"My favorite blog comments and 'mini stories - ValTube"

Thursday, January 22, 2015

ബാർ കോഴി (സ്പെഷ്യൽ 18+)

Posted by VaITube | Thursday, January 22, 2015 | Category: |




ഇത് പാചകം ചെയ്യാൻ വേണ്ട സംഗതികൾ

ഒരു കുടം തെങ്ങിൻ കള്ള് (ആന മയക്കി ചേർക്കാത്തത്) നല്ല കള്ള് കിട്ടിയില്ലെങ്ങിൽ ഈ പണിക്കു നിക്കണ്ട.
കോഴി - കഴുകി വൃത്തിയാക്കിയത് ഒരു കിലോ+ ചെറുതാക്കി മുറിച്ചത്.
(1)മല്ലി, മുളക്,കുരുമുളക്,ജീരകം, മഞ്ഞൾ, ഗരം മസാല, ഉപ്പ് ആദി പൊടികൾ, (2)വെളുത്തുള്ളി, ഇഞ്ചി, ചുകന്ന ഉള്ളി തുടങ്ങിയവയും മല്ലിയില, വേപ്പില, പച്ചമുളകും.

ആവശ്യമില്ലാത്തത് - 1. എണ്ണ ഒട്ടും ചേർക്കരുത് (എണ്ണ ചേർത്താൽ സംഗതി കുഴയും) 2.പെണ്ണുങ്ങളെ മാറ്റി നിർത്തണം (ഇല്ലേൽ സംഗതി പിന്നേം കുഴയും)

പാകം ചെയ്യന്ന വിധം.

ആദ്യമായി കള്ള് ടെസ്റ്റ് ചെയാൻ വേണ്ടി ഒരു കവിൾ മോന്തുക. അടുത്തതായി ചേരുവ (2) ഇടിച്ചു ചതച്ചു ഒരു ചൂടുള്ള മണ്‍ ചട്ടിയിലേക്കിട്ടു നന്നായി ഇളക്കുക. വീണ്ടും കള്ള് ഒരു കവിൾ മോന്തുക. ചട്ടി ചൂടാകുമ്പോൾ നുറുക്കി വെച്ച കോഴി ചട്ടിയിലേക്ക് തട്ടി നന്നായി ഇളക്കുക. ചേരുവ (1) ഓരോന്നായി ചട്ടിയിലേക്ക് തട്ടുക. കൂടെ പച്ച മുളക്, വേപ്പില കൈ കൊണ്ട് പൊടിച്ചു ഇടുക. ഇപ്പോൾ ചിക്കൻ പതുക്കെ നമ്മേ ചീത്ത വിളിക്കുന്നത്‌ കേൾക്കാം "എടാ പണ്ടാരമേ എനക്കും കൂടി തായോടാ കുറച്ചു കള്ള്". വീണ്ടും കള്ള് ഒരു കവിൾ മോന്തുക. അല്പം കോഴിക്കും ചട്ടിയിൽ ഒഴിച്ച് കൊടുക്കുക. ഇത് മൂന്നു തവണ ആവർത്തിക്കുക. ഒരു മര കയില് കൊണ്ട് നന്നായി ഇളക്കി ചട്ടി ഒരു അടപ്പ് കൊണ്ട് മൂടി വെക്കുക. ഇനിയാണ് ശരിക്കുള്ള കളി തുടങ്ങുന്നത്. കള്ള് മുഴുവൻ ഒറ്റയടിക്ക് മോന്തിയാൽ ചിക്കന് ദേഷ്യം വരും. അതുകൊണ്ട് ഇടയ്ക്കു ഒരു കവിൾ നമുക്ക്, ഒരു കവിൾ ചിക്കന് എന്ന രീതിയിൽ ചിക്കനെ ശരിക്കും കള്ളിൽ കുളിപ്പിക്കണം. ചിക്കൻ വേവുന്നത്‌ വരെ ഇത് തുടരാം. ചട്ടിയിൽ കള്ള് കുടിച്ചു കിടന്നു മറിയുന്ന ചിക്കന് വേണ്ടി ഒരു പാട്ട് ഡെടിക്കേറ്റ് ചെയ്തു ദാബ്ബാൻകുത്ത് തുടങ്ങേണ്ടത് "കൊഴ്യമ്മ കൊഴ്യമ്മ ഉയ്യാലോ....കൊഴ്യമ്മ കൊഴ്യമ്മ ഉയ്യാലോ... " അടുപ്പിനു ചുറ്റും പന്ത്രണ്ടു തവണ വട്ടം കറങ്ങി ഉറക്കെ പാടികൊണ്ടിരിക്കുക. പാട്ട് കേട്ടില്ലെങ്ങിൽ കള്ള് കുടിച്ച ചിക്കൻ കല്ല്‌ പോലാകും. നിങ്ങളുടെ കണ്ണുകൾ നല്ല ചുകപ്പു നിറമായൽ ചിക്കൻ നല്ലവണ്ണം വെന്തോ എന്നറിയാം. ബാക്കി വരുന്ന കള്ള് മുഴുവൻ ഇപ്പോൾ കുടിച്ചു തീർക്കരുത്. ഇത്രയുമായാൽ കള്ളുകോഴിയുടെ സൂപ്പർ മണം പഞ്ചായത്ത് മുഴുവൻ പറന്നു തുടങ്ങിയിരിക്കും. മല്ലിയില മുകളിൽ വിതറിയതിനു ശേഷം അടുപ്പ് ഓഫ്‌ ചെയ്യുക. ഒരു ചെരുവത്തിൽ കുറച്ചു ചോറെടുത്ത് ചൂടുള്ള കോഴി ചാറോടു കൂടി മുകളിൽ ഒഴിച്ച് കഴിക്കുക. ഇടവിട്ട്‌ ഓരോ കവിൾ കള്ളും മോന്താൻ മറക്കരുത്. ഇടയ്ക്കു വാഹ് .... യാഹു ..ആഹ് എന്നൊക്കെ ഒച്ച വെക്കാവുന്നതാണ്.