"My favorite blog comments and 'mini stories - ValTube"

Sunday, October 27, 2013

ഇതു ശരിയാണോ ...അതോ ശശിയാണോ..?

Posted by VaITube | Sunday, October 27, 2013 | Category: |




നമ്മുടെ നാട്ടിൽ എന്തും നടക്കും എന്നൊരു ധാരണ പലർക്കും ഉണ്ട്. മറ്റു രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ജയസൂര്യക്ക് അപ്പോൾ തന്നെ തക്ക ശിക്ഷ കിട്ടിയേനെ. തോന്നിയ പോലെ കുഴി മൂടിയാൽ, നാളെ അത് ടാർ ചെയ്താലും ചിലപ്പോൾ നിലനിൽക്കില്ല. അതുമല്ലെങ്കിൽ നിയമപരമായ ഉറപ്പോടെ, നഗരസഭയുടെ അനുമതിയോടെ, എന്തു കൊണ്ട് ജയസൂര്യ റോഡ്‌ നന്നാക്കുവാൻ ശ്രമിക്കുന്നില്ല ...?  റോഡിൽ പണിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദ്ദണ്ടങ്ങളെ കുറിച്ചുള്ള അവബോധം ഇവർക്ക് ഉണ്ടായിരുന്നോ ...? അശാസ്ത്രീയ മായ രീതിയിൽ കുഴിയടച്ചതിനു ശേഷം ഉണ്ടാകുന്ന അപകടങ്ങൾക്ക് ആര് സമാധാനം പറയും...? അഥവാ ജയസൂര്യക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് പബ്ലിസിറ്റി ഒഴിവാക്കി ഇതു ചെയ്തില്ല ...? റോഡ്‌ മോശമായാൽ പൊതുമരമത്തിനെതിരെ നിയമനടപടിക്കാണ് ശ്രമിക്കേണ്ടത് .റോട്ടിലെ കുഴി അടക്കാൻ ബന്ധപെട്ടവരെ നിര്ബന്ധിക്കാൻ മാത്രമേ ഒരു പൌരനു അവകാശം ഉള്ളൂ, അതിനു വേണ്ടി ഏതു അറ്റം വരെ പോകാൻ ശ്രമിക്കുകയാണ് ജയസൂര്യ ചെയ്യേണ്ടിയിരുന്നത്. ഒരു പാലം ഇടിഞ്ഞു വീഴാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു പാലം പുതിക്കി പണിയാൻ ആരെങ്കിലും ശ്രമിക്കുമോ ..? സ്ട്രീറ്റ് ലൈറ്റ് ഫ്യൂസ് പോയാൽ ഇലക്ട്രിക്‌ സിറ്റി ഓഫീസിൽ പോയി പരാതി കൊടുക്കുന്നതിനു പകരം, സ്വയം അപകടം ക്ഷണിച്ചു വരുത്തുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട് . (സ്വന്തം വിവാഹ തലേന്ന്, കരണ്ട് പോയപ്പോൾ ഫ്യൂസ് കെട്ടാൻ പോയി ട്രാൻസ്ഫോർമ്മറിൽ നിന്ന് ഇലക്ട്രിക്‌ ഷോക്ക് അടിച്ചു മരണം വരിച്ച ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു). ജയസൂര്യയുടെ "THANK YOU" എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ നാട് നന്നവാത്തതിനെ കുറിച്ച് സിനിമയിൽ നായകൻ വിമർശിക്കുന്നുണ്ട്. സിനിമയുടെ പബ്ലിസിറ്റി കൂട്ടുന്നതിനു വേണ്ടി തന്നെയാകണം അത് വരെ ഇല്ലാത്ത ഒരു "പ്രത്യേക" രാജ്യസ്നേഹം! തല്ക്കാലം എല്ലാവര്ക്കും, അവരവരുടെ ജോലി ചെയ്യുന്നതാണ്‌ ഉചിതം. താങ്കളുടെ "കസർത്തുകൾ" സിനിമയിലൂടെ കാണാൻ ആഗ്രഹിക്കുന്ന ഒരു ആരാധകൻ മാത്രമാണ് ഞാൻ. അഗർബത്തീസിനു വിജയം ആശംസിക്കുന്നു ...!