"My favorite blog comments and 'mini stories - ValTube"

Friday, January 4, 2013

അവര്‍ മടങ്ങി വന്നു.....

Posted by VaITube | Friday, January 4, 2013 | Category: |


















ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...

ബന്ധനം ബന്ധനം തന്നെ പാരില്‍ ...

പറഞ്ഞ വാക്ക് പാലിച്ച ഇറ്റാലിയന്‍ നാവികരെ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. യാതൊരു മുന്‍ വൈരാഗ്യവും ഇല്ലാതെ, ചെറിയൊരു മദ്യലഹരിയില്‍ ആരോ വിളിച്ചു കൂവിയപ്പോള്‍ തോന്നിയ ഒരു മണ്ടത്തരം അല്ലെങ്ങില്‍ കയ്യബദ്ധം. ഇന്നെല്ലെങ്ങില്‍ എനിക്കും നിങ്ങള്‍ക്കും സംഭവിക്കാം. ഇന്നു കാണുന്ന ഈ സുന്ദര ജീവിതം, ചിലപ്പോള്‍ ഇരുട്ടുമുറി ആകുന്നതു നിമിഷ നേരങ്ങള്‍ കൊണ്ടായിരിക്കാം. ലിഫ്റ്റിലൊ ടോയലെറ്റിലോ പത്തു നിമിഷം കുടുങ്ങിയാല്‍ നമുക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം ഊഹിക്കവുന്നത്തെ ഉള്ളൂ. ചെറുതും വലുതുമായി ഇതുപോലെ "കയ്യബദ്ധം" പറ്റി ഒരുപാടു ഇന്ത്യക്കാര്‍ വിദേശ ജയിലുകളിലും കിടക്കുന്നുണ്ട്. കടുത്ത ശിക്ഷകള്‍ നല്‍കുന്ന ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോലും , ഡെത്ത് മണി നല്‍കിയാല്‍ മോചിപ്പിക്കുന്ന ഒരു രീതി ഉണ്ട്. മരിച്ചവരുടെ കുടുംബത്തിനു ഡെത്ത് മണി നല്കാന്‍ പൈസ ഇല്ലാതെ ആന്ദ്രപ്രദേശിലുള്ള അവരുടെ ഭാര്യമാര്‍ സംഘടിച്ചു സ്വന്തം കിഡ്നി വില്കാന്‍ തയ്യാറായ കഥ അടുത്തിടെ പത്രത്തില്‍ വായിച്ചിരുന്നു.

ഇറ്റാലിയന്‍ നാവികരെ കുറെ കാലം ജയിലില്‍ തീറ്റി പോറ്റി നമ്മുടെ ഖജനാവിലെ പൈസ കളയുക എന്നല്ലാതെ അവര്‍ക്കും നമുക്കും മരിച്ചവരുടെ വീടുകര്‍ക്കും ഒരു ഗുണവുമില്ല. പരമാവധി "ഡെത്ത് മണി " കൈക്കലാക്കി അവരെ പറഞ്ഞു വിടുക. ജിവിതത്തില്‍ അവര്‍ ഇനി ഒരിക്കലും ശരിക്കുള്ള വെടി പൊട്ടിക്കുമെന്നു തോന്നുന്നില്ല. മറ്റു പട്ടാളക്കാര്‍ക്കും ഇതു ഒരു പാഠം ആകും. ഇവരുടെ കയ്യില്‍ നിന്നും കിട്ടുന്ന പൈസ കൊണ്ട്, മരിച്ചു പോയ മുക്കുവര്‍ക്കുവരുടെ കുടുംബത്തെയും സംരക്ഷിക്കാം , ഉത്തര ഇന്ത്യയിലെ അന്തി ഉറങ്ങാന്‍ കിടപ്പാടം ഇല്ലാത്ത പട്ടിണി പാവങ്ങള്‍ക് കുറച്ചു കമ്പിളി പുതപ്പു വാങ്ങി കൊടുത്താല്‍ അത് എത്ര നന്നായിരിക്കും. ഇന്നെല്ലെങ്ങില്‍ നാളെ അവരും ജയിലിലെ ചൂടും, ചിക്കന്‍ ബിരിയാണിയുടെ സ്വാദും മണം പിടിച്ചു വരുന്നതിനു മുമ്പ് .

മറ്റൊരു വശവും നമുക്കിവിടെ കാണേണ്ടതുണ്ട്, തണുപ്പ് പിടിച്ച കട തിണ്ണയില്‍ പട്ടിണിയും ദാരിദ്ര്യവും പേറി അസുഖങ്ങളും കൂട്ടി ജീവിക്കുന്ന ഒരു മനുഷ്യ വര്‍ഗ്ഗം. സമൂഹം സൃഷ്ടിച്ച കഷ്ടതയില്‍ ക്രൂരത അനുഭവിക്കുന്ന ഒരു വിഭാഗം. മറ്റൊരാളുടെ അടിമകളായി, മാന്യന്മാരായി ജീവിക്കുന്ന, വേറൊരു വിഭാഗവും. നഗരത്തിലെ നരകം. അതും സമൂഹത്തിന്‍റെ സൃഷ്ടി തന്നെയന്നു മറക്കരുത്. അവനു അവകാശപെട്ട ചിക്കന്‍ ബിരിയാണിയാണ് നമ്മളും തിന്നുന്നത് എന്ന് ഓര്‍മ്മ വേണം. ഇന്നല്ലെങ്ങില്‍ നാളെ അവനും ഒരു ചിക്കന്‍ ബിരിയാണി തിന്നാന്‍ മോഹം തോന്നിയാല്‍, മറ്റു മനുഷ്യരെ പോലെ അല്പം കൂടി സുഖജീവിതം ആഗ്രഹിച്ചാല്‍ അതിനുള്ള ഒരു എന്ട്രന്‍സ് പരീക്ഷയായിരിക്കാം അവര്‍ ചെയ്യുന്ന കുറ്റ കൃത്യങ്ങളും. കടത്തിണ്ണയില്‍ ഉറങ്ങിയിരുന്ന ഗോവിന്ദ ചാമിക്ക്‌ ഇന്നു ഒരു അഡ്രസ്‌ ഉണ്ട് . അസുഖം വന്നാല്‍ ചികല്സിക്കാന്‍ ഡോക്ടര്‍ ഉണ്ട്. മൂന്നു നേരം വയറു നിറച്ചു ഭക്ഷണം. ജീവിതം മുന്‍പത്തേക്കാള്‍ സുഖകരം. ഇതു മറ്റു ഗോവിന്ദന്‍ കുട്ടികള്‍ക്കും ഒരു പ്രചോദനം ആയാല്‍ നമ്മള്‍ ആരെ കുറ്റം പറയും...?.

"പോലീസിന്‍റെ കുറച്ചു തല്ലു കിട്ടിയാലും അവരും ജയിക്കട്ടെ എന്‍‌ട്രന്‍സ് പരീക്ഷ" എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെയും ക്രൂശിക്കില്ലേ ...? അതോ..ചേരികളില്‍ താമസ്സിക്കുന്നവരെയും, മാനസ്സിക രോഗത്തിന് അടിമപെട്ടവരെയും, എയിഡ്സ് രോഗികളെയും വെടി വെച്ച് കൊന്നു നമുക്ക് ഇവിടെ സുഖമായി ജീവിക്കണോ....?