"My favorite blog comments and 'mini stories - ValTube"

Thursday, January 10, 2013

സുഹൃത്ത്‌ ...

Posted by VaITube | Thursday, January 10, 2013 | Category: |














എയര്‍ ഫോര്‍സില്‍ ചേരാനായി ഇന്റര്‍വ്യൂ കാര്‍ഡ്‌ കിട്ടിയതനുസ്സരിച്ചു, അതി രാവിലെ കൊച്ചിയില്‍ ബസ്സിറങ്ങി. ആദ്യം കണ്ട സുഹൃത്തിനോട്‌ മുല്ലശ്ശേരി കനാല്‍ റോട്ടിലുള്ള ചെറി ഭവനിലേക്കുള്ള വഴി ചോദിച്ചു.

"അതിനെന്താ ഞാനും അങ്ങോട്ട്‌ തന്നാ, ഒരുമിച്ചു പോകാമല്ലോ"

രക്ഷപെട്ടു...! വഴി അന്വേഷിച്ചു ബുദ്ധിമുട്ടെണ്ടല്ലോ.

"നിങ്ങള്‍ എവിടന്നു വരുകയാ എന്തെങ്ങിലും കഴിച്ചോ...?"

സുഹൃത്തിന്‍റെ ചോദ്യം എനിക്കിഷ്ടമായി. വളരെ കാലങ്ങള്‍ക്ക് ശേഷമാണു, ഒരാള്‍ എന്നോട് സുഖഅന്വേഷണങ്ങള്‍ ചോദിക്കുന്നത്. എനിക്ക് ആണെങ്ങില്‍ നല്ല വിശപ്പും.

"എവിടാ നല്ല പ്രാതല്‍ കിട്ടുന്നത് എന്നറിയാവോ...?"

ചിരിച്ചു കൊണ്ട് സുഹൃത്ത്‌ "അതിന് എന്താ, അസ്സല് പുട്ടും കടലേം കിട്ടുന്ന ഒരിടം ഉണ്ട്. ഇവിടെ അടുത്ത് തന്നാ"

സുഹൃത്ത്‌ പറഞ്ഞതനുസരിച്ച്, അടുത്ത് തന്നെയുള്ള ഒരു ടി സ്ടാളില്‍ പോയി വയറു നിറച്ചു പ്രാതല്‍ കഴിച്ചു. പൈസ കൊടുക്കാന്‍ നേരം കാഷ്യര്‍ വേണ്ടെന്നു പറഞ്ഞു . ഞാന്‍ അത്ഭുതപെട്ടു ചോദിച്ചു

"അതെന്താ അങ്ങിനെ..? നാട് മുഴുവന്‍ വിലക്കയറ്റം കൊണ്ട് സഹി കേട്ട് നില്‍ക്കുമ്പോള്‍ ഒരു ഫ്രീ സര്‍വീസ്..?"

"ഐശ്വര്യമുള്ള ആളുകള്‍ കടയില്‍ വന്നാല്‍ കടക്കു ഐശ്വര്യം കൂടും സാര്‍, അടുത്ത തവണ വരുമ്പോള്‍ വാങ്ങിച്ചോളാം സാര്‍ " ഹോട്ടലുകാരന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

"അത് പിന്നെ മാഷെ, അവരുടെ കടയുടെ പുബ്ലിസിടിക്കു വേണ്ടി ചിലപ്പോ ഫ്രീ കൊടുക്കുന്നതായിരിക്കും, നമുക്ക് പോകാം, വെറുതെ സമയം കളയണ്ട". എനിക്കെന്തോ അപകടം മണത്തു. സുഹൃത്ത്‌ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അറിയാതെ പുറത്തോട്ടു നടന്നു.

"മാഷേ വഴി മുഴുവന്‍ ചെളിയും ഗട്ടറുകളാ. നമുക്ക് ഓട്ടോ പിടിച്ചു പോയാലോ...?"

"കുറെ വഴിയുണ്ടോ...എന്നാല്‍ ഓട്ടോ പിടിച്ചേക്കാം " ഞാനും സമ്മതിച്ചു. യാത്ര ചെയ്യുന്നതിനിടയില്‍ സുഹൃത്തിനു മൊബൈല്‍ വന്നപ്പോള്‍ അറിഞ്ഞു .ചെറി ഭവന്‍ തുറക്കാന്‍ വൈകും എന്ന്. 

"മാഷേ ...! എന്‍റെ കൂട്ടുകാരന്‍ ചെറി ഭവനിലെ പ്യുണ്‍ ശങ്കരന്‍ വിളിച്ചതാ, ഇന്നു ഉച്ചക്ക് ശേഷമേ ഓഫീസ് തുറക്കൂ എന്ന്, നമുക്ക് കുറച്ചു നേരം തൊട്ടടുത്തുള്ള എന്‍റെ ലോഡ്ജില്‍ വിശ്രമിച്ചു പോകാം".

സുഹൃത്തിനെ അവിശ്വസിക്കാന്‍ എന്തോ എനിക്ക് മനസ്സ് വന്നില്ല.

അങ്ങിനെയോ ...?

എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ചതി ആകുമോ...? ...ഛെ ഛെ ...! അതിനു ഇതു കോഴിക്കൊടോന്നും അല്ലല്ലോ ....എറണാകുളം അല്ലെ..?

"മച്ചാ ഇന്ന് തിങ്കള്‍ ആഴ്ചയല്ലേ ..ഓഫീസ് തുറക്കാന്‍ വൈകും " ഓട്ടോകാരനും സുഹൃത്തിനെ പിന്താങ്ങി. നിര്‍ബന്ധപൂര്‍വം ഓട്ടോ കാരന്‍ ഒരു കൂതറ ലോഡ്ജിന്‍റെ മുന്നില്‍ നിര്‍ത്തി. പൈസ എത്ര ആയി എന്ന് ചോതിച്ചപ്പോള്‍ അയ്യാള്‍ക്കും വേണ്ടത്രേ ...! തല കുലുക്കി ചിരിച്ചു കൊണ്ട് പാഞ്ഞു പോയി ഓട്ടോക്കാരന്‍.....,

ഭൂമിയില്‍ ഇങ്ങനെയും കുറെ ആള്‍ക്കാര്‍ ജീവിചിരുപ്പുണ്ടോ...? ഞാന്‍ അട്ഭുതപെട്ടു .

"അയ്യാള്‍ ഓട്ടം കഴിഞ്ഞു റിട്ടന്‍ പോകുന്ന ഓട്ടോക്കാരന്‍ ആയിരിക്കും അതാ കാശു വാങ്ങാന്‍ മടിച്ചത് ". 

സുഹ്രുത്തിന്‍റെ മറുപടിയില്‍ എന്തോ കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ടെന്ന് എനിക്ക് തോന്നി. പൊട്ടി പൊളിഞ്ഞ ലോഡ്ജിനോട് അടുക്കുമ്പോള്‍ എവിടെ നിന്നോ ഒരു പാട്ടു ഞാന്‍ ശ്രദ്ധിച്ചു

"അവനവന്‍ കുഴിക്കുന്ന കുരുക്കഴിക്കുമ്പോള്‍ ഗുലുമാല്‍ ". എന്തോ അപായം വരാന്‍ പോകുന്ന ലക്ഷണം ആണെന്ന് എനിക്ക് തോന്നി.

"എനിക്ക് തിരിച്ചു പോകണം ....! ".സിംഹത്തിന്‍റെ മുന്നില്‍ പെട്ട കുഞ്ഞാടിനെ പോലെ ഞാന്‍ കെഞ്ചി .

സുഹൃത്തിന്‍റെ മട്ടും ഭാവവും മാറി ...

"എവിടെ പോകാന്‍ ...?. ഉറുപ്പിക 300 ചിലവാക്കിയാ നിന്നെ ഇവിടെ എത്തിച്ചത് . ഇതു സ്ഥാലം കൊച്ചി ആണെങ്കിലും ഞാന്‍ കൊയിക്കൊട്ടുകാരന്‍ ആലി പോക്കരാ ....!"

കേരളത്തില്‍ ആണുങ്ങള്‍ക്ക് വരെ രക്ഷയില്ല. പിന്നാ പെണ്ണുങ്ങളുടെ കാര്യം.

(വായനക്കാര്‍ കുടിച്ച ചായയില്‍ 0% പാലും 100% വെള്ളവുമാണ് ക്ഷമിക്കുക, കോഴിക്കോടു പേര് വെറും സാങ്കല്‍പ്പികം മാത്രം)