടുകാലങ്ങളില്‍ എല്ലാവരും ശീതികരിച്ച മുറികളില്‍ കിടന്നുറങ്ങുന്നു. കട്ടി കൂടിയ കമ്പിളി പുതപ്പും ധരിച്ചു...!

ഗള്‍ഫില്‍ പോയാല്‍ കുളിക്കാന്‍ ചന്ദ്രിക സോപ്പും കഴിക്കാന്‍ നാടന്‍ വിഭവങ്ങളും. നാട്ടില്‍ വന്നാല്‍ ലക്സ് സോപ്പും, ചിക്കന്‍ ബര്‍ഗറും, ഷവര്‍മയും.

ഗള്‍ഫുകാരന്‍ നാട്ടില്‍ മറക്കാതെ കൊണ്ടു പോകുന്ന മൂന്ന് സാധനങ്ങള്‍ ടോര്‍ച്ചു , സ്വര്‍ണം പിന്നെ കുപ്പി.

നാട്ടില്‍ കൊടി പിടിക്കും. ഗള്‍ഫില്‍ കുടി പഠിക്കും.

പണം ഉണ്ടെങ്ങിലും നാട്ടിലേക്കു വിളിക്കാന്‍ സമയമില്ലത്തവന്‍ , കല്യാണം കഴിഞ്ഞാല്‍ ഭാര്യക്ക്‌ ഫോണ്‍ വിളിച്ചു പിച്ചയെടുക്കുന്നവന്‍

ഗള്‍ഫുകാരന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് "ഒരു വര്ഷം കൂടി "



അടിക്കുറിപ്പ് :

പോത്ത് വിരട്ടി നാട്ടുകാരെ ഓടിച്ച കഥകള്‍ കേട്ടിട്ടുണ്ട്. പോത്തിറച്ചി "വിരട്ടിയത്" കാണണമെങ്കില്‍ ഇന്ത്യന്‍ പവലിയനിലേക്ക് വിട്ടോളൂ .കണ്ടു പിടിച്ചാല്‍ കമെന്‍റ് എഴുതാന്‍ മറക്കരുതേ..

വിഷയം : മലയാളികള്‍ മാറേണ്ട അഭിരുചികള്‍