"My favorite blog comments and 'mini stories - ValTube"

Wednesday, December 5, 2012

നളപാചകം

Posted by VaITube | Wednesday, December 5, 2012 | Category: |



... ഡാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് ?.....ഫ്ലാറ്റുകളില്‍, റസിഡന്റ്‌സ് കോളനികളില്‍, നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ കുറേയേറെ ആളുകള്‍ക്ക് വേണ്ടി ഒരുമിച്ച് ഭക്ഷണമുണ്ടാക്കി പണവും ഊര്‍ജ്ജവും അദ്ധ്വാനവും സമയവും ലാഭിക്കാനുള്ള ഒരു സൂത്രം ഉണ്ട്, സമൂഹ പാചകം . " ഉവ്വ് ഉവ്വ് , ഇതു നല്ല നടക്കാത്ത സ്വപ്നം ...!" ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. ഇവിടെ ആരൊക്കെയാണ് ഭക്ഷണം പാകം ചെയ്യുന്നത്..? ആരൊക്കെയാണ് ഭക്ഷണം കഴിക്കാന്‍ കൈ കഴുകി ഇരിക്കുന്നത്..? പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നല്ലൊരു കാപ്പിയിടാന്‍ പോലും അറിയില്ല എന്നിരിക്കെ,

(അറിയുമെങ്ങില്‍ കൂണ് മുളച്ചു പൊങ്ങുന്ന പോലെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരം ഉണ്ടാകുമായിരുന്നില്ല ) വായക്കു രുചിയുള്ള എന്തെങ്ങിലും കഴിക്കനമെങ്ങില്‍ പഴയ അമ്മൂമയെ തന്നെ വിളിക്കേണ്ടി വരും. അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന നല്ല പാചകം ഒരു കലയായി ഉള്‍കൊള്ളാന്‍ പുതു തലമുറയിലെ എത്ര പെണ്‍കുട്ടികള്‍ക്ക് കഴിയും..? ചെറുപ്പകാലത്ത് അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണവും , അത് സ്നേഹത്തോടെ വിളമ്പി തരുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖവും, വെറുതെ എന്തിനു നഷ്ടപെടുത്തണം..? മൂന്നു നാലു പേരു ഭക്ഷണം കയ്യിട്ടിലക്കിയാല്‍ ഭക്ഷണം അശുദ്ധമാകും, പരിപാവനമായ ഉണ്ണിയപ്പത്തിനു പൂപ്പല്‍ വന്നപോലെ. എന്നെ പോലെ വിദേശത്ത് താമസിക്കുന്ന എത്രയോ പേര്‍ ഇന്നും രുചികരമായ ഭക്ഷണം പാകം ചെയ്തു ജോലിക്ക് പോകുന്നു. അതൊരു സമയ നഷ്ടമോ, സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സംഘര്‍ഷമോ ആയി തോന്നിയിട്ടില്ല. അത് കൊണ്ടായിരിക്കും ഒരു പക്ഷെ പണ്ട് കാലത്തും നളപാചകം പ്രസിദ്ധമായിരുന്നത്.

ഭര്‍ത്താക്കന്മാര്‍ക്ക് നല്ല ഭക്ഷണം വിളമ്പി കൊടുത്താല്‍ അവര്‍ ഒരുകാലത്തും മറക്കില്ല എന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട് . വിദേശങ്ങളില്‍ പോയി താമസ്സിക്കേണ്ടി വരുന്ന സ്ത്രീകള്‍ അത്യാവശ്യം കുക്കിംഗ് പഠിക്കുന്നതില്‍ തെറ്റില്ല . അവിടെയെല്ലാം ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ തന്നെ , ധന നഷ്ടം വരാതെയും , ഉദര സംബന്ധിയായ രോഗങ്ങൾ വരാതെയും സൂക്ഷിക്കാം . നന്നായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നത്‌ തികഞ്ഞ സ്ത്രീത്വത്തിന്റെ ലക്ഷണമാണ് .

ഒരു വീട്ടില്‍ രണ്ടു അടുപ്പ് ആശയം നെഗറ്റീവ് ആയതിനാല്‍ സമൂഹപചകം കൂടുതല്‍ കയ്യടി വാങ്ങും എന്നും മനസ്സിലായി . ഒരു അടുപ്പ് , ഒരു വീട്, ഒരു കുടുംബം. വ്യക്തികള്‍ നന്നായാല്‍ കുടുംബം നന്നാവും , കുടുംബങ്ങള്‍ നന്നായാല്‍ സമൂഹം നന്നാവും , അതല്ലേ കൂടുതല്‍ ശരി...? വീട്ടിലെ പാചകം കുടുംബങ്ങളുടെ കെട്ടുറപ്പിന് അടിസ്ഥാനം എന്ന ആശയത്തിനെ തുരങ്കം വെക്കാനെ ഈ ആശയത്തിന് കഴിയൂ. പണ്ടുള്ളവര്‍ പട്ടിണി ആണെങ്കിലും ഉള്ളത് വെച്ചു വിളമ്പി ഒരു തീന്മേശയില്‍ ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിച്ചിരുന്ന കാലം ഉണ്ടായിരുന്നു. tv യില്‍ സീരിയലും ക്രിക്കെറ്റും വന്നതോടെ അത് മാറി . പണവും സമയവും ലാഭിച്ചു ലാഭിച്ചു മലയാളികള്‍ ഇന്നൊരു വഴിക്കായി ." ചെറിയ കലത്തിലെ പാചകം വലിയ കലത്തിലേക്കാവുന്നതിലേക്കുറിച്ചുള്ള ചിന്തകള്‍ അമ്മൂമ്മയുടെ ചോറ് കലത്തിലേക്ക് എത്തിച്ചേരുന്നത് സ്വാഭാവികം മാത്രം ". മനസ്സ് മാറ്റിയാല്‍ മതി. ചോറ് കഴിക്കാതെ തന്നെ വയറു നിറക്കാം.