"My favorite blog comments and 'mini stories - ValTube"

Wednesday, December 5, 2012

ഒരു കപ്പലണ്ടി തിന്ന കഥ.

Posted by VaITube | Wednesday, December 5, 2012 | Category: |





"പരിസ്ഥിതി നശിപ്പിക്കുന്നത് പാപമാണെന്നു പറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ അവസരോചിതമായി പരിസ്ഥിതിയല്ല മനുഷ്യനാണ് പ്രധാനം എന്നു മാറ്റിപ്പറഞ്ഞാല്‍ വിശ്വാസികള്‍ എന്തു ചെയ്യും ?" .

പണ്ട് കേട്ട ഒരു കഥയാണ്. ഒരു പള്ളിയിലെ അച്ഛനും(വികാരി/പാതിരി), കപ്യാരും (വികാരിയുടെ സഹായി) കൂടി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടക്ക് ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയപ്പോ കപ്യാര് പുറത്തു പോയി ഒരു പൊതി കപ്പലണ്ടി വാങ്ങി വന്നു. യാത്ര വീണ്ടും തുടങ്ങിയപ്പോള്‍ , കപ്യാര് കപ്പലണ്ടി അച്ഛന് കൊടുക്കാതെ തനിയെ തിന്നാന്‍ തുടങ്ങി.

ഇതു കണ്ട അച്ഛന്‍ :" കുഞ്ഞാടെ, നിനക്കുള്ളത് മറ്റുള്ളവര്കും കൊടുക്കനമെന്നല്ലേ നാം പഠിച്ചിരിക്കുന്നത് ". കപ്യാര് ചിന്തിച്ചപ്പോ അത് ശരിയാണെന്ന് തോന്നി . അച്ഛന് പാതി കപ്പലണ്ടി കൊടുത്തു. കുറെ കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തി. അച്ഛന്‍ പോയി ഒരു പൊതി കപ്പലണ്ടി വാങ്ങി. യാത്ര വീണ്ടും തുടങ്ങിയപ്പോള്‍ , അച്ഛന്‍ കപ്പലണ്ടി കപ്യാര്‍ക്ക് കൊടുക്കാതെ തനിയെ തിന്നാന്‍ തുടങ്ങി. ഇതു ശരിയല്ല എന്ന ഭാവത്തില്‍ കപ്യാര്‍ അച്ഛനെ നോക്കിയപ്പോള്‍ അച്ഛന്‍ കപ്യാരിനോട്. "അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുതെന്നല്ലേ നാം പഠിച്ചിരിക്കുന്നത്."

ഗുണപാഠം : ബുദ്ധിയുള്ളവര്‍ അവസരത്തിനനുസരിച്ച്‌ വാക്കുകള്‍ മാറ്റും, മണ്ടന്മാര്‍ തല കുലുക്കും.

വിഷയം : തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രയോഗങ്ങള്‍