"My favorite blog comments and 'mini stories - ValTube"

Monday, December 17, 2012

പെട്രോള്‍ രാഷ്ട്രീയം

Posted by VaITube | Monday, December 17, 2012 | Category: |






പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യ മേളകളില്‍ കാണുന്ന ഒരു സ്ഥിരം പരിപാടിയുണ്ട്. ചാണകത്തില്‍ നിന്നും വൈദ്യുതി .ഒരു വലിയ പാത്രത്തില്‍ നാറുന്ന പശുവിന്‍ ചാണകം നിറച്ചു വെച്ചിരിക്കുന്നു. അതില്‍ മുങ്ങി കിടക്കുന്ന രണ്ടു വയറുകളുടെ അറ്റം ഒരു ബള്‍ബില്‍ ഘടിപ്പിച്ചിരിക്കുന്നു. സ്വിച്ച് ഓണ്‍ ചെയ്താല്‍ ബള്‍ബ് കത്തുന്നു. ആര് കണ്ടാലും അതിശയിക്കും. വൈദ്യുതിയുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത തരികിട പരിപാടികളുമായി പത്രങ്ങളിലും മറ്റും ജനശ്രദ്ധ പിടിച്ചു പറ്റിയ കോണ്‍വെന്റിലെ കുട്ടികള്‍ ചെയ്തു വെച്ചിരിക്കുന്ന സൂത്രം എന്താണെന്ന് അറിയേണ്ടേ ..? ചാണകത്തില്‍ മുങ്ങി കിടക്കുന്ന വയറുകള്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത്, വയറുമായി ഘടിപ്പിച്ചു വെച്ചിരിക്കുന്ന എവറടി ബാറ്റെറികളാണ്. ഇതു പോലാണ് ഇന്നു രാഷ്ട്രീയക്കാര്‍ പറയുന്ന പല പ്രഖ്യാപനങ്ങളും. ആരാന്‍റെ കയ്യിലിരിക്കുന്ന പെട്രോളും, പച്ചവെള്ളം പെട്രോള്‍ ആക്കുന്ന മന്ത്രിമാരും. കഥയറിയാതെ ആട്ടം കാണുന്ന ജനങ്ങളും. അവസാനം കഴുതകള്‍ ആകുന്നതു പാവം ജനങ്ങള്‍ തന്നെ.

ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ സത്യസന്തമാനെങ്ങിലും ഇല്ലെങ്കിലും, സിലിണ്ടെര്‍ വര്‍ഷത്തില്‍ ഒന്നായാലും പത്തെണ്ണം ആയാലും, പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വരവ് നിലച്ചാല്‍, പിന്നെ എന്ത് ചെയ്യും ...?

ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും എണ്ണ ഉത്പാദകരായ ഗള്‍ഫ്‌ രാജ്യങ്ങള്‍ തിരുമാനിക്കുന്നത് പോലെയാണ് ഭാവിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിപണനം നടക്കുക. മറ്റൊരാളുടെ കയ്യിലിരിക്കുന്ന പെട്രോളിനെ കുറിച്ച് നമ്മള്‍ തമ്മിലടിച്ചിട്ടു എന്ത് കാര്യം, ഉപയോഗം പരാമാവധി കുറയ്ക്കുക. അത്ര തന്നെ. ഇന്ത്യയിലെ എണ്ണ കമ്പനികളുടെ കള്ള കണക്കുകളും, മറ്റു രാജ്യങ്ങളിലെ ഇന്ത്യയെക്കാള്‍ വില കുറഞ്ഞ പെട്രോളിന്‍റെ കണക്കുകളും നമ്മള്‍ കുറെ കണ്ടതാണ്. ഭരിക്കുന്നവര്‍ മാറിയാല്‍ ഈ കണക്കുകള്‍ എല്ലാം മാറി മറിയുമോ ...?

"എന്തുകൊണ്ട് വാഹനമേഖലയില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നു?"

പെട്രോളിനും ഡീസലിനും എത്ര വില കൂടിയാലും ഇവിടെ വാങ്ങാന്‍ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ എന്തിനു നിയന്ത്രിക്കണം..? ഡീസലിന് കൂടുതല്‍ സബ്സിഡി നല്‍കി വിലക്കയറ്റം നിയന്ത്രിച്ചപ്പോള്‍, അതിനെ മറികടന്നു ഡീസല്‍ കാറുകളുടെ പെരുപ്പം, ഡീസലിന്റെ സബ്സിഡിയും കുറക്കാന്‍ കാരണമായി. പബ്ലിക് ട്രാന്‍സ്പോര്ട്ടിനെ പ്രോത്സാഹിപിച്ചു, പെട്രോളിയത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. കുട്ടികള്‍ക്ക് വരെ മാര്‍കെറ്റില്‍ പുതുതായി ഇറങ്ങുന്ന കാറുകളുടെ ഫുള്‍ ഫീച്ചര്‍ കാണപാഠമാണ്. അരി ഉത്പാദിപ്പിക്കുന്നത് എങ്ങിനെയെന്ന് അറിഞ്ഞില്ലെങ്ങിലും .

"എണ്ണ സമൃദ്ധമായ വെനിസ്വേലയിലും സൗദി അറേബ്യയിലും ഗ്യാലന്‍ കണക്കിന് ഇന്ധനം തുച്ഛവിലയ്ക്കാണ് നല്‍കിവരുന്നത്".

നമ്മുടെ നാട്ടില്‍ ലഭിക്കുന്ന തേങ്ങയുടെ വില നമുക്ക് അറിയാവുന്നതല്ലേ...!

"ആഗോളതാപനം സംബന്ധിച്ച ക്യോട്ടോ പ്രോട്ടോക്കോളും ഇന്ധന വില കൂട്ടാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നുണ്ടെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്".

ഇന്ധന വില കൂട്ടാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്നത്തിലുപരി, ഉപയോഗം കുറച്ചു അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കൂടാതെ നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ് .

"ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടര്‍മാര്‍ അവരുടെ നീരസം തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നതിനാല്‍ ഭരണമാറ്റത്തിനുവരെ അത് വഴിതെളിയിച്ചേക്കാം."

അടുത്ത് വരുന്ന മന്ത്രിസഭയും ഇതൊക്കെ നേരിടേണ്ടി വരില്ലേ..? അതോ പച്ചിലയില്‍ നിന്നും പെട്രോള്‍ കണ്ടുപിടിച്ച തമിഴ് നാട്ടുകാരന്‍ രാമറിനെ കൂട്ട് പിടിച്ചു, അത്ഭുധങ്ങള്‍ സൃഷ്ടിക്കുമോ..?

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സൌരോര്‍ജ്ജം ഉപയോഗിച്ചുള്ള സ്ത്രോതസുകളുടെ ആവിര്‍ഭാവവും, എനര്‍ജി കുറച്ചു മാത്രം ആവശ്യമായി വരുന്ന LED ബള്‍ബുകളുടെ ഉപയോഗവും വരും തലമുറകളെ കൂടുതല്‍ ചിന്തിപ്പിക്കാനും ദൌര്‍ലഭ്യം നേരിടുന്ന പെട്രോളിയം ഉപയോഗം കുറയ്ക്കാനും, മലിനമാക്കപെടുന്ന പ്രകൃതിയിലെ കാര്‍ബണിന്റെ അളവ് കുറക്കുന്നതിനും ഇടയാകട്ടെ.