"My favorite blog comments and 'mini stories - ValTube"

Wednesday, January 9, 2013

വിലകയറ്റം

Posted by VaITube | Wednesday, January 9, 2013 | Category: |

എതു ഭരണം വന്നാലും ഇന്ത്യയില്‍ അഴിമതി കുറയാന്‍ പോകുന്നില്ല. വല്ലവന്‍റെ കയ്യിലുള്ള പെട്രോളിനെ ചൊല്ലി സര്‍ക്കാരിന്‍റെ നെഞ്ചത്ത് കയറിയിട്ട് എന്ത് കാര്യം ? അതിന്‍റെ വരവ് നിന്നാല്‍ പിന്നെ ആരെ പറയും ? വിലകയറ്റം കൂടുക എന്നല്ലാതെ, വിലയിറക്കം സ്വപ്നം കാണേണ്ടി വരില്ല. മാന്‍' ജിക്ക് ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് വണ്ടി അങ്ങിനെ ഓടുന്നു എന്ന് മാത്രം. നട്ടെല്ല് ഉള്ളവരാനെങ്ങില്‍ ഇപ്പോള്‍ വലിച്ചെറിഞ്ഞു പോയി കാണും . വിലകയറ്റം കൊണ്ട് ഇവിടെ സാധാരണ ജനങ്ങള്‍ക്ക്‌ എന്ത് പൊരുതി മുട്ട് ഉണ്ടെന്നാണ് പറയുന്നത് ...? ഉത്തരം ബീവറേജിന്‍റെ ക്യു നോക്കി പറയണം. എന്നാലും പറയും വിഷം വാങ്ങാന്‍ കാശില്ലെന്ന്..!. പട്ടിണി പാവങ്ങളുടെ കയ്യിലും സ്മാര്‍ട്ട്‌ ഫോണ്‍, പണക്കാരുടെ ആഡംബര കാറുകള്‍ പലതരം .ചിലര്‍ വീടുകള്‍ മോടി പിടിപ്പിച്ചു ഒരു വക ആക്കുന്നു . പെട്രോളിന് വില കൂടിയാലും പൊങ്ങച്ചത്തിന് ഒരു കുറവും ഇല്ല . നാട്ടിലുള്ള ചെറുപ്പക്കരെല്ലാം പല തരം ബ്രോക്കര്‍മാരും . എല്ലാവരുടെയും കയ്യില്‍ പൂത്ത കാശു .സര്ക്കാര് ജോലിക്കാരെല്ലാം നല്ല ശമ്പളം വാങ്ങി അന്തസോടെ ജീവിക്കുന്നു . പറമ്പില്‍ പണിയുന്ന തമിഴന്‍ പറയുന്നു "കേരളം ഗോഡ്സ് ഓണ്‍ കണ്‍ട്രി " ആണെന്ന് . എല്ലാവര്‍ ക്കും കാണും ആരെങ്ങിലുമൊക്കെ വിദേശത്ത് . കേരളത്തിന്‍റെ ഒരറ്റം ഗള്‍ഫ്‌ ആണെന്ന് പണ്ടാരോ പറഞ്ഞിരുന്നു. ഗള്‍ഫിലെ എണ്ണയുടെ വീര്യം കുറയുമ്പോള്‍ കാണാം god's തല തിരിയുന്നത് . പണ്ട് ഇറാക്കില്‍ യുദ്ധം വന്നപ്പോള്‍ അത് കണ്ടതാണ് .ചുവടുകള്‍ പിഴച്ചു ദാരിദ്യം കൂടുമ്പോള്‍ ചിലര്‍ തൂങ്ങുന്നു. മറ്റു ചിലര്‍ പണയം പണയം വെക്കുന്നു . എന്നാലും പത്രാസിനു ഒരു കുറവും ഇല്ല . മറ്റുള്ളവരെ ബോധ്യപ്പെടുത്താനും, സമൂഹത്തിന്‍റെ അംഗീകാരത്തിനുമായി കൂടുതല്‍ മോഹങ്ങള്‍ വരും വര്‍ഷങ്ങളില്‍ ചെലവുകള്‍ക്കാധാരമാകും. ഇപ്പോള്‍ ഫാനുപയോഗിക്കുന്നവര്‍ക്ക് വരും നാളുകളില്‍ എ.സി വേണ്ടി വരും. ഇരു ചക്രവാഹനം, നാലു ചക്രത്തിലേയ്ക്ക് മാറുന്പോള്‍ ചെലവും ഉയരും. സാധാരണ കാറില്‍ നിന്ന് ആഡംബര കാറിലേയ്ക്കുള്ള മാറ്റത്തോടൊപ്പം വിദേശ രാജ്യങ്ങളില്‍ വിനോദയാത്രയ്ക്കായുള്ള മോഹങ്ങള്‍ സാധാരണം. ഇങ്ങനെ പോയാല്‍ അടുത്ത് തന്നെ ഇന്ത്യ മറ്റൊരു ആഫ്രിക്ക ആയി തീരുമെന്നതിനു ഒരു സംശയവും ഇല്ല .സ്വന്തം വീട്ടിലെ ചെലവ് നിയന്ത്രിക്കുക എന്നല്ലാതെ നമുക്കെന്തു ചെയ്യാനാകും..? ചെലവു ചുരുക്കി ജീവിക്കാന്‍ പഠിക്കുക.