"My favorite blog comments and 'mini stories - ValTube"

Tuesday, September 23, 2014

ഓട്ടമത്സരം

Posted by VaITube | Tuesday, September 23, 2014 | Category: |




മായനും മാവനും പന്തയം വെച്ചു. ചൊവ്വ വരെ ഓടിയെത്തണം. മായന് ആമ വേഗവും, മാവന് മുയല് വേഗവും ആയതിനാൽ, അവശകലാകാര നിയമപ്രകാരം മായന് ഒരു ദിവസം നേരത്തെ പോകാൻ നിയമം അനുവദിച്ചു. പൊതുവേ ആക്രാന്തകാരനും അഹങ്കാരിയുമായ മാവൻ മായനെ വെല്ലുവിളിച്ച് കൊഞ്ഞനം കാണിച്ചു ഓവർടേക്ക് ചെയ്തു. പാവം മായൻ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി.
ഓടുന്ന വഴിക്ക് വിശ്രമിക്കാൻ മരതണൽ ഇല്ലാത്തതിനാൽ മാവൻ നിർത്താതെ ഓടി, ഒരു ദിവസം മുമ്പേ ചൊവ്വയിൽ എത്തി. മാവൻ ചൊവ്വയിൽ എത്തിയതും മാവൻറെ മുൻവശത്തെ വാതി...ൽ തുറന്നു രണ്ടു മനുഷ്യ രൂപങ്ങൾ ചാടിയിറങ്ങി. ക്യാമറയും മൈക്കും സെറ്റ് ചെയ്ത് പ്രക്ഷേപണം ആരംഭിച്ചു.
"കേൾക്കാമോ .....കേൾക്കാമോ.....ഏതാനും നിമിഷങ്ങൾക്കകം ചൊവ്വ ബുധനിൽ ഇറങ്ങുന്നതായിരിക്കും. ഇറങ്ങുമ്പോൾ ഇടതു കാലാണോ വലതു കാലാണോ വെക്കുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണാം. .... ഈ പേടകം ഉണ്ടാക്കിയ കമ്പനി ചെയർമാൻ ഞങ്ങളുടെ സ്റ്റുഡിയോ വിൽ ഇന്നും ഇപ്പോൾ തന്നെ ഇറങ്ങാനുള്ള ഒന്നാമത്തെ ബട്ടണ്‍ ഓണ്‍ ചെയ്യുന്നതായിരിക്കും രണ്ടാമത്തെ ബെൽ അടിക്കുന്നതോട് കൂടി, ജ്വലനം തുടങ്ങുന്നതായിരിക്കും....ക്രമസമാധാനം പൊതുവേ മേഘാവൃതമാണ്.....അതെ അവസാനം രണ്ടാമത്തെ ബെല്ലും മുഴങ്ങി ...മായൻ രണ്ടു കാലും മൂന്ന് കയ്യും നിവർത്തി സുരക്ഷിതാനായി ലാൻഡ്‌ ചെയ്തിരിക്കുകയാണ്. അങ്ങിനെ വാശിയേറിയ ഓട്ട മത്സരത്തിൽ ഇന്ത്യയുടെ മായൻ ഒന്നാമതായി വിജയിച്ചിരിക്കുകയാണ്... ചൊവ്വയിൽ എങ്ങും വൻ ആഹ്ലാദ പ്രകടനങ്ങൾ ആണ് കാണാൻ കഴിയുന്നത്‌.. ... " സൂന്യകാശത്ത് നിന്നും കേരളത്തിലെ "ഉ" TV യുടെ ക്യാമറ മേനോനൊപ്പം റിപ്പോർട്ടർ ശശി.

(ശശി, ക്യാമറ മെനോനോട് : ഡാ.....ശവീ ... ഈ സാധനം നാളെ വരും എന്നല്ലെടാ പറഞ്ഞിരുന്നത്, നേരത്തേ എത്തിയെന്ന് പറഞ്ഞാൽ കൊഴപ്പാകോ ...?
ക്യാമറ മെനോനോൻ: പുറപ്പെട്ടു....പുറപ്പെട്ടു ....വേണേൽ അര മണിക്കൂർ നേരത്തെ പുറപ്പെടാം എന്നല്ലേ നമ്മ പഠിച്ചിട്ടുള്ളത്. )