Sunday, November 16, 2014
(Press 'R' while reading, however, and everything changes)
പുതിയ കാറ് വാങ്ങാൻ ഷോ റൂമിൽ ചെന്നപ്പോൾ, ഭയങ്കര സ്വീകരണമാണ് (-)എനിക്ക് ലഭിച്ചത്. കോട്ടും സ്യുട്ടും ധരിച്ച അങ്കരക്ഷകന്മാർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച്, സോഫ്റ്റ് ഡ്രിങ്കും ഓർഡർ ചെയ്ത്, (-)എന്നെ ആനന്ദസാഗരത്തിൽ ചിരിച്ച് മയക്കുമ്പോൾ, (-)എനിക്ക് തന്നെ സ്വയം തോന്നി (-)ഞാനൊക്കെ ഇത്ര വല്യ പുള്ളിയായോ എന്ന്. വലിയ പേരുള്ള ബാങ്കിൻറെ ചെക്ക് ബുക്ക് എല്ലാം ഒപ്പിട്ട് കൊടുത്ത് താക്കോലും വാങ്ങി അഭിമാനപുരസരം കാറോടിച്ച് വീട്ടിലേക്കു പോയി.
പിറ്റേ ദിവസം രാവിലെ (+)നിങ്ങൾ കാറുമെടുത്തു സിറ്റിയിൽ കറങ്ങാൻ വേണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് പുത്തൻ കാറ് പണി മുടക്കിയ വിവരം അറിയുന്നത് . എന്തോ ഒരു ചെറിയ ലൂസ് കോണ്ടാക്റ്റ് കാരണം എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. ഉടനെ (+)നിങ്ങളുടെ മുഖത്തെ സന്തോഷമെല്ലാം കാർമേഘം വന്നു മൂടുന്നു . കാറ് വാങ്ങിയ ഷോ റൂമിൽ കോണ്ടാക്റ്റ് ചെയ്യുമ്പോൾ ഫോണ്‍ എടുക്കുന്നില്ല. ഒരു ടാക്സി പിടിച്ച് ഉടനെ (+)നിങ്ങൾ ഷോ റൂമിലേക്ക് പായുന്നു.
വീണ്ടും ഒരു കാറ് വാങ്ങാനെന്ന ഭാവത്തിൽ അവർ (-)എന്നെ സ്വീകരിക്കുന്നു. പക്ഷേ (-)എൻറെ പ്രശ്നം പറയുമ്പോൾ ഉടനെ അവരുടെ അഭിനയമെല്ലാം മാറുന്നു. തല്കാലം (-)എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറയുന്നു. അതു വരെ VIP ആയ (-)ഞാൻ വളരെ പെട്ടന്നാണ് അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയത്. കാത്തിരിപ്പ് മിനിറ്റുകളിൽനിന്ന് മണികൂറുകളിലേക്ക് നടന്നകലുമ്പോൾ ഇടയ്ക്കിടെ (-)ഞാൻ തല പൊക്കി കോട്ട്ധാരികളെ ഓർമ്മിപ്പിക്കുന്നു. അവരാണെങ്കിൽ പുതിയ കസ്റ്റമ്മറിനെ VIP യാക്കി കൊണ്ടിരിക്കാവും. അതുമല്ലെങ്കിൽ മൊബൈലിൽ തിരക്കായിരിക്കും. (-)എൻറെ ശല്യം സഹിക്കാൻ പറ്റാതാകുമ്പോൾ, പുതിയ ഒരു നമ്പരുമായി അവർ എന്നെ സമീപിച്ചു. ഏതോ ഒരു മൊബൈൽ നമ്പർ തന്ന്, അവരുടെ സർവീസ് വർക്ക് ഷോപ്പിൽ കോണ്ടാക്റ്റ് ചെയ്യാൻ പറഞ്ഞ് (-)എന്നെ ഒഴിവാക്കാൻ ശ്രമിച്ചു. വേറെ നിവർത്തിയില്ലാത്തത് കൊണ്ട് (-)ഞാൻ നമ്പറിനു പുറകെ പാഞ്ഞു. അവരുമായി സംസാരിക്കുമ്പോൾ അതാ അടുത്ത നമ്പർ... അവിടെ പോകുമ്പോൾ ..പിന്നെ അടുത്ത സ്ഥലം. എന്തോ ഭൂമി ഉരുണ്ടാതായത് കൊണ്ട് (-)ഞാൻ വീണ്ടും കറങ്ങി തിരിഞ്ഞു പഴയ സ്ഥലത്ത് ചെന്നെത്തുന്നു.
ഇത്തവണ (+)നിങ്ങൾ വളരെയധികം ക്ഷോഭിച്ചാണ് അവരോടു സംസാരിച്ചത് എങ്കിൽ പണിപാളും. ഒരു ഉന്തും തള്ളുമാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ അവര് നിയമം പറഞ്ഞ് പേടിപ്പിക്കും. അല്ലെങ്കിൽ പോലീസിനെ വിളിപ്പിക്കും. (+)നിങ്ങളപ്പോൾ ഈ വമ്പൻ കച്ചവടകാരന് എതിരെ കേസ് കൊടുത്തോ കായികമായി നേരിടാനോ ഉള്ള മാനസ്സിക അവസ്ഥയിലായിരിക്കില്ല ..!
ഇനി എന്ത് ചെയ്യും....? ഒന്നും ചെയ്യാനില്ല. (-)എൻറെ പ്രശനം ഏതങ്കിലും ഒരു സാദാ മെക്കാനിക്കിനെ ധരിപ്പിക്കും, അവർക്കും പരിഹരിക്കാൻ കഴിഞ്ഞെല്ലെങ്കിൽ (-)എൻറെ വിഷമം മനസ്സിലാക്കി കാറ് സ്വയം സ്റ്റാർട്ട് ആകും എന്ന് കരുതി ദൈവത്തോട് പ്രാർത്ഥിക്കും . പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ ... ഒരു വഴി അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്ന്.