"My favorite blog comments and 'mini stories - ValTube"

Thursday, October 10, 2013

വീട്ടിലിരുന്നു കോടികള്‍ ഉണ്ടാക്കാം ...!

Posted by VaITube | Thursday, October 10, 2013 | Category: |






നിങ്ങള്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് ജോലിയില്‍ പരിജ്ഞാനം ഉള്ള വീട്ടമ്മയാണോ ..? വീട്ടിലിരുന്നു കോടികള്‍ ഉണ്ടാക്കാം ...!

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പു FM റേഡിയോവിലൂടെ കേട്ട ഒരു പരസ്യം ഓര്ക്കുന്നു. സ്കൂള് കുട്ടികള്ക്കും വീട്ടമ്മ മാര്ക്കും വീട്ടിലിരുന്നു കമ്പ്യൂട്ടറില്‍ ജോലി ചെയ്തു പണം ഉണ്ടാക്കാംഎന്നതായിരുന്നു പരസ്യം. ചുരുങ്ങിയത് മാസം 25000 രൂപ വരെ നിഷ്പ്രയാസം സമ്പാദിക്കാം. നിങ്ങളുടെ വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടാകണമെന്ന് മാത്രം. ഇല്ലെങ്ങില്‍ പൈസ കൊടുത്താല്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനി തന്നെ സെറ്റ് അപ്പ്‌ ചെയ്തു തരും, ചെറിയൊരു ഫീസില്‍ അത്യാവശ്യം കമ്പ്യൂട്ടര്‍ ട്രെയിനിങ്ങും കമ്പനി കൊടുക്കുമെത്രേ. കേട്ടവര് ഉടനെ തന്നെ വിവരങ്ങള്‍ തിരക്കി അറിഞ്ഞു. വിദേശത്തുള്ള ഒരു വലിയ ഗ്രൂപ്പിന്റെ കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ ജോലികള്‍ ചെയ്യാന്‍ ചെലവു ചുരുങ്ങിയ രീതിയില്‍ ചെയ്തെടുക്കുവാന്‍ വേണ്ടി ഒരു ഇടനിലക്കാര്‍ കൊടുത്ത പരസ്യം ആണ്. ഒരു പ്രൊജക്റ്റ്‌ ഒരു ആഴ്ചക്കുള്ളില്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ 2500 രൂപ കിട്ടും. പക്ഷെ ഒരു നിബന്ധന മാത്രം അക്ഷര തെറ്റ് വരുത്താനും പാടില്ല. ഒരു പ്രോജെക്ട്നു 5000 രൂപ എന്ന നിരക്കില്‍ ഡിപ്പോസിറ്റും നല്കണം. എപ്പോള്‍ വേണമെങ്കിലും തിരിച്ചെ ടുക്കാവുന്ന ഈ ഡിപ്പോസിറ്റ്‌ കമ്പനി ഒരു ഉറപ്പിനു വേണ്ടിയാണു വാങ്ങുന്നത് . അഥവാ നിങ്ങള്‍ ശരിയായ സമയത്ത് ജോലി തീര്തില്ലെങ്ങില്‍ അത് പ്രദാന കമ്പനിക്ക്‌ നഷ്ടമുണ്ടാക്കും. സമയത്തിന് ജോലി മുഴുവനക്കിയില്ലെങ്ങില്‍ ഡിപ്പോസിറ്റ്‌ നഷ്ടപെട്ടും. ആദ്യ ദിവസങ്ങളില തന്നെ ഒരു നല്ലൊരു ശതമാനം വീട്ടമ്മ മാരും സ്കൂള്‍ കുട്ടികളും കോളേജു വിദ്യാര്‍ത്ഥികളും പുതിയ സ്കീമില്‍ ചേരാന്‍ തിരക്കായി. 5000 രൂപ ഡിപ്പോസിറ്റ്‌ നല്കി ചേര്‍ന്നവര്‍ക്കു ഒരാഴ്ചക്ക് ശേഷം പറഞ്ഞ ശമ്പളവും കിട്ടി. തുടക്കത്തില ചെറിയ ടൈപ്പിംഗ്‌ ജോലിയാണ് ഇടനിലക്കാര്‍ കൊടുത്തിരുന്നത്. സുഖം ജോലി. ഒരു അല്ലലുമില്ലതെ വീട്ടിലിരുന്നു പൈസ ഉണ്ടാക്കാം. അക്ഷര തെറ്റ് ഉണ്ടെകിലും കമ്പനി ശമ്പളം പറഞ്ഞ കൊടുത്തിരുന്നു . ശമ്പളം കിട്ടി തുടങ്ങിയപ്പോള്‍ ഒരു പാട് പേര്‍ പാര്‍ട്ട്‌ ടൈം ആയി പുതിയ ജോലി ചെയ്യുവാനും തുടങ്ങി. ആദ്യം ഒരു പ്രൊജക്റ്റ്‌ ചെയ്തവര്‍ അത് രണ്ടാക്കി, പിന്നെ നാലു പ്രൊജക്റ്റ്‌ ആയി വര്ദ്ധിച്ചു . കമ്പനിക്ക് ടെപോസിറ്റ്‌ ഇനത്തില്‍ നല്ലൊരു വര്മാനം കിട്ടി തുടങ്ങി. രണ്ടു മൂന്ന് മാസം കൊണ്ട് 6000 പേര്‍ ജോയിന്‍ ചെയ്തു. പലരും ബാങ്കില്‍ നിന്ന് പണം വായ്പ എടുത്തു ജോലിക്കാരെ നിയമിച്ചു വന്‍ തോതില്‍ ജോലി ചെയ്തു. മറ്റു ചിലര് സ്വര്ണം പണയം വെച്ച് ബിസ്സിനെസ്സ് വലുതാക്കി. വീട്ടമ്മമാര്‍ രാത്രിയും പകലും ജോലി ചെയ്തുകൂടുതല്‍ കൂടുതല്‍ പ്രോജെച്ടുകള്‍ ചെയ്തു തീര്‍ത്തു. കോടി കണക്കിന് പൈസ ഡിപ്പോസിറ്റ്‌ ഇനത്തില്‍ കമ്പനിക്ക്‌ കിട്ടിയപ്പോള്‍ ഒരു ദിവസം കമ്പനി മുങ്ങി. ജോലിക്കാരില്‍ ചിലര്‍ ജയിലിലുമായി. കൂടുതല്‍ പേരുടെ ഡിപ്പോസിറ്റ്‌ തുക കിട്ടുന്നതിനു വേണ്ടി അക്ഷര തെറ്റ് വരുതിയവര്ക്കും ശമ്പളം കൊടുത്തിരുന്നു. കേസ് കൊടുക്കുന്നവര്‍ക്കെതിരെ അക്ഷര തെറ്റുകളുടെ പേരും പറഞ്ഞു ഡിപ്പോസിറ്റ്‌ തുക തിരികെ കൊടുക്കാതിരിക്കാം. വീട്ടമ്മമാരും കുട്ടികളും വിദ്യാര്‍ത്ഥികളും പാര്‍ട്ട്‌ ടൈം ജോലിക്കാരും ചെയ്തത് പാഴ്വേലയായി. ഡിപ്പോസിറ്റ്‌ തുക കൈക്കലാക്കാന്‍ വേണ്ടി ടൈപ്പ് ചെയ്യാന്‍ കൊടുത്ത documents എല്ലാം വെറും സ്ക്രാപ്പുകള്‍ ആയിരുന്നു എന്നുള്ള സത്യം പിന്നീടാണ്‌ അറിഞ്ഞത്. എങ്ങിനെയുണ്ട് പോലീസിന് പോലും പിടിക്കാന്‍ പറ്റാത്ത പുതിയ തട്ടിപ്പ് ..!