"My favorite blog comments and 'mini stories - ValTube"

Tuesday, September 23, 2014

Don't worry സായിപ്പേ.....!

Posted by VaITube | Tuesday, September 23, 2014 | Category: |




കേരളത്തിൽ മദ്യം നിരോധിച്ചതോടെ ഒരു വിലയും ഇല്ലാതിരുന്ന ഗൾഫുകാരുടെ വില കുത്തനെ കയറി തുടങ്ങി. ഡ്യൂട്ടി ഫ്രീയിൽ നിന്നും കിട്ടുന്ന 2 ലിറ്റർ കുപ്പിയും കാത്ത് നാട്ടുകാർ വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങി. കേരളത്തിൽ സമ്പൂർണ്ണ മദ്യനിരോധനം എർപ്പെടുത്തിയത് അറിയാതെ ഒരു സായിപ്പ് കൊച്ചിയിലെത്തി. സായിപ്പിൻറെ കയ്യിലെ ഡ്യൂട്ടി ഫ്രീ സ്കോച്ച് വിസ്ക്കിയുടെ കവർ കണ്ടു ടാക്സിക്കാരെല്ലാം പുറകെ കൂടി. പിശുക്കനായ സായിപ്പ് ഏറ്റവും കുറഞ്...ഞ കൂലിയുള്ള രാജപ്പൻറെ പാട്ട അംബാസിടർ കാറിൽ തന്നെ ചാടി കയറി, നേരെ ഹോട്ടലിലോട്ടു വിട്ടോളാൻ പറഞ്ഞു. സായിപ്പിൻറെ കയ്യിലെ രണ്ടു സ്കോച്ച് കുപ്പി കണ്ടപ്പോൾ തന്നെ രാജപ്പൻറെ മനസ്സില് ഒരു സോഡ പൊട്ടി.
ഇടപ്പള്ളി വളവു തിരിഞ്ഞതും കാറ് ഒരു കുലുക്കത്തോടെ ഓഫായി. "പണി പാളി സായിപ്പേ ...പെട്രോള് ഫിനിഷ്. ടുഡേ പെട്രോൾ പമ്പ് ഹർത്താല്. വേണമെങ്ങിൽ സായിപ്പിൻറെ സ്കോച്ച് വിസ്കി ഒഴിച്ച് വണ്ടി ഓടിച്ചു പോകാം" മനസ്സില്ലാ മനസ്സോടെ സ്കോച്ച് കുപ്പി ഡ്രൈവർ രാജപ്പന് കൈമാറി. സായിപ്പു കാണാതിരിക്കാൻ കാറിൻറെ ഡിക്കി തുറന്നു പിടിച്ച് ഒരു മറയുണ്ടാക്കി കുപ്പി നേരിട്ട് വായിലോട്ടു കമഴ്ത്തി... ഒറ്റ വലിക്കു പകുതി കുപ്പി അകത്താക്കി. "ഇനി പോകാം സായിപ്പേ ...! പാതി കുപ്പി സായിപ്പിന് തിരിച്ചു കൊടുത്തു രാജപ്പൻ വണ്ടി ഓടിക്കാൻ തുടങ്ങി..
കടവന്ത്ര പാലം കടന്നതും കാറ് ഒരു കുലുക്കത്തോടെ വീണ്ടും ഓഫായി. "പണി അഗൈൻ പാളി സായിപ്പേ ...റേടിയെറ്ററിലെ വെള്ളം വറ്റി ന്നാ തോന്നണേ. വെള്ളക്കരം ടൂ മച്ച് ഇങ്ക്രീസ്. കേരള വാട്ടർ ടുഡേ ഹർത്താല്. വേണമെങ്ങിൽ സായിപ്പിൻറെ സ്കോച്ച് വിസ്കി ഒഴിച്ച് വണ്ടി തണുപ്പിച്ചു ഓടിച്ചു പോകാം" മനസ്സില്ലാ മനസ്സോടെ സ്കോച്ച് കുപ്പി രാജപ്പന് കൊടുത്തു . സായിപ്പു കാണാതിരിക്കാൻ കാറിൻറെ ബോണറ്റ് തുറന്നു പിടിച്ച് ഒരു മറയുണ്ടാക്കി കുപ്പി നേരിട്ട് വായിലോട്ടു കമഴ്ത്തി... ഒറ്റ വലിക്കു ബാക്കി ഉണ്ടായിരുന്ന പകുതി കുപ്പിയും അകത്താക്കി. "ഇനി പോകാം സായിപ്പേ ...! കാലിയായ കുപ്പി സായിപ്പിന് തിരിച്ചു കൊടുത്തു രാജപ്പൻ വണ്ടി ഓടിക്കാൻ തുടങ്ങി. വിസ്കിയുടെ ലഹരി രാജപ്പൻറെ തലയ്ക്കു പിടിച്ചതോടെ കാറ് "ഗ " ആകൃതിയിൽ മുന്നോട്ടു പാഞ്ഞു.
സായിപ്പിന് ഇറങ്ങേണ്ട ഹോട്ടൽ എത്തിയതും കാറ് ഒരു കുലുക്കത്തോടെ വീണ്ടും ഓഫായി. "കാറ്റ് പോയി സായിപ്പേ ...ടയറു പഞ്ചർ ആയി ന്നാ തോന്നണേ. എയർ അടിക്കാനാണെങ്ങിൽ എയർ ഇന്ത്യ ഇന്ന് പണി മുടക്കാ .... വേണമെങ്ങിൽ സായിപ്പിൻറെ സ്കോച്ച് വിസ്കി ഒഴിച്ച് എയർ അടിച്ച് ......." ഇത്തവണ രാജപ്പൻറെ ഉപദേശം കേൾക്കാൻ സായിപ്പു കാത്തു നിന്നില്ല. കയ്യിലുള്ള ഒരു കുപ്പിയും എടുത്തു സായിപ്പ് കാറിൽ നിന്നും ഇറങ്ങി, അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്ന് അവിടെ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു,...ഉടനെ സായിപ്പിൻറെ കയ്യിലുള്ള സ്കോച്ച് വിസ്കിയുടെ കുപ്പി കണ്ടതും, ഹോട്ടല്കാരൻ
"കുക്കിംഗ് ഗ്യാസ് ഹർത്താൽ സായിപ്പേ ...വേണേൽ സായിപ്പിൻറെ സ്കോച്ച് വിസ്കി ഒഴിച്ച് മണ്ണെണ്ണ സ്റ്റവ് കത്തിക്കാം"
സായിപ്പ് പുലമ്പി കൊണ്ട് തിരിച്ചു നടന്നു. "ആൾക്കഹോൾ കണ്‍ട്രോൾട് എവരിതിങ്ങ് ഇൻ കേരള"